സ്കൂൾ തുറക്കാറായപ്പോഴേക്കും നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് തുറന്ന് കൊടുത്ത് കോട്ടയം നഗരസഭ; ഭരണാധികാരികൾ ഉറക്കമുണർന്നത് പാർക്ക് തുറന്ന് നല്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെ

സ്വന്തം ലേഖകൻ കോട്ടയം: മാർച്ച് അവസാനം അടച്ച സ്കൂളുകൾ തുറക്കാറായപ്പോഴേക്കും നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് തുറന്ന് കൊടുക്കാൻ തീരുമാനമെടുത്ത് കോട്ടയം നഗരസഭ. കോവിഡ് നിയന്ത്രണങ്ങൾ സർക്കാൻ പിൻവലിച്ചപ്പോൾ തന്നെ പാർക്ക് തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി വ്യക്തികളും സംഘടനകളും നഗരസഭാ അധികാരികളെ സമീപിച്ചെങ്കിലും അധികാരികൾ കേട്ട ഭാവം നടിച്ചില്ല. പാർക്ക് തുറന്ന് നല്കണമെന്നും, മിതമായ നിരക്കിൽ അവധിക്കാലം ആഘോഷിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നഗരസഭാ അധികാരികൾ ഉറക്കമുണർന്നത്. ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്ക് നാശത്തിന്റെ വക്കിലാണെന്നും കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള […]

കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് നാളെ തുറക്കും; ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്കാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്; നടപടി തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ പാർക്ക് തുറന്ന് നല്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ന​ഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങൾ ചെലവിടാനുള്ള നാഗമ്പടം മുനിസിപ്പൽ പാർക്ക് നാളെ നാലു മണിക്ക് നഗരസഭാ അധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ തുറന്ന് നല്കും. ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്ക് നാശത്തിന്റെ വക്കിലാണെന്നും കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള ബുദ്ധിമുട്ടും സ്വകാര്യ പാർക്കിലെ അന്യായ ചാർജും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ നല്കിയ ഹർജിയിൻമേൽ പാർക്ക് തുറന്ന് നല്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാല് വർഷമായി അടഞ്ഞുകിടന്ന പാർക്ക് 2019 ഡിസംബർ 26നു […]

കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്കിന് ഒടുവിൽ ശാപമോക്ഷം; തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ രണ്ടാഴ്ച്ചക്കകം പാർക്ക് തുറന്ന് നല്കാനുള്ള ഹൈക്കോടതി ഉത്തരവിൻ്റെ സമയപരിധി ഇന്നവസാനിക്കാനിരിക്കെ മുപ്പതിലധികം ജോലിക്കാരുമായെത്തി പാർക്ക് വൃത്തിയാക്കി നഗരസഭാ അധികൃതർ; ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്കാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ന​ഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങൾ ചെലവിടാനുള്ള നാഗമ്പടം മുനിസിപ്പൽ പാർക്ക് രണ്ടാഴ്ച്ചക്കകം തുറന്ന് നല്കാനുള്ള ഹൈക്കോടതി വിധിയുടെ സമയപരിധി ഇന്നവസാനിക്കാനിക്കെ മുപ്പതിലധികം ജീവനക്കാരുമായെത്തി പാർക്ക് വൃത്തിയാക്കി നഗരസഭാ അധികൃതർ പാർക്ക് നാശത്തിന്റെ വക്കിലാണെന്നും കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള ബുദ്ധിമുട്ടും സ്വകാര്യ പാർക്കിലെ അന്യായ ചാർജും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ നല്കിയ ഹർജിയിലാണ് 07/04/2022 ന് രണ്ടാഴ്ചക്കകം പാർക്ക് തുറന്ന് കൊടുക്കാൻ ജസ്റ്റീസ് അനു ശിവരാമൻ ഉത്തരവിട്ടത്. എന്നാൽ ഹൈക്കോടതി […]

തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്റ്റ്; തിരുനക്കര ക്ഷേത്രത്തിന് മുന്നിലുള്ള ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി; നാളെ ഉത്സവം കൊടിയേറാനിരിക്കെയാണ് അടിയന്തരമായി ലൈറ്റ് നന്നാക്കിയത്

സ്വന്തം ലേഖിക കോട്ടയം: തിരുനക്കര ക്ഷേത്രത്തിന് മുന്നിലുള്ള ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി നഗരസഭ നാളെ ഉത്സവം കൊടിയേറാനിരിക്കെയാണ് അടിയന്തരമായി ലൈറ്റ് നന്നാക്കിയത്. ഈ പ്രദേശത്ത് വെളിച്ചമില്ലെന്നും ഉത്സവത്തിന് മുൻപ് എങ്കിലും ലൈറ്റ് നന്നാക്കി തരണേ നഗരസഭേ! എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് വാർത്ത നൽകിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ അടിയന്തരമായി ലൈറ്റ് നന്നാക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ജോലിക്കാരെത്തി വൈകിട്ട് അഞ്ച് മണിയോടു കൂടി ലൈറ്റ് നന്നാക്കുകയായിരുന്നു. മാസങ്ങളായി തിരുനക്കര ക്ഷേത്രത്തിന് […]

കോട്ടയത്തും “വൈഫ് എക്സ്ചേഞ്ച് മേള” നിരവധി പേർ കുടുങ്ങിയതായി സൂചന; ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുകയും, ലൈംഗീക ചേഷ്ടകൾ കണ്ടു രസിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാർ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: വിദേശ രാജ്യങ്ങളിൽ മാത്രം കേട്ടിട്ടുള്ള വൈഫ് എക്സ്ചേഞ്ച് മേള കോട്ടയം ജില്ലയിലും ഭാര്യയുടെയും ഭർത്താവിൻ്റെയും പൂർണ്ണ സമ്മതത്തോടെ പരസ്പരം ഭാര്യമാരെ വെച്ചുമാറുന്ന രീതിയാണ് വൈഫ് എക്സ്ചേഞ്ച് മേള എന്ന പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്നത്. മീറ്റ് അപ്പ് എന്ന വാട്ട്സ് അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങൾ നടക്കുന്നത്. ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭർത്താക്കന്മാർ ഇതിനായി ഹോട്ടലുകളിലും, റിസോർട്ടുകളിലും മുറിയെടുക്കുന്നത്. രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്. തൻ്റെ ഭാര്യ […]

കോട്ടയം രാജ്യത്തെ ഏക പട്ടിണി രഹിത ജില്ല

സ്വന്തം ലേഖകൻ കോട്ടയം: നീതി ആയോഗ് ഇന്നലെ പുറത്തിറക്കിയ യുഎൻഡിപിയും ഓക്സ്ഫോർഡ് ആൻഡ് ഹ്യൂമൻ ഡവലപ്മെൻ്റ് ഇനിഷ്യേറ്റീവും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിൽ രാജ്യത്തെ ഏക പട്ടിണിരഹിത ജില്ല കോട്ടയമാണ്. ഉത്തർപ്രദേശിലെ ശ്രവസ്തിയാണ് രാജ്യത്ത് ഏറ്റവും ദാരിദ്രജില്ല. ജനങ്ങളിൽ 74.38% പേരും ഇവിടെ ദാരിദ്ര്യം അനുഭവിക്കുന്നു. രാജ്യത്ത് പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 0.71% ജനങ്ങൾ മാത്രമാണ് ഇവിടെ പട്ടിണി അനുഭവിക്കുന്നത്. ബിഹാറാണ് ദരിദ്ര സംസ്ഥാനം. ജനസംഖ്യയിലെ 51.91% പട്ടിണിയിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്നു ഘടകങ്ങൾ കണക്കിലെടുത്താണ് സൂചിക […]

” മിഴിയോരം നനഞ്ഞൊഴുകും..”; ഓർത്തെടുക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ; വിടവാങ്ങിയത് സംഗീതലോകത്തെ പകരക്കാരനില്ലാത്ത് അതുല്യ പ്രതിഭ

സ്വന്തം ലേഖിക തിരുവനന്തപുരം: സം​ഗീത ലോകത്തെ അതുല്യ പ്രതിഭ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങളിലൂടെ അദ്ദേഹം എന്നും നമുക്കിടയിൽ ജീവിക്കും. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് ബിച്ചു തിരുമല കവിതകളെഴുതി കാവ്യജീവിതത്തിന്റെ തുടക്കം കുറിച്ചത്. കൂട്ടുകൂടി നടക്കാനൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും സൗഹൃദങ്ങള്‍ക്ക് വലിയ മൂല്യമുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍. എ.ടി.ഉമ്മറും ജയവിജയന്‍മാരും ബാബുരാജും ശ്യാമും ദക്ഷിണാമൂര്‍ത്തിയും ജെറി അമല്‍ദേവും എം.ജി. രാധാകൃഷ്ണനും ജോണ്‍സണും വെങ്കിടേഷും രവീന്ദ്രനും എ.ആര്‍.റഹ്‌മാനും തുടങ്ങി ഒട്ടുമിക്ക സംഗീതസംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചു. ഭാസ്‌കരന്‍ മാഷും പൂവച്ചല്‍ ഖാദറും ശ്രീകുമാരന്‍ തമ്ബിയും യൂസഫലി […]

മുണ്ടക്കയം പൊലീസ്‌ സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് എസ് ഐ അടക്കം നാല് പേർക്ക് പരിക്കേറ്റ സംഭവം; “ചത്തോ ആരേലും’….”നന്നായി’…. എന്ന് കമൻ്റിട്ട് മുണ്ടക്കയം സ്വദേശി ഷൈജുമോൻ; നാടിന് ശാപമായ ഇവനൊക്കെ ഓർക്കണം “പൊലീസുകാർ ഉണർന്നിരിക്കുന്നത് കൊണ്ടാണ് വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുന്നതെന്ന് “

ഏ.കെ. ശ്രീകുമാർ മുണ്ടക്കയം: “ചത്തോ ആരേലും’….”നന്നായി’…. ഒരു വണ്ടി മറിഞ്ഞുണ്ടായ അപകടത്തിന്‌ ഒരു വിഡ്ഡി ഇട്ട കമന്റാണിത്. ഒപ്പം കൈകൾ അടിക്കുന്ന ഇമോജികളും. മറിഞ്ഞത്‌ പൊലീസ്‌ വാഹനമാകുമ്പോൾ പറയുകയും വേണ്ട. വാഹനാപകടം ഉണ്ടായാൽ ഓടിക്കൂടുന്നവർ അതിനുള്ളിലെ ജീവനുകളെ രക്ഷിക്കാനാണ് ആദ്യം നോക്കുക. ഇന്നലെ കെ.കെ. റോഡിൽ പത്തൊൻപതാം മൈലിൽ പൊലീസ് ജീപ്പ് മറിഞ്ഞപ്പോഴും നാട്ടുകാർ ചെയ്തത് ഇതു തന്നെയാണ്. പെരുമഴയത്തും അപകടത്തിൽ പെട്ട ജീവനുകൾ രക്ഷിക്കാനാണ് അവർ കിണഞ്ഞു പരിശ്രമിച്ചത്. അപകടത്തിന്റെ പടവും വാർത്തയും സോഷ്യൽ മീഡിയായിൽ വന്നപ്പോഴാണ്‌ ഈ മഹാന്റെ കമന്റ്‌. “ചത്തോ […]

കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാട് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചതിന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർക്ക് വധഭീഷണി; ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. എം.എസ്. കരുണാകരനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാടുകളെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാറിൻ്റെ തല വെട്ടുമെന്ന് ഭീഷണിപെടുത്തിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗവും കോട്ടയത്തെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എം എസ് കരുണാകരനെതിരെ കേസെടുത്തു. തൻ്റെ ജീവന് ഭീഷണി ഉണ്ടെന്നും സ്വതന്ത്രമാധ്യമ പ്രവർത്തനം നടത്താൻ എം.എസ് കരുണാകരൻ അനുവദിക്കുന്നില്ലന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാർ കോട്ടയം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം എഫ് ഐ ആർ നമ്പർ 2665/21 ആയി ഐ പി സി […]

കോട്ടയം മെഡിക്കൽ കോളേജിലെ യുവഡോക്ടർ വൻ തട്ടിപ്പുകാരൻ; അവധി ലഭിക്കാനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ചു; ഇവനൊക്കെ പഠിച്ച് പുറത്തിറങ്ങിയാൽ നാളെ പാവപ്പെട്ട രോഗികളുടെ കിഡ്നി അടിച്ചു മാറ്റും

ഏ.കെ. ശ്രീകുമാർ ഗാ​​ന്ധി​​ന​​ഗ​​ർ: കോട്ടയം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ വൻ തട്ടിപ്പുകാരൻ. അവധി ലഭിക്കുന്നതിനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം ശസ്ത്രക്രീയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് കമ്മീഷനടിച്ച കേസിൽ ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതുമായ പി.ജി ഡോക്ടറാണ് കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് വിട്ടത്. ഇവനൊക്കെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയാൽ ചികിൽസയ്ക്ക് എത്തുന്ന പാവപ്പെട്ടവൻ്റെ കിഡ്നി സഹിതം അടിച്ച് മാറ്റി വിൽക്കും എന്നുറപ്പാണ്. രോ​​ഗി​​ക്ക് ശ​​സ്ത്ര​​ക്രിയ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടി​​യ […]