കടുത്ത മാനസിക സംഘർഷവും പൊലീസിൻ്റെ ക്രൂര മർദ്ദനവും; കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

കടുത്ത മാനസിക സംഘർഷവും പൊലീസിൻ്റെ ക്രൂര മർദ്ദനവും; കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

സ്വന്തം ലേഖിക

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.

വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ അവശനിലയില്‍ മുറിയില്‍ കിടക്കുകയായിരുന്നു എഡ്വിന്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഡ്വിന്‍ ഐസിയൂവില്‍ ആയിരുന്നു. ഇപ്പോള്‍ ആരോഗ്യനില ഗുരുതരമല്ല.

ബുധനാഴ്ച എഡ്വിനെ ചോദ്യം ചെയ്യലിനായി തൃശൂര്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് മര്‍ദ്ദനമേറ്റതായാണ് ബന്ധുക്കള്‍ പറയുന്നത്.

ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങിയെത്തിയ എഡ്വിന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കുടുംബത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് എഡ്വിന്‍ ഡോക്ടര്‍ക്കും പൊലീസിനും മൊഴി നല്‍കി.