തിരുവനന്തപുരം മെഡിക്കൽകോളേജ് ഫാർമസിയുടെ പൂട്ട് തകർത്ത് അകത്തുകയറി മയക്കുമരുന്ന് ആംപ്യൂളുകൾ മോഷ്ടിച്ച വിരുതൻ പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറി മയക്കുമരുന്ന് ആംപ്യൂളുകള്‍ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി.കൊല്ലം മാമുട്ടിക്കടവ് നേതാജി നഗര്‍ കടിയന്‍ പള്ളിവിള രാജേഷ് ഭവനില്‍ രാഹുല്‍ (23) നെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചയാണ് മോഷണം. 18ാം വാര്‍ഡിന് സമീപമുള്ള ഫാര്‍മസി സ്റ്റോറിന്റെ വാതില്‍ പൂട്ട് പൊളിച്ച് കടന്ന പ്രതി, സ്റ്റോറിനുള്ളിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഗുരുതര രോഗം ബാധിച്ചവര്‍ക്ക് കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തില്‍പെട്ട ലോറാസെപ്പാം എന്ന മരുന്നിന്റെ 140 ആംപ്യൂളുകള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. രാവിലെ ഫാര്‍മസിയിലെത്തിയ ജീവനക്കാരാണ് ആംപ്യൂളുകള്‍ മോഷണം പോയ വിവരം അറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ പി. ഹരിലാലിെന്റ നേതൃത്വത്തില്‍ എസ്.ഐ പ്രശാന്ത്, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, അബ്ദുല്‍ ജവാദ്, സി.പി.ഒ മാരായ ബിമല്‍ മിത്ര, അഭിലാഷ്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.