മുണ്ടക്കയം പൊലീസ്‌ സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് എസ് ഐ അടക്കം നാല് പേർക്ക് പരിക്കേറ്റ സംഭവം;  “ചത്തോ ആരേലും’….”നന്നായി’…. എന്ന് കമൻ്റിട്ട് മുണ്ടക്കയം സ്വദേശി ഷൈജുമോൻ; നാടിന് ശാപമായ ഇവനൊക്കെ ഓർക്കണം “പൊലീസുകാർ ഉണർന്നിരിക്കുന്നത് കൊണ്ടാണ് വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുന്നതെന്ന് “

മുണ്ടക്കയം പൊലീസ്‌ സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് എസ് ഐ അടക്കം നാല് പേർക്ക് പരിക്കേറ്റ സംഭവം; “ചത്തോ ആരേലും’….”നന്നായി’…. എന്ന് കമൻ്റിട്ട് മുണ്ടക്കയം സ്വദേശി ഷൈജുമോൻ; നാടിന് ശാപമായ ഇവനൊക്കെ ഓർക്കണം “പൊലീസുകാർ ഉണർന്നിരിക്കുന്നത് കൊണ്ടാണ് വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുന്നതെന്ന് “

Spread the love


ഏ.കെ. ശ്രീകുമാർ

മുണ്ടക്കയം: “ചത്തോ ആരേലും’….”നന്നായി’…. ഒരു വണ്ടി മറിഞ്ഞുണ്ടായ അപകടത്തിന്‌ ഒരു വിഡ്ഡി ഇട്ട കമന്റാണിത്. ഒപ്പം കൈകൾ അടിക്കുന്ന ഇമോജികളും. മറിഞ്ഞത്‌ പൊലീസ്‌ വാഹനമാകുമ്പോൾ പറയുകയും വേണ്ട.

വാഹനാപകടം ഉണ്ടായാൽ ഓടിക്കൂടുന്നവർ അതിനുള്ളിലെ ജീവനുകളെ രക്ഷിക്കാനാണ് ആദ്യം നോക്കുക. ഇന്നലെ കെ.കെ. റോഡിൽ പത്തൊൻപതാം മൈലിൽ പൊലീസ് ജീപ്പ് മറിഞ്ഞപ്പോഴും നാട്ടുകാർ ചെയ്തത് ഇതു തന്നെയാണ്.
പെരുമഴയത്തും അപകടത്തിൽ പെട്ട ജീവനുകൾ രക്ഷിക്കാനാണ് അവർ കിണഞ്ഞു പരിശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന്റെ പടവും വാർത്തയും സോഷ്യൽ മീഡിയായിൽ വന്നപ്പോഴാണ്‌ ഈ മഹാന്റെ കമന്റ്‌.
“ചത്തോ ആരേലും’….”നന്നായി’…. ഇത്തരം കമന്റുകൾ മനസാക്ഷിയുള്ള ആരെങ്കിലും ഇടുമോ ? മുണ്ടക്കയത്തുള്ള ഫേസ്‌ ബുക്ക്‌ കൂട്ടായ്‌മയിൽ ഈ പടവും വാർത്തയും വന്നപ്പോഴാണ്‌ മനസാക്ഷിയില്ലാത്ത കമന്റുകൾ ഇട്ടിരിക്കുന്നത്‌. കൂടുതൽ അപകടം ഉണ്ടോ…പുതിയ വണ്ടിയായിരുന്നു എന്നുള്ള കമൻ്റുകുൾക്ക്‌ ഇടയിലാണ്‌ ഒരു വിശുദ്ധൻ ഇത്തരത്തിൽ ഒരു കമന്റിട്ടത്‌.

അപകടത്തിൽ പെട്ട പൊലീസുകാർ മരിക്കണം എന്നാണ്‌ ഈ വിഡ്ഡി ആഗ്രഹിച്ചതെങ്കിൽ സഹോ ഒരു കാര്യം ഓർക്കുക അവരും മനുഷ്യരാണ്‌. അവരെ കാത്തിരിക്കുന്ന അച്ഛനും, അമ്മയും ,ഭാര്യയും, മക്കളുമൊക്കെ വീട്ടിലുണ്ട്.

ബുധനാഴ്‌ചയാണ്‌ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ വാഹനം നിയന്ത്രണം വിട്ട് ദേശീയ പാതയിൽ പത്തൊൻപതാം മൈലിനു സമീപം മറിഞ്ഞ് എസ്ഐയും, ഗ്രേഡ് എസ്ഐയും അടക്കം നാല് പേർക്ക് പരിക്കേറ്റത്.

മുണ്ടക്കയം എസ്.ഐ. റ്റി.ഡി മനോജ് കുമാർ, കാഞ്ഞിരപ്പള്ളി ഗ്രേഡ് എസ് ഐ ജോർജ്കുട്ടി, പൊലീസ് ഉദ്യോഗസ്ഥരായ ഷഫീഖ്,അജിത്ത് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

പോക്സോ കേസുമായി ബന്ധപ്പെട്ട ക്ലാസിൽ പങ്കെടുക്കാനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
ഈ അപകടത്തിനാണ്‌ ഒരു മഹാൻെറ ഫേസ്‌ ബുക്ക്‌ കമന്റ്‌. ഇവൻ്റെയൊക്കെ വേണ്ടപ്പെട്ടവർ ആ വാഹനത്തിൽ ഉണ്ടായിരുന്നേൽ ഇങ്ങനെ കമന്റ്‌ ഇടുമോ ?

കമന്റിട്ട മഹാൻ ഒരു കാര്യം മനസിലാക്കണം പൊലീസുകാർ ഉറങ്ങാതെ പണിയെടുക്കുന്നതു കൊണ്ടാണ് താങ്കളുടെയും, എൻ്റെയുമടക്കം കുടംബങ്ങൾ സുരക്ഷിതമായി വീട്ടിൽ കിടന്ന് ഉറങ്ങുന്നത്‌.