അശ്ലീലച്ചുവയോടെ സംസാരിച്ചതു ചോദ്യംചെയ്‌തു; വീട്ടമ്മയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി; മുഖ്യസാക്ഷിയായ മകൻ സംഭവം കണ്ടില്ലെന്ന് കോടതിയിൽ; മകനെതിരെ സ്വമേധയാ കേസെടുത്ത് കോടതി; പ്രതിക്ക് ജീവപര്യന്തം തടവ്‌

സ്വന്തം ലേഖകൻ ആലപ്പുഴ : അശ്ലീലച്ചുവയോടെ സംസാരിച്ചതു ചോദ്യംചെയ്‌ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്‌ ജീവപര്യന്തം തടവ്‌ ശിക്ഷ. കുട്ടനാട്‌ നീലംപേരൂര്‍ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മ(60) കൊല്ലപ്പെട്ട കേസില്‍കൈനടിഅടിച്ചിറയില്‍ പ്രദീപ്‌ കുമാറാ(46)ണ്‌ ശിക്ഷിക്കപ്പെട്ടത്‌. വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന്‌ 447-ാം വകുപ്പ്‌ പ്രകാരം ഒരു മാസം കൂടി കഠിന തടവും അനുഭവിക്കണം. ഒരു ലക്ഷം രൂപ പിഴ അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ്‌ അനുഭവിക്കണം. ആലപ്പുഴ ജില്ലാ അഡിഷണല്‍ സെഷന്‍സ്‌ […]

കോട്ടയത്തുനിന്നും പിടികൂടിയ കൈക്കൂലികാരന്റെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയ വിജിലൻസ് സംഘം ഞെട്ടിപ്പോയി; 1689610 രൂപ അലമാരയിൽ അടുക്കി വെച്ചിരിക്കുന്നു; ബാങ്കിൽ പതിനെട്ടരലക്ഷം രൂപ,തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീട്; ആലുവായിൽ മൂന്ന് ബഡ്റൂമുള്ള ഒരു കോടിയുടെ ഫ്ലാറ്റ്, പന്തളത്ത് 33 സെന്റ് സ്ഥലവും വീടും; പെരും കള്ളൻ കുടുങ്ങിയതോടെ പുറത്ത് വരുന്നത് കോടികളുടെ കൊള്ള; മലിനീകരണ നിയന്ത്രണ ബോർഡിലെ രണ്ട് ജീവനക്കാർ കൂടി നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിൽ പിടിയിലായ ജില്ലാ എന്‍വയണ്‍മെന്റല്‍ ഓഫീസർ എ എം ഹാരിസിന്റെ ആലുവയിലെ ഫ്ലാറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ കണ്ടെടുത്തു. ഫ്ലാറ്റിനുള്ളിൽ നിന്ന് കെട്ടുകണക്കിന് അടുക്കിവച്ചിരിക്കുന്ന രീതിയിൽ 1689610 രൂപ ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ സേവിങ്സ് ബാങ്കിൽ പതിനെട്ടരലക്ഷം രൂപ, തിരുവനന്തപുരത്ത് 2000 സ്ക്വയർഫീറ്റ് വീട്, ആലുവായിൽ മൂന്ന് ബഡ്റൂമുള്ള ഒരു കോടിയുടെ ഫ്ലാറ്റ്, പന്തളത്ത് 33 സെന്റ് സ്ഥലവും വീടും ഉള്ളതായും വി‍ജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കൈക്കൂലി പണം […]

പരമശിവൻ പൊലിസ് പിടിയിൽ; കുറവിലങ്ങാട്ടെ വീട്ടിൽ നിന്നും പത്ത് ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പെരും കള്ളൻ അകത്ത്

സ്വന്തം ലേഖകൻ കുറവിലങ്ങാട്: കുറവിലങ്ങാട്ടും പരിസരപ്രദേശത്തും മോഷണ പരമ്പര നടത്തിയ പെരുംകള്ളൻ പൊലീസ് പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ പരമശിവനെയാണ് കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സജീവ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പകൽ സമയത്ത് ആളില്ലാത്ത വീടുകളുടെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റി വീടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. സമാന രീതിയിൽ കുറവിലങ്ങാട് ഭാഗത്ത് ആര്യനാട് മുണ്ടിയാനിപ്പുറം സെബാസ്റ്റ്യന്റെ അടഞ്ഞു കിടന്ന വീടിനുള്ളിൽ കയറി പ്രതി 10 ലക്ഷം രൂപയോളം വിലവരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ […]

രണ്ടര വയസുകാരനെ സാരിയില്‍ കെട്ടിത്തൂക്കി അമ്മ തൂങ്ങി മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു

സ്വന്തം ലേഖിക ചെര്‍പ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മിരിച്ചു. നാട്ടുകാരുടെ ബഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ രണ്ടര വയസുകാരനായ മകനെ രക്ഷപ്പെടുത്തി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തി (24) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വാതിലടച്ച നിലയിലുള്ള വീട്ടിലെ സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരുടെ ബഹളം കേട്ടാണ് പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥന്‍ സി പ്രജോഷ് ഓടിയെത്തിയത്. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന രീതിയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്. […]

കോട്ടയത്തെ പെരുംകള്ളൻ വിജിലൻസ് പിടിയിൽ; Sയർ റീടെയ്ലിംഗ് കട തുറക്കണമെങ്കിൽ ഒരു ലക്ഷം രൂപ വേണം; പണമില്ലെന്ന് അറിയിച്ചതോടെ ആത്മഹത്യ ചെയ്യാൻ മറുപടി; കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എ എം ഹാരിസ് വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ജില്ലാ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എ എം ഹാരിസ് പിടിയിലായി. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കോട്ടയം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫീസര്‍ ജോസ് മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്. പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ […]

സ്കൂൾ തകർത്ത് ഒരുലക്ഷം രൂപയോളം മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ; കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് കമ്പത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു; സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്ന ഇടുക്കി സ്വദേശിയാണ് പിടിയിലായത്

സ്വന്തം ലേഖകൻ കട്ടപ്പന:കട്ടപ്പനയിലെ സെന്റ് ജോർജ്ജ് സ്കൂളിന്റെ കതക് തകർത്ത് ഓഫിസിൽ നിന്നും 86,000 രൂപ മോഷ്ടിച്ച സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ. ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ നാരായണൻ മകൻ മഹേഷ് എന്ന ചുഴലി മഹേഷിനെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻറ നേതൃത്വത്തിൽ ഉളള സംഘം തമിഴ് നാട്ടിലെ കമ്പത്ത് നിന്നും അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ കണ്ടെത്തി. നിരവധി മോഷണ കേസുകളിൽ പ്രതിയായ മഹേഷ് സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് […]

വഴിപാടുകള്‍ രസീതാക്കാതെ തുക തട്ടുന്നതായുള്ള പരാതി; വിജിലൻസ് അറസ്റ്റ് ചെയ്തവരെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടൽ സജീവമാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ തട്ടിപ്പ് നടത്തി വിജിലൻസ് അറസ്റ്റ് ചെയ്തവരെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടൽ സജീവമാകുന്നു. ശബരിമല, ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രങ്ങളില്‍നിന്നു വിജിലന്‍സ്‌ പിടികൂടിയ ജീവനക്കാർക്കായി ആണ് ഇടപെടൽ നടക്കുന്നത്. ശബരിമലയില്‍ നെയ്യഭിഷേക കൗണ്ടറിലെ ജീവനക്കാരനാണ്‌ വിജിലന്‍സ്‌ പിടിയിലായത്‌. ഇയാള്‍ കൗണ്ടറില്‍ രണ്ടു ദിവസം കൈപ്പറ്റിയ രസീത്‌ തുക ഒടുക്കാതെ കൈയില്‍ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്നു കണക്കില്‍പ്പെടാത്ത മുപ്പതിനായിരത്തിലേറെ രൂപയും കണ്ടെത്തു. നെയ്യഭിഷേകത്തിനായി രസീതു ചീട്ടാക്കുന്ന ഭക്‌തര്‍ക്ക്‌ ബാക്കി നല്‍കാതെ കബളിപ്പിച്ചെന്നാണ്‌ ആരോപണം. ഭക്‌തരുമായി സ്‌ഥിരം വാക്കുതര്‍ക്കമുണ്ടാക്കിയ ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ […]

അപകടത്തിൽ മരിച്ചയാളുടെ വാഹനം ദുരുപയോഗം ചെയ്തു; പൊലീസുകാർക്ക് സസ്പെൻപൻ

സ്വന്തം ലേഖിക കോട്ടക്കല്‍: അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ ബൈക്കിൽ യാത്ര ചെയ്ത പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കാടാമ്പുഴ സ്​റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ പോളി, സന്തോഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. തൃശൂര്‍ സ്വദേശികളാണിവര്‍. കേസില്‍ ഉള്‍പ്പെട്ട വാഹനം അനധികൃതമായി ഉപയോഗിച്ചതാണ് വിവാദമായത്. ദേശീയപാത 66 വെട്ടിച്ചിറയില്‍ ആഗസ്​റ്റ്​ 26ന് നടന്ന അപകടത്തില്‍ ആതവനാട് പൂളമംഗലത്ത്​ താമസിച്ചിരുന്ന കര്‍ണാടക സ്വദേശി വിന്‍സെന്‍റ്​ പെരിയനായകം (രാജ -32) മരിച്ചിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിച്ചായിരുന്നു അപകടം. പൊലീസ് നടപടികള്‍ക്ക് ശേഷം കാടാമ്പുഴ സ്​റ്റേഷനിലായിരുന്നു ബൈക്ക്​ സൂക്ഷിച്ചിരുന്നത്. കസ്​റ്റഡിയിലുണ്ടായിരുന്ന ഈ […]

കോട്ടയം അറുപറയിൽ നാല് വർഷം മുമ്പ് കാണാതായ ദമ്പതികൾക്കായി മുട്ടത്തെ കുളത്തിൽ തെരച്ചിൽ; കുളം വറ്റിക്കൽ ഇന്നും തുടരും

സ്വന്തം ലേഖിക കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നാലുവര്‍ഷം മുമ്പ് കാണാതായ ദമ്പതികള്‍ക്കായി മുട്ടത്തെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരച്ചില്‍ ആരംഭിച്ചു. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കായാണ്‌ അന്വേഷണം. ജില്ലയിലെ ജലാശയങ്ങളെല്ലാം നേരത്തെ പരിശോധന നടത്തിയിരുന്നു. ചങ്ങനാശേരി മഹാദേവന്‍ കൊലക്കേസില്‍ മഹാദേവന്റെയും പ്രതികളിലൊരാളുടെയും മൃതദേഹം കണ്ടെടുത്ത കോട്ടയം നഗരസഭയിലെ 42-ാം വാര്‍ഡിലുള്ള മറിയപ്പള്ളി മുട്ടത്തെ കുളത്തിലാണ്‌ തെരച്ചില്‍. 2017 ഏപ്രില്‍ ആറിന്‌ ഹര്‍ത്താല്‍ ദിവസം രാത്രി വീടിനോടു ചേര്‍ന്നുള്ള കട പൂട്ടി എത്തിയ ഹാഷിം ഭാര്യക്കൊപ്പം ഭക്ഷണം വാങ്ങാനെന്നു പറഞ്ഞ്‌ […]

ജയിലിൽ പോയാൽ ചപ്പാത്തിയും മട്ടനും കഴിച്ച് ലാവിഷായി കഴിയാം; ജയിലിൽ പോകാനായി ആശുപത്രിയുടെ ഗ്ലാസ് രോഗി അടിച്ച് തകർത്തു

സ്വന്തം ലേഖിക ഇടുക്കി: ജയിലില്‍ പോകാന്‍ വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്കിലുള്ള ജനലിന്‍റെ ഗ്ലാസ് അടിച്ച് തകര്‍ത്ത് രോഗി. അടിമാലി സ്വദേശി പാറേക്കാട്ടില്‍ നിഷാദാണ് ജയിലില്‍ പോകാന്‍ ആശുപത്രിയില്‍ പരാക്രമം കാട്ടിയത്. ആഗ്രഹം പോലെ സംഭവത്തില്‍ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിലേറെയായി ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ ജയിലിലേക്ക് മാറ്റണമെന്ന് രണ്ടു ദിവസമായി നിഷാദ് മറ്റ് രോഗികളോടും ആശുപത്രി ജീവനക്കാരോടും ആവശ്യപ്പെടുന്നുണ്ട്. ഒടുവില്‍ തിങ്കളാഴ്ച രാത്രി വാര്‍ഡില്‍വെച്ച്‌ അക്രമാസക്തനാകുകയും പിന്നാലെ പൊലീസ് എത്തി കൊണ്ടുപോകുകയും ഉപദേശിച്ച്‌ വിടുകയുമായിരുന്നു. […]