തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്റ്റ്; തിരുനക്കര ക്ഷേത്രത്തിന് മുന്നിലുള്ള ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി; നാളെ ഉത്സവം കൊടിയേറാനിരിക്കെയാണ് അടിയന്തരമായി ലൈറ്റ് നന്നാക്കിയത്

തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്റ്റ്; തിരുനക്കര ക്ഷേത്രത്തിന് മുന്നിലുള്ള ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി; നാളെ ഉത്സവം കൊടിയേറാനിരിക്കെയാണ് അടിയന്തരമായി ലൈറ്റ് നന്നാക്കിയത്

Spread the love

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കര ക്ഷേത്രത്തിന് മുന്നിലുള്ള ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി നഗരസഭ

നാളെ ഉത്സവം കൊടിയേറാനിരിക്കെയാണ് അടിയന്തരമായി ലൈറ്റ് നന്നാക്കിയത്. ഈ പ്രദേശത്ത് വെളിച്ചമില്ലെന്നും ഉത്സവത്തിന് മുൻപ് എങ്കിലും ലൈറ്റ് നന്നാക്കി തരണേ നഗരസഭേ! എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് വാർത്ത നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ അടിയന്തരമായി ലൈറ്റ് നന്നാക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ജോലിക്കാരെത്തി വൈകിട്ട് അഞ്ച് മണിയോടു കൂടി ലൈറ്റ് നന്നാക്കുകയായിരുന്നു.

മാസങ്ങളായി തിരുനക്കര ക്ഷേത്രത്തിന് സമീപമുള്ള വഴിവിളക്കുകളൊന്നും കത്തുന്നില്ലായിരുന്നു
തിരുനക്കര കല്ലിന് സമീപത്തുള്ള ഹൈമാസ്റ്റ് ലൈറ്റും മാസങ്ങളായി കത്തുന്നുണ്ടായിരുന്നില്ല. ഈ ലൈറ്റ് കത്തിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി നഗരസഭയ്ക്ക് മാസങ്ങൾക്ക് മുൻപ് തന്നെ കത്ത് നൽകിയിരുന്നു.

എന്നാൽ നഗരസഭ അതിന് പുല്ലുവില പോലും നൽകിയിരുന്നില്ല.

തിരുനക്കര ക്ഷേത്ര മൈതാനം, തിരുനക്കര കല്ലിന് സമീപം , ബി എസ് എല്ലിന് പുറകുവശം, വയസ്ക്കര എന്നിവിടങ്ങളിലെല്ലാം രാത്രി കൊടുംക്രിമിനലുകളും പിടിച്ചുപറിക്കാരും തങ്ങുകയാണ്. ഈ പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ക്രിമിനലുകളെ കണ്ടെത്താൻ പൊലീസും പാടുപെടുകയാണ്.തിരുനക്കരയിലെ ഹൈമാസ്റ്റ് തെളിഞ്ഞതോടു കൂടി ഇതിന് അല്പം ശമനം വരുമെന്നാണ് പ്രതീക്ഷ.