കേരളീയ വേഷത്തിലെത്തി പൊങ്കാലയിട്ടു; തിക്കിനും തിരക്കിനുമിടയിൽ ഭക്തരുടെ മാല മോഷ്ടിച്ച നാല് യുവതികൾ പിടിയിൽ

സ്വന്തം ലേഖിക അമ്പലപ്പുഴ: പുറക്കാട് പുന്തല ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരുടെ മാല മോഷ്ടിച്ച കേസില്‍ നാല് തമിഴ് നാടോടികള്‍ അറസ്റ്റില്‍. മധുര തിരുമംഗലം സ്വദേശികളായ സാദന (44), കട്ടമ്മ (30), പ്രിയ(40), മധു (37) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയായിരുന്നു സംഭവം. പുറക്കാട് കൈപ്പള്ളിയില്‍ ശോഭനയുടെ മൂന്നേകാല്‍ പവന്‍ മാലയും പുറക്കാട് പുത്തന്‍പറമ്പ് അനീഷിൻ്റെയും സീനയുടെയും മകന്‍ ആയുഷിൻ്റെ ഒരു പവന്‍ മാലയുമാണ് മോഷണം പോയതായി പരാതി നല്‍കിയത്. മോഷണത്തിന് ശേഷം കടന്ന നാടോടികളെ ഗ്രാമ പഞ്ചായത്ത് […]

ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പ്; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക തമിഴ്‌നാട്: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷമാണ് ജീവനൊടുക്കിയത്. കരൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ പെണ്‍കുട്ടി പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ആത്മഹത്യ കുറിപ്പ് പുറത്തു വന്നതോടെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണം ആരംഭിച്ച പൊലീസ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെ ചോദ്യം […]

കടുത്ത മാനസിക സംഘർഷവും പൊലീസിൻ്റെ ക്രൂര മർദ്ദനവും; കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

സ്വന്തം ലേഖിക തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അവശനിലയില്‍ മുറിയില്‍ കിടക്കുകയായിരുന്നു എഡ്വിന്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഡ്വിന്‍ ഐസിയൂവില്‍ ആയിരുന്നു. ഇപ്പോള്‍ ആരോഗ്യനില ഗുരുതരമല്ല. ബുധനാഴ്ച എഡ്വിനെ ചോദ്യം ചെയ്യലിനായി തൃശൂര്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് മര്‍ദ്ദനമേറ്റതായാണ് ബന്ധുക്കള്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങിയെത്തിയ എഡ്വിന്‍ കടുത്ത മാനസിക […]

ലഹരിക്ക് അടിമ; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചു; മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നവവരനെതിരെ പരാതിയുമായി ഭാര്യ

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. യുവാവിനെതിരെ പരാതിയുമായി ഭാര്യ. ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും പല തവണ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും കാണിച്ചാണ് യുവതി മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ നടപടിയെടുക്കണെമന്നാവശ്യപെട്ടാണ് പെണ്‍കുട്ടി എസ് പിക്ക് പരാതി നല്‍കിയിട്ടുള്ളത്. മര്‍ദ്ദനമേറ്റ നവവരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരപുരുഷ […]

മദ്യപിച്ചെത്തി അമ്മയെ തല്ലിച്ചതച്ചു; തടയാന്‍ ശ്രമിച്ച ജ്യേഷ്ഠനുമായി വാക്കേറ്റം; ഒടുവില്‍ ജ്യേഷ്ഠൻ്റെ കത്രിക പ്രയോഗത്തിൽ അനുജന് ദാരുണാന്ത്യം

സ്വന്തം ലേഖിക കൊച്ചി: മദ്യലഹരിയില്‍ അമ്മയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത മകന്‍ ജ്യേഷ്ഠൻ്റെ കത്രിക കൊണ്ടുള്ള കുത്തേറ്റ് മരിച്ചു. കോലഞ്ചേരി മറ്റക്കുഴി അയിരാറ്റില്‍ ശ്രീനാഥാണ് (29) ചേട്ടന്‍ ശ്രീകാന്തിൻ്റെ (33) കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ ശ്രീനാഥ് അമ്മ സതിയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് തടയാന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ ശ്രീകാന്തുമായി വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനിടെ സമീപത്തിരുന്ന ചെറിയ കത്രിക ഉപയോഗിച്ച്‌ ശ്രീകാന്ത് അനുജനെ മുറിവേല്‍പ്പിച്ചു. ഇതോടെ ശ്രീനാഥ് കുഴഞ്ഞുവീണു. മദ്യലഹരിയില്‍ വീണതാണെന്ന് വീട്ടുകാര്‍ […]

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ.വയലാട്ട് മറ്റൊരു മോന്‍സണ്‍ മാവുങ്കലോ? ടിപ്പുവിൻ്റെ കസേരയും ജപ്പാന്‍ രാജാവിൻ്റെ മോതിരവും കാട്ടി വിഐപികളെ മാവുങ്കല്‍ വളച്ചപ്പോൾ ഹോട്ടലിലെ 208ഉം 218ഉം മുറികളില്‍ വമ്പന്മാരെ വലയില്‍ വീഴ്‌ത്തിയ റോയി വയലാട്ടും; ആ മുറികള്‍ ഉപയോഗിച്ചത് പൊലീസുകാരും രാഷ്ട്രീയക്കാരും; മാവുങ്കല്‍ വിഐപികള്‍ക്ക് നല്‍കിയതിന് സമാനമായ എല്ലാം ഇവിടേയും കിട്ടി; മദ്യരാജാവിൻ്റെ ബന്ധുവിന് തുണയാകുന്നത് മുന്‍ ഡിജിപി ഉൾപ്പടെ മറ്റു ഉന്നത കുടുംബ ബന്ധങ്ങൾ

സ്വന്തം ലേഖിക കൊച്ചി: മോഡലുകളുടെ ദുരൂഹമരണത്തിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ.വയലാട്ട് മറ്റൊരു ‘മോന്‍സണ്‍ മാവുങ്കല്‍’ ആണെന്ന സൂചനകളാണ് പുറത്തു വരുന്നത്. മാവുങ്കല്‍ മോഡലില്‍ വിഐപികളെ കൂടെ കൂട്ടാന്‍ റോയ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാവുങ്കലിൻ്റെ വീട്ടിലെത്തിയിരുന്ന പല പ്രമുഖരും ഇവിടേയും നിത്യ സന്ദര്‍ശകരായി. ഹോട്ടലിലെ 208, 218 നമ്പര്‍ മുറികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ആയിരുന്നു. നമ്പര്‍ 18 ഹോട്ടലിലെ വിവാദ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്നു റോയ് ജീവനക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. […]

ആലപ്പുഴയിൽ കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർതൃപിതാവിൻറെ മാനസിക പീഡനമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

സ്വന്തം ലേഖകൻ ആലപ്പുഴ∙ കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ഭർതൃപിതാവിൻറെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിനു മുൻപു യുവതി ചിത്രീകരിച്ച വിഡിയോയും യുവതിയുടെ കുടുംബം പുറത്തുവിട്ടു. നവംബർ 8 നാണ് ചെങ്ങന്നൂർ ആല സ്വദേശിനിയായ അദിതി ആറ് മാസം പ്രായമുള്ള കുഞ്ഞിനു വിഷം കൊടുത്ത ശേഷം വിഷം കഴിച്ചു മരിച്ചത്. അദിതി ആത്മഹത്യ ചെയ്യുന്നതിനു രണ്ടു മാസം മുൻപ് അദിതിയുടെ ഭർത്താവ് ഹരിപ്പാട് സ്വദേശിയായ സൂര്യൻ നമ്പൂതിരിയും ഭർത്താവിൻറെ അമ്മ ശ്രീദേവി […]

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച ചിത്രകലാ അദ്ധ്യാപകന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ നെടുമ്പാശ്ശേരി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ചിത്രകലാ അദ്ധ്യാപകന്‍ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ രാജു (50)വിനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. 11 വയസുള്ള ആണ്‍കുട്ടിയെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇയാളുടെ വീട്ടിലെത്തിച്ചാണ് ലൈംഗികാതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എസ്.എം പ്രദീപ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജെ. കുര്യാക്കോസ്, എം.ബി. റഷീദ്, എ.എസ്.ഐ രാജേഷ് കുമാര്‍, സി.പി.ഒ സെബാസ്റ്റ്യന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പത്താംക്ലാസുകാരി കുളിക്കുന്ന ഫോട്ടോ ഫോണിൽ പകർത്തി ഒരുവർഷക്കാലം ഭീഷണിപ്പെടുത്തി പീഡനം; വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടി ​ഗർഭിണി; ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത്

സ്വന്തം ലേഖകൻ ഹ​രി​പ്പാ​ട്: പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഏ​വൂ​ര്‍ തെ​ക്ക് എ​രു​മോ​ഴി പു​ത്ത​ന്‍​വീ​ട്ടി​ല്‍ സാ​ബു​ലാ​ല്‍ (22) ആ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സി​ന പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യ​പ്പോ​ഴാ​ണു ര​ണ്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന​റി​യു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന വി​വ​രം പ​റ​യു​ന്ന​ത്. യു​വാ​വ് പെ​ണ്‍​കു​ട്ടി കു​ളി​ക്കു​ന്ന ഫോ​ട്ടോ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും ഇ​ത് കാ​ണി​ച്ചു ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

തിരുവനന്തപുരം മെഡിക്കൽകോളേജ് ഫാർമസിയുടെ പൂട്ട് തകർത്ത് അകത്തുകയറി മയക്കുമരുന്ന് ആംപ്യൂളുകൾ മോഷ്ടിച്ച വിരുതൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറി മയക്കുമരുന്ന് ആംപ്യൂളുകള്‍ മോഷ്​ടിച്ച പ്രതിയെ പൊലീസ് പിടികൂടി.കൊല്ലം മാമുട്ടിക്കടവ് നേതാജി നഗര്‍ കടിയന്‍ പള്ളിവിള രാജേഷ് ഭവനില്‍ രാഹുല്‍ (23) നെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചയാണ് മോഷണം. 18ാം വാര്‍ഡിന് സമീപമുള്ള ഫാര്‍മസി സ്​റ്റോറി​ന്‍റെ വാതില്‍ പൂട്ട് പൊളിച്ച്‌ കടന്ന പ്രതി, സ്​റ്റോറിനുള്ളിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഗുരുതര രോഗം ബാധിച്ചവര്‍ക്ക്​ കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തില്‍പെട്ട ലോറാസെപ്പാം എന്ന മരുന്നി​ന്റെ 140 ആംപ്യൂളുകള്‍ മോഷ്​ടിച്ചെടുക്കുകയായിരുന്നു. രാവിലെ […]