നിലയ്ക്കലില്‍ ജോലിക്ക് എത്തിയപ്പോള്‍ ഉള്ള പരിചയം പ്രണയമായി; വിവാഹം കഴിക്കാന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു; പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലാക്കി; പമ്പയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കാമുകന് അറസ്റ്റില്‍
സ്വന്തം ലേഖിക പത്തനംതിട്ട: പമ്പ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ(22)യാണ് അറസ്റ്റ് ചെയ്തത്. മഹിളാ മന്ദിരത്തിലും ട്രൈബല്‍ ഹോസ്്റ്റിലിലും കഴിഞ്ഞ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഒരു വര്‍ഷം മുന്‍പ് നിലയ്ക്കലില്‍ ജോലിക്ക് വന്ന നായര്‍ സമുദായാംഗമായ ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. സ്വന്തം വീട്ടുകാരുമായി അത്ര രസത്തില്‍ അല്ലാതിരുന്ന ജയകൃഷ്ണന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചു. അതുവഴി […]