play-sharp-fill
കോട്ടയം രാജ്യത്തെ ഏക പട്ടിണി രഹിത ജില്ല

കോട്ടയം രാജ്യത്തെ ഏക പട്ടിണി രഹിത ജില്ല

സ്വന്തം ലേഖകൻ

കോട്ടയം: നീതി ആയോഗ് ഇന്നലെ പുറത്തിറക്കിയ യുഎൻഡിപിയും ഓക്സ്ഫോർഡ് ആൻഡ് ഹ്യൂമൻ ഡവലപ്മെൻ്റ് ഇനിഷ്യേറ്റീവും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിൽ രാജ്യത്തെ ഏക പട്ടിണിരഹിത ജില്ല കോട്ടയമാണ്.

ഉത്തർപ്രദേശിലെ ശ്രവസ്തിയാണ് രാജ്യത്ത് ഏറ്റവും ദാരിദ്രജില്ല. ജനങ്ങളിൽ 74.38% പേരും ഇവിടെ ദാരിദ്ര്യം അനുഭവിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 0.71% ജനങ്ങൾ മാത്രമാണ് ഇവിടെ പട്ടിണി അനുഭവിക്കുന്നത്. ബിഹാറാണ് ദരിദ്ര സംസ്ഥാനം. ജനസംഖ്യയിലെ 51.91% പട്ടിണിയിലാണ്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്നു ഘടകങ്ങൾ കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്.

ദരിദ്ര സൂചികയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ

കേരളം: 0.71%
ഗോവ: 3.76
സിക്കിം: 3.82
തമിഴ്നാട്: 4.89
പഞ്ചാബ്: 5.59
ഹിമാചൽ പ്രദേശ്: 7.62
മിസോറം: 9.80
ഹരിയാന: 12.28
ആന്ധ്രപ്രദേശ്: 12.31
കർണാടക: 13.16
തെലങ്കാന: 13.74
മഹാരാഷ്ട്ര: 14.85
ത്രിപുര: 16.65
ഉത്തരാഖണ്ഡ്: 17.72
മണിപ്പൂർ: 17.89
ഗുജറാത്ത്: 18.60
ബംഗാൾ: 21.43
അരുണാചൽ പ്രദേശ്: 24.27
നാഗാലാൻഡ്: 25.23
ഒഡീഷ: 29.35
രാജസ്ഥാൻ: 29.46
ഛത്തീസ്ഗഡ്: 29.91
അസം: 32.67
മേഘാലയ : 32.67
മധ്യപ്രദേശ്: 36.65
ഉത്തർപ്രദേശ്: 37.79
ജാർഖണ്ഡ്: 42.16
ബിഹാർ: 51.91

കേന്ദ്രഭരണപ്രദേശങ്ങൾ
പുതുച്ചേരി: 1.72%
ലക്ഷദ്വീപ്: 1.82
ആൻഡമാൻ നിക്കോബാർ: 4.30
ഡൽഹി: 4.79
ചണ്ഡിഗഡ്: 5.97
ദാമൻ, ദ്യു: 6.82
ജമ്മു കശ്മീർ, ലഡാക്ക്:12.58
ഭദ്രനഗർ, ഹവേലി: 27.36

ദരിദ്രർ കുറഞ്ഞ ജില്ലകൾ

കോട്ടയം: 0%
മാഹി: 0.08
എറണാകുളം: 0.10
കോഴിക്കോട്: 0.26
തൃശൂർ: 0.33
കണ്ണൂർ: 0.44
പാലക്കാട്: 0.62
ആലപ്പുഴ: 0.71
കൊല്ലം: 0.72
പത്തനംതിട്ട: 0.83
ചെന്നൈ: 0.96
acvnews

ദരിദ്രർ കൂടുതലുള്ള ജില്ലകൾ

ശ്രാവസ്തി(യുപി): 74.38%
ബഹ്റായ്ച്(യുപി): 71.88
അലിരാജ്പുർ (എംപി): 71.31
ബൽറാംപുർ (യുപി): 69.45
ജാബുവ (എംപി): 68.86