സ്കൂൾ തുറക്കാറായപ്പോഴേക്കും നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് തുറന്ന് കൊടുത്ത് കോട്ടയം നഗരസഭ; ഭരണാധികാരികൾ ഉറക്കമുണർന്നത്  പാർക്ക് തുറന്ന് നല്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെ

സ്കൂൾ തുറക്കാറായപ്പോഴേക്കും നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് തുറന്ന് കൊടുത്ത് കോട്ടയം നഗരസഭ; ഭരണാധികാരികൾ ഉറക്കമുണർന്നത് പാർക്ക് തുറന്ന് നല്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മാർച്ച് അവസാനം അടച്ച സ്കൂളുകൾ തുറക്കാറായപ്പോഴേക്കും നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് തുറന്ന് കൊടുക്കാൻ തീരുമാനമെടുത്ത് കോട്ടയം നഗരസഭ.

കോവിഡ് നിയന്ത്രണങ്ങൾ സർക്കാൻ പിൻവലിച്ചപ്പോൾ തന്നെ പാർക്ക് തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി വ്യക്തികളും സംഘടനകളും നഗരസഭാ അധികാരികളെ സമീപിച്ചെങ്കിലും അധികാരികൾ കേട്ട ഭാവം നടിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർക്ക് തുറന്ന് നല്കണമെന്നും, മിതമായ നിരക്കിൽ അവധിക്കാലം ആഘോഷിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നഗരസഭാ അധികാരികൾ ഉറക്കമുണർന്നത്.

ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്ക് നാശത്തിന്റെ വക്കിലാണെന്നും കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള ബുദ്ധിമുട്ടും സ്വകാര്യ പാർക്കിലെ അന്യായ ചാർജും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ ഏപ്രിൽ ഏഴിന് നല്കിയ ഹർജിയിൻമേൽ പാർക്ക് തുറന്ന് കൊടുക്കാൻ ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവിടുകയായിരുന്നു.

കളി ഉപകരണങ്ങൾ, വാട്ടർ സിസ്റ്റം, മറ്റ് അടിസ്‌ഥാന സൗകര്യങ്ങൾ എന്നിവയുടെ പോരായ്മകൾ പരിഹരിച്ച ശേഷമാണ് പാർക്ക് തുറന്നു നൽകുന്നത് .

വൈകിട്ട് 3 മുതൽ 8 വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം . അഞ്ച് വയസു വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. മുതിർന്ന കുട്ടികൾക്ക് പന്ത്രണ്ട് രൂപയും, മറ്റുള്ളവർക്ക് ഇരുപത്തിനാല് രൂപയുമാണ് പ്രവേശന ഫീസ്. ഇന്ന് എല്ലാ സന്ദർശകർക്കും പ്രവേശനം സൗജന്യമായിരിക്കും