കേരളീയ വേഷത്തിലെത്തി പൊങ്കാലയിട്ടു; തിക്കിനും തിരക്കിനുമിടയിൽ ഭക്തരുടെ മാല മോഷ്ടിച്ച നാല് യുവതികൾ പിടിയിൽ

കേരളീയ വേഷത്തിലെത്തി പൊങ്കാലയിട്ടു; തിക്കിനും തിരക്കിനുമിടയിൽ ഭക്തരുടെ മാല മോഷ്ടിച്ച നാല് യുവതികൾ പിടിയിൽ

സ്വന്തം ലേഖിക

അമ്പലപ്പുഴ: പുറക്കാട് പുന്തല ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരുടെ മാല മോഷ്ടിച്ച കേസില്‍ നാല് തമിഴ് നാടോടികള്‍ അറസ്റ്റില്‍.

മധുര തിരുമംഗലം സ്വദേശികളായ സാദന (44), കട്ടമ്മ (30), പ്രിയ(40), മധു (37) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറക്കാട് കൈപ്പള്ളിയില്‍ ശോഭനയുടെ മൂന്നേകാല്‍ പവന്‍ മാലയും പുറക്കാട് പുത്തന്‍പറമ്പ് അനീഷിൻ്റെയും സീനയുടെയും മകന്‍ ആയുഷിൻ്റെ ഒരു പവന്‍ മാലയുമാണ് മോഷണം പോയതായി പരാതി നല്‍കിയത്.

മോഷണത്തിന് ശേഷം കടന്ന നാടോടികളെ ഗ്രാമ പഞ്ചായത്ത് അംഗം ജി സുഭാഷ്, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടി പൊലീസിനു കൈമാറിയത്.

പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരോടൊപ്പം കേരളീയ വേഷം ധരിച്ച്‌ സജീവമായിരുന്ന തമിഴ് നാടോടികള്‍ ഭക്തരുടെ വിളക്കുകളും പൂജാ സാധനങ്ങളും സുരക്ഷിതമായി വയ്ക്കാൻ സഹായിക്കുന്നതിനിടെയാണ് മോഷണം നടത്തിയത്.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.