കോട്ടയത്ത് വീടിൻ്റെ അടുക്കള ഇടിഞ്ഞുവീണു; ഭക്ഷണമെടുത്ത് മുറിയിലേക്ക് മാറിയതിൻ്റെ തൊട്ടുപിന്നാലെ അപകടം; വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ കോട്ടയം: വീടിൻ്റെ അടുക്കള ഇടിഞ്ഞുവീണു. വീട്ടമ്മ ഭക്ഷണമെടുത്ത് മുറിയിലേക്ക് മാറിയതിൻ്റെ തൊട്ടുപിന്നാലെയാണ് അപകടം. അടുക്കളയിൽ നിന്ന് ആഹാരം എടുത്ത് വീട്ടമ്മ മുറിയിലേക്ക് കയറി മിനിറ്റുകൾക്കകമാണ് വീടിന്റെ അടുക്കളയും ഒരു മുറിയും ഇടിഞ്ഞു വീണത്. ചൊവ്വാഴ്‌ച പകൽ 11.30 ഓടെയാണ് സംഭവം. മള്ളൂശ്ശേരി, താഴപ്പള്ളി, ബിന്ദുസത്യന്റെ വീട്ടിലാണ് സംഭവം. അടുക്കളയും അതിനോട് ചേർന്നുവരുന്ന മുറിയും പൂർണ്ണമായും ഇടിഞ്ഞു വീണു. തിങ്കളാഴ്‌ച വൈകിട്ട് പെയ്‌ത മഴയെ തുടർന്ന് വീട്ടിൽ വിള്ളൽ രൂപപ്പെട്ടിരുന്നതായി വീട്ടുകാർ പറഞ്ഞു. ചൊവ്വാഴ്‌ച അടുക്കളയിൽ ജോലിചെയ്‌തിരുന്ന ബിന്ദു ചോറുമായി മുറിക്കുള്ളിലേയ്‌ക്ക് കയറുമ്പോൾ […]