മജിസ്‌ട്രേറ്റിന്റെ കാർ പാർക്കിoഗ്; അഭിഭാഷകരും റവന്യൂ ജീവനക്കാരും ഏറ്റുമുട്ടി; സംഭവം കൊല്ലം കരുനാഗപ്പള്ളിയിൽ
സ്വന്തം ലേഖകൻ കരുനാഗപ്പള്ളി: ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്റെ കാർ പാർക്കിംഗിനെ ചൊല്ലി കരുനാഗപ്പളളി സിവിൽസ്റ്റേഷനുള്ളിൽ അഭിഭാഷകരും റവന്യൂ ജീവനക്കാരും തമ്മിൽ സംഘർഷം. കോടതിയോട് ചേർന്നുള്ള വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ഗതാഗത തടസ്സം സൃഷ്ടിക്കും വിധം പാർക്ക് ചെയ്യുന്ന മജിസ്ട്രേറ്റിന്റെ കാർ അവിടെ നിന്നും മാറ്റണമെന്ന കരുനാഗപ്പള്ളി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിന്റെ കാർഷെഡ് അടക്കം അടുത്തിടെ പൊളിച്ചു മാറ്റിയിരുന്നു. ഇതോടെ തന്റെ ചേംബറിന് മുന്നിലായാണ് മജിസ്ട്രേറ്റ് കാർ പാർക്ക്ചെ യ്തിരുന്നത് ഇതിനോട് ചേർന്നാണ് വില്ലേജ് ഓഫീസും […]