ചവിട്ടുവരിവെട്ടത്ത് പറമ്പിൽ മോഹൻദാസ് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ചവിട്ടുവരിവെട്ടത്ത് പറമ്പിൽ പരേതനായ ഗോപാലൻ വൈദ്യരുടെ മകൻ മോഹൻദാസ് (68) നിര്യാതനായി. അതിരമ്പുഴ പാറയിൽ കുടുംബാംഗമാണ്. ഭാര്യ ലീല ഭായി. മക്കൾ ശ്രീദേവി. ശ്രീലക്ഷ്മി. മരുമക്കൾ അഭിലാഷ് (അധ്യാപകൻ, എസ് കെ എം എച്ച് എസ് കുമരകം) ജിജി. സംസ്കാരം ശനിയാഴ്ച.

അരക്കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനല്‍ പിടിയില്‍

സ്വന്തം ലേഖകൻ ചാലക്കുടി: അരക്കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. പോട്ട പനമ്പിള്ളി കോളേജിന് സമീപം താമസിക്കുന്ന വെട്ടുക്കല്‍ വീട്ടില്‍ ഷൈജു(32)വാണ് പിടിയിലായത്. മൂന്ന് വര്‍ഷം മുന്‍പ് പോട്ടയില്‍ ക്ഷേത്രോത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടായതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിലും മലപ്പുറം ജില്ലയില്‍ അരങ്ങേറിയ നിരവധി ഹൈവേ കേന്ദ്രീകരിച്ചുള്ള കൊള്ളയടി കേസുകളിലുമടക്കം ഇരുപത്തിമൂന്നോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. പോട്ട, പനമ്പിള്ളി കോളേജ് പരിസരം, മേച്ചിറ, നായരങ്ങാടി മുതലായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് മറ്റും ലഭ്യമാകുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച […]

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വാകത്താനം കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, സിഎസ്ഐ, എമറാൾഡ്, പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി, കാടമുറി, പാണുകുന്ന്, ചക്കഞ്ചിറ, പന്നിക്കൊട്ടുപാലം, മാമ്പഴകുന്ന്, ഓട്ടപ്പുന്നക്കൽ ,ഇരവ്ചിറ,ഇറാവുച്ചിറ ടവർ , എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചക്ക് 3 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പച്ചാത്തോട് ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കുറുപ്പന്തറ സെക്ഷൻ പരിധിയിൽ പനന്താനം, സെൻട്രൽ […]

സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാട്; നാടിനാവശ്യമായത് ചെയ്‌തില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് പിണറായി വിജയന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്രനമോദി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് അനുമതി നല്‍കേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. 51 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വയ്ക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും […]

ടൂറിസം കേന്ദ്രത്തില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

സ്വന്തം ലേഖകൻ വര്‍ക്കല: വര്‍ക്കല ടൂറിസം കേന്ദ്രത്തില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം വെങ്ങാനൂര്‍ കോവളം കെ.എസ് റോഡില്‍ തുണ്ടുവിള വീട്ടില്‍ ദിവര്‍ (22) ആണ് എക്സൈസിന്റെ പിടിയിലായത്. വര്‍ക്കല ടൂറിസം കേന്ദ്രത്തില്‍ ലഹരി വില്‍പ്പനയും ഉപഭോഗവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. പാപനാശം ബീച്ച്‌, ഹെലിപ്പാട്, കുരയ്ക്കണ്ണി,തിരുവമ്പാടി എന്നീ ഭാഗങ്ങളിലായാണ് എകസൈസ് ടീം പരിശോധന നടത്തിയത്. തിരുവമ്പാടിയില്‍ അഡാക്കിന്റെ അക്വാറിയത്തിന് മുന്‍വശത്തു വെച്ചാണ് പിടിയിലായത്. പിടിയിലാവുമ്പോള്‍ ഇയാളുടെ […]

ശനിയാഴ്‌ച മുതല്‍ മാസ്ക് നിര്‍ബന്ധമല്ല; ആള്‍ക്കൂട്ട നിയന്ത്രണമില്ല; കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി മഹാരാഷ്ട്ര സർക്കാർ

സ്വന്തം ലേഖകൻ മുംബൈ: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. മറാത്തി പുതുവര്‍ഷം തുടങ്ങുന്ന ശനിയാഴ്ച മുതലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെങ്കിലും നിര്‍ബന്ധമില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂര്‍ണ ഇളവുകള്‍ അനുവദിച്ചത്. .ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് നിര്‍ണായക […]

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടി; പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ കൊടുക്കേണ്ടി വരും

സ്വന്തം ലേഖിക ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടി. അതേസമയം, പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്ത നികുതിദായകര്‍ പിഴ ഒടുക്കേണ്ടിവരും. ആദ്യ മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി 2022 മാര്‍ച്ച്‌ 31ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വര്‍ഷം കൂടി നീട്ടിനല്‍കിയത്. 2023 മാര്‍ച്ച്‌ 31 വരെയാണ് പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 […]

മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി ഹോട്ടല്‍ മുറിയില്‍ നിന്നും രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കോഴിക്കോട്: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും രണ്ടു യുവാക്കളെ എംഡിഎംഎയുമായി പൊലീസ് പിടികൂടി. 210 മിഗ്രാം എംഡിഎംഎ യുമായി മാത്തോട്ടം സ്വദേശിയായ സജാദ് (24) , നടുവട്ടം എന്‍.പി വീട്ടില്‍ മെഹറൂഫ് (29) എന്നിവരാണ് പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടിയിലായത്. കോഴിക്കോട് ഹോട്ടലുകളില്‍ റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടന്നുവരുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് […]

കാഞ്ഞിരപ്പള്ളി സബ്ബ് ഡിവിഷനിൽ ട്രാഫിക്‌ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ആശ്വാസമായി കുടിവെള്ളവും കുടയും

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, ഹോം ഗാര്‍ഡ് എന്നിവര്‍ക്ക് ആശ്വാസമായി കുടിവെള്ളവും കുടയും. കടുത്ത ചൂടില്‍ നിന്നും രക്ഷ നേടുന്നതിനായി സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി അനുവദിച്ചിരുന്ന തുക ഉപയോഗിച്ച് 350 ലിറ്റർ കുപ്പിവെള്ളവും, 15 കുടയും വാങ്ങി കാഞ്ഞിരപ്പള്ളി സബ്ബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളിൽ വിതരണം നടത്തി.

പൊലീസ് ലിംഗപരിശോധനയ്‌ക്ക് ശ്രമിച്ചെന്ന് പരാതി; ആലുവ സ്റ്റേഷനിലേക്ക് നടത്തിയ ട്രാന്‍സ്ജെന്‍ഡര്‍ മാര്‍ച്ചില്‍ സംഘര്‍ഷം

സ്വന്തം ലേഖിക കൊച്ചി: ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരിയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച്‌ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷം. ആരോപണവിധേയയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. സമരക്കാരെ പൊലീസ് തടഞ്ഞതോടെയാണ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്. ലൈംഗികാതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനോടാണ് ലിംഗപരിശോധന നടത്തണമെന്ന് പൊലീസുകാരി പറഞ്ഞത്. മൂന്നാഴ്ചയ്ക്ക് മുൻപ് കുളക്കടവില്‍ വച്ച്‌ ഒരുസംഘം അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പരാതി സ്വീകരിക്കണമെങ്കില്‍ ലിംഗപരിശോധന നടത്തണമെന്നായിരുന്നു ആലുവ പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ലിംഗമാറ്റ ശസ്ത്രക്രിയാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും […]