‘ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും’; വിവാദമായി വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്; ചർച്ചയാകുന്നത് മരക്കാറിൻ്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ

സ്വന്തം ലേഖിക കൊച്ചി: നടന്‍ വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മോഹല്‍ലാല്‍ നായകനായ ‘മരക്കാര്‍: അറബിക്കടലിൻ്റെ സിംഹം’ എന്ന ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്. ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. വിനായകൻ്റെ പ്രതികരണം ആരെ ഉദ്ദേശിച്ചാണ് എന്നതുമായി ബന്ധപ്പെട്ട കമൻ്റുകളാണ് പോസ്റ്റിന് താഴെ ഭൂരിഭാ​ഗം പേരും രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മരക്കാറിൻ്റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറച്ച്‌ ദിവസമായി മലയാള സിനിമാ മേഖലയില്‍ […]

വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്ന അധ്യാപകരുടെ മതം തിരിച്ച്‌ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോ; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയില്‍ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ; വൈറലായി അധ്യാപിക അഞ്ജു പാര്‍വതി പ്രഭീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖിക തിരുവനന്തപുരം: മതപരമായ കാരണങ്ങളാല്‍ അധ്യാപകര്‍ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന വിവാദമാകുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാര്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി പ്രസ്താവനയില്‍ പറഞ്ഞത്. അലര്‍ജി, ആരോഗ്യപ്രശ്നം എന്നീ കാരണങ്ങള്‍ക്കൊപ്പം മതപരമായ കാരണത്താല്‍ അധ്യാപകര്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായാണ് മന്ത്രി അറിയിച്ചത്. അലര്‍ജിയും ആരോഗ്യപ്രശ്നവുമുള്ളവരെ മാത്രം മാറ്റി നിറുത്തി മതപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച്‌ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ […]

പെന്‍ഷന്‍ ലഭിക്കാന്‍ സഹായിക്കണം; ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ട ടെനി ജോപ്പന്‍; സോളാര്‍ വിവാദത്തിൻ്റെ പേരിലാണ് ജോപ്പനെ പുറത്താക്കിയത്

സ്വന്തം ലേഖിക കൊല്ലം: പെന്‍ഷന്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സഹായമഭ്യര്‍ഥിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ട ടെനി ജോപ്പന്‍. ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായി പത്തു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും തനിക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ നിഷേധിക്കുന്നതായാണ് ജോപ്പൻ്റെ പരാതി. പല കാരണങ്ങള്‍ പറഞ്ഞ് ഓരോ സെക്ഷനില്‍ ഇരിക്കുന്നവരും തന്റെ പെന്‍ഷന്‍ ഫയല്‍ മടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യര്‍ഥിച്ചു കൊണ്ടുള്ള ജോപ്പന്റെ ഫേസ് ബുക്ക് കുറിപ്പ്. സോളാര്‍ വിവാദത്തിൻ്റെ പേരിലാണ് ജോപ്പന്‍ […]

നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദിച്ചുവെന്ന വ്യാജപ്രചാരണം; തുഷാരക്കെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസ്; ഒളിവില്‍ പോയ തുഷാരയും സംഘവും കേരളം വിട്ടതായി സൂചന

സ്വന്തം ലേഖിക കൊച്ചി: നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടല്‍ ഉടമ തുഷാരക്കെതിരെ വീണ്ടും കേസെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് ഇത്തവണ പൊലീസ് കേസെടുത്തിരിക്കുന്നത്. തന്‍റെ റസ്റ്റോറന്‍റില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികള്‍ തങ്ങളെ മര്‍ദിച്ചുവെന്നായിരുന്നു തുഷാരയുടെ വ്യാജ പ്രചാരണം. തുഷാരയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണിതെന്ന് വ്യക്തമായിട്ടുണ്ട്. ഗുരുതരമായ മതവിദ്വേഷ പ്രചാരണം നടത്തിയിട്ടും ഈ വകുപ്പുകള്‍ ചേര്‍ത്ത് തുഷാരക്കെതിരെ കേസെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് കാട്ടി പൊലീസ് […]

തൈക്കാട് റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ്; ശോചനീയാവസ്ഥയില്‍ ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കാന്‍ നി‍ര്‍ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: തൈക്കാട്ടെ ​സ‍ര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിം​ഗ് ആരംഭിക്കാനിരിക്കേയാണ് മന്ത്രിയുടെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസ് പരിസരം നടന്നു കണ്ട മന്ത്രി അടുക്കളയും പരിശോധിച്ചു. റസ്റ്റ് ഹൗസ് പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിന് റസ്റ്റ് ഹൗസ് മാനേജറെ മന്ത്രി ശകാരിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവ​ദിക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകള്‍ ശുചിയാക്കണം എന്ന് നേരത്ത തന്നെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് […]

രാജ്യസഭാ ഉപ ഉപതെരഞ്ഞെടുപ്പ് നവംബർ 29ന്; രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് ലഭിച്ചേക്കും; ജോസ് കെ മാണി മത്സരിച്ചേക്കില്ല

സ്വന്തം ലേഖിക ന്യൂഡെൽഹി: ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബർ 29നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 16 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി. ജോസ് കെ മാണി രാജിവെച്ചതോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് തന്നെ നല്‍കിയേക്കും. സ്റ്റീഫന്‍ ജോര്‍ജ്ജ് അടക്കമുള്ളവരാണ് കേരളാ കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രീകരിച്ചതിനാല്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കാനിടയില്ല. യുഡിഎഫിലായിരിക്കെ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് […]

സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്; 14 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 515; രോഗമുക്തി നേടിയവര്‍ 6439

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കോട്ടയം ജില്ലയിൽ 506 പേർക്ക് കോവിഡ്; 155 പേർക്കു രോഗമുക്തി; ജില്ലയിൽ ഇതുവരെ 3,22,677 പേർ കോവിഡ് ബാധിതരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 506 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 499 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴു പേർ രോഗബാധിതരായി. 155 പേർ രോഗമുക്തരായി. 4389 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 212 പുരുഷൻമാരും 238 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 104 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5957 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,22,677 പേർ കോവിഡ് ബാധിതരായി. 3,14,512 പേർ രോഗമുക്തി നേടി. […]

മന്ത്രി സജി ചെറിയാൻ്റെ വിവാദ പരാമര്‍ശം; അനുപമയുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന അനുപമയുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശം. പ്രസംഗത്തിൻ്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രസംഗത്തിൻ്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും പൊലീസിൻ്റെ തുടര്‍നടപടി. എന്നാൽ വിവാദപരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ അനുപമയും അജിത്തും പരാതി നല്‍കിയിട്ടും പരാമര്‍ശം വിവാദമായിട്ടും സജി ചെറിയാന്‍ തിരുത്താന്‍ തയ്യാറായിട്ടില്ല. തൻ്റെ അഭിപ്രായപ്രകടനം രക്ഷിതാവ് എന്ന നിലയിലാണെന്നും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രസംഗത്തില്‍ ആരുടെയും പേര് എടുത്ത് […]

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പത്താം ക്ലാസുകാരിയായ മകളുടെ വേര്‍പാട് പിതാവ് അറിയുന്നത്‌ ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഡിസിസിയില്‍ നടത്തുന്നതിനിടെ

സ്വന്തം ലേഖിക കോഴിക്കോട്: കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് കൂത്താളിയില്‍ വെച്ച്‌ അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്‌ട്രിക് സ്കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിര […]