കട്ടവനെ കിട്ടിയില്ല, പകരം കിട്ടിയവനെ കള്ളനാക്കി പൊലീസ്: പൊലീസിന്റെ ഭീഷണിയിൽ രാജേഷ് ഭയന്നു: ആറു ദിവസം ജയിലിൽ കിടന്ന രാജേഷ് ഒടുവിൽ വീഡിയോയിൽ സത്യം വിളിച്ചു പറഞ്ഞ് ജീവനൊടുക്കി; പൊലീസിന്റെ ഗുണ്ടായിസത്തിൽ തകർന്നത് ഒരു കുടുംബത്തിന്റെ അത്താണി; മൃതദേഹവുമായി നാട്ടുകാർ നടത്തിയ സമരത്തിനൊടുവിൽ രാജേഷിന്റെ നിരപരാധിത്വം തെളിയുമെന്ന് ഉറപ്പായി

തേർഡ് ഐ ബ്യൂറോ കോട്ടയം: പൊലീസിന്റെ ഗുണ്ടായിസവും മർദനവും ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിന്റെ ജീവിതം തന്നെ തകർത്ത് കളയുന്ന കാഴ്ചയാണ് ഇന്ന് കോട്ടയം കാണുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവരെ കള്ളനാക്കുന്ന രീതിയിലാണ് കടനാട് സ്വദേശിയായ രാജേഷിന്റെയും കുടുംബത്തിന്റെയും ജീവിതം തന്നെ തകർത്ത് കളഞ്ഞത്. ഒടുവിൽ രാജേഷിന്റെ മൃതദേഹവുമായി നാട്ടുകാർ മണിക്കൂറുകളോളം റോഡിൽ ധർണ നടത്തിയതിനെ തുടർന്നാണ് കേസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നും, രാജേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ഉറപ്പായത്. കടനാട് വല്യാത്ത് പനച്ചിക്കാലായിൽ രാജേഷിന്റെ മൃതദേഹവുമായാണ് നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തിയത്. […]

മന്ത്രി മണിയുടെ വാഹന വ്യൂഹം പാഞ്ഞെത്തി: യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു

സ്വന്തം ലേഖകൻ അടിമാലി: മന്ത്രി എം.എം മണിയുടെ വാഹന വ്യൂഹം കണ്ട് ഭയന്ന യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. വാഹന വ്യൂഹത്തിലെ പൊലീസ് വാഹനങ്ങൾ കണ്ട് ഭയന്നാണ് യുവാവ് ബൈക്ക് ഉപേക്ഷിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി കല്ലാറിന് സമീപമായിരുന്നു സംഭവം. ഇവിടെ ഒന്ന് രണ്ട് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് മന്ത്രി എം.എം മണി എത്തിയത്. ഒരു വശത്തു നിന്നും ഹോൺ മുഴക്കി ലൈറ്റിട്ട് പാഞ്ഞെത്തിയ വാഹന വ്യൂഹം കണ്ട് യുവാവ് ഭയന്ന് ബൈക്ക് റോഡരികിൽ ഉപേക്ഷിച്ച […]

മാവോയിസ്റ്റ് സംഘം എത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്: വയനാട് കാട്ടിൽ ഒളിവിൽ കഴിയുന്നത് അൻപത് അംഗ സംഘം; വൻ തിരച്ചിലിനൊരുങ്ങി തണ്ടർബോൾട്ട്: ഏതു നിമിഷവും പ്രതികാര ആക്രമണം പ്രതീക്ഷിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട് കാടുകളിൽ ഒളിവിൽ കഴിയുന്ന മാവോയിസ്റ്റ് സംഘം എത്തിയത് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തന്ത്രമൊരുക്കാനെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോർട്ട്. കേരളം , തമിഴ്നാട് , കർണ്ണാടക സംസ്ഥാനങ്ങളിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി ലക്ഷ്യമിട്ടാണ് മാവോ സംഘം എത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. തന്ത്രങ്ങൾ അടങ്ങിയ രേഖകളും ലാപ്ടോപ്പും പെൻഡ്രൈവുകളും കൈവശമുണ്ടായിരുന്നതിനാലാണ് ഇവർ തണ്ടർബോൾട്ട് സംഘത്തിന് നേരെ വെടിയുതിർത്തതെന്നും വിവരം ലഭിച്ചിട്ടുണ്ട് . പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മരണത്തിൽ ഉടൻ തിരിച്ചടിയുണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗം […]

അധ്യാപകരെ തല്ലിയൊതുക്കി വിദ്യാർത്ഥികൾ: ഒരു മാസത്തിനിടെ അടിയേറ്റ് വീണത് മൂന്നു അധ്യാപകർ; ക്ലാസുകൾ കലാപഭൂമിയായി മാറുന്നു

സ്വന്തം ലേഖകൻ കൊച്ചി: സംസ്്ഥാനത്ത് ഒരു മാസത്തിനിടെ വിദ്യാർത്ഥികൾ തല്ലിയൊതുക്കിയത് മൂന്ന് അധ്യാപകരെ. എല്ലാം ഹയർസെക്കൻഡറി അധ്യാപകർ. അടിയേറ്റ് വീണ ഒരു അധ്യാപകൻ ഇതുവരെ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടുമില്ല. പരീക്ഷയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് മൂന്നു സംഭവങ്ങളിലും അധ്യാപകർക്ക് മർദനമേറ്റിരിക്കുന്നത്. ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് മൂന്നു സംഭവങ്ങളിലും അധ്യാപകരെ മർദിക്കാൻ മുന്നിൽ നിന്നിരിക്കുന്നതെന്നതും ഞെട്ടികക്കുന്നതാണ്. പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങാൻ യൂണിഫോമിൽ എത്താതിരുന്നത് ചോദ്യം ചെയ്തതിനാണ് ഏറ്റവും ഒടുവിൽ കുമളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകനായ എസ്. ജയദേവിനെ വിദ്യാർത്ഥി മർദിച്ചത്്. സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയായ […]

കോടതി വരാന്തയിൽ പ്രതിയ്ക്ക് കഞ്ചാവ് പൊതിനൽകി : തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കോടതി വരാന്തയിൽ ഗുണ്ടാ നേതാവിന് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ പൊലീസുകാരെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ പൊലീസ് പിടിയിലായി. കോട്ടയം തിരുവാതുക്കൽ കൊച്ചാലുമ്മൂട്ടിൽ ആരോമൽ വിജയൻ (18), മാന്തറ ഭാഗത്ത് വട്ടത്തറ വീട്ടിൽ വിഷ്ണു മനോഹർ (27), പതിനഞ്ചിൽക്കടവ് കൊച്ചുപറമ്പിൽ മാഹിൻ ആഷാദ് (മുന്ന – 18) എന്നിവരെയാണ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാർച്ച് അഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ സിവിൽ സ്‌റ്റേഷൻ വളപ്പിലെ ച ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്നാം കോടതിയുടെ മുന്നിലായിരുന്നു സംഭവങ്ങൾ. […]

അമിതവേഗ കൊലപാതകിയായ ഷോൺ ലഹരിയുടെ പിടിയിലോ എന്ന് ഇനി അറിയാനാവില്ലേ..? മൂന്നു ദിവസം ആശുപത്രിയിൽ കിടന്നിട്ടും പ്രതിയുടെ രക്ത സാമ്പിൾ പരിശോധിക്കാൻ പൊലീസിനു സാധിച്ചില്ല; ഷോണിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഏറ്റുമാനൂർ – പേരൂർ ബൈപ്പാസിലൂടെ അതിവേഗം പാഞ്ഞ് അമ്മയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ഷോൺ മാത്യുവിനെ രക്ഷിക്കാൻ ഉന്നത ഇടപെടലെന്ന് സൂചന. അപകട ദിവസം ആശുപത്രിയിൽ നിന്നും പൊലീസ് ശേഖരിച്ച രക്ത സാമ്പിൾ ഇതുവരെയും പൊലീസ് പരിശോധിക്കാൻ നൽകിയിട്ടില്ല. രക്ത സാമ്പിൽ പരിശോധനയ്ക്ക് അയക്കാത്തത് ഷോണിന്റെ രക്തത്തിലെ ലഹരിയുടെ അംശമുണ്ടെങ്കിൽ ഇത് തിരിച്ചറിയുന്നത് വൈകിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്. പേരൂർ മുല്ലൂർ വീട്ടിൽ ഷോൺ ജോർജാണ് (19) കഴിഞ്ഞ ദിവസം പേരൂർ ബൈപ്പാസ് റോഡിൽ […]

കൊടുംക്രൂരതയ്ക്ക് കൊലക്കുറ്റം തന്നെ: പേരൂരിൽ അമ്മയെയും രണ്ടു മക്കളെയും കാറിടിച്ച് കൊലപ്പെടുത്തിയ ഷോണിനെതിരെ കൊലക്കുറ്റം ചുമത്തി: കാർ പാഞ്ഞെത്തിയത് നൂറു കിലോമീറ്റർ സ്പീഡിൽ; കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് ഷോൺ വണ്ടി ഓടിച്ചു കയറ്റിയതായി പൊലീസ്; പ്രതിയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം: പേരൂരിൽ ഒരു കുടുംബത്തിലെ അമ്മയെയും രണ്ടു മക്കളെയും അമിതവേഗത്തിൽ പാഞ്ഞെത്തി കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കേസിലെ പ്രതിയായ പേരൂർ മുല്ലൂർ വീട്ടിൽ ഷോൺ മാത്യു (19) പരിക്കുകളോടെ മാതാ ആശുപത്രിയിൽ ചികിത്സയിലായണ്. പൊലീസിന്റെ സൈന്റിഫിക് വിഭാഗത്തിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഏറ്റുമാനൂർ പൊലീസ് പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായി വാഹനം അമിത വേഗത്തിൽ ഓടിച്ച് മരണകാരണമായതിനു കുറ്റകരമായ നരഹത്യയ്ക്കുള്ള 304 വകുപ്പാണ് പ്രതിയ്‌ക്കെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. പരമാവധി ജീവപര്യന്തം […]

എസ്.ഐയുടെ കണ്ണിൽ മഷിയൊഴിച്ച് ആക്രമണം: ആക്രമിച്ചത് സ്ത്രീയെ മർദിച്ച കേസ് അന്വേഷിക്കാനെത്തിയ എസ്.ഐയെ; പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: സ്ത്രീയെ ആക്രമിച്ച കേസ് അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐയെ കണ്ണിൽ മഷിയൊഴിച്ച ശേഷം അടിച്ചു വീഴ്ത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ്-അഴൂർ മുട്ടപ്പലം കല്ലുവിള വീട്ടിൽ ലിജിനെ(26) ആണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്. പൂന്തുറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. നോർബർട്ടിനാണ്(49) പേന കൊണ്ടുള്ള കുത്തിൽ തലയ്ക്കു പരിക്കേറ്റത്. എസ്.ഐ.യെ രക്ഷിക്കാനെത്തിയ പോലീസുകാരനായ വിനോദിന് പിടിവലിക്കിടെ മർദനമേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമികചികിത്സ നൽകിയശേഷം ൈവകീട്ടോടെ വിട്ടയച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. അറസ്റ്റിലായ ലിജിൻ, മരപ്പാലത്തുള്ള ഇയാളുടെ […]

പേരൂരിലെ കൊലയാളി വണ്ടി പാഞ്ഞെത്തിയത് അമിത വേഗത്തിൽ തന്നെ: നിർണ്ണായക തെളിവായത് റോഡിലെ ടയർ പാടുകൾ; മറ്റൊരുവണ്ടിയിൽ ഇടിച്ചെന്ന പ്രതിയുടെ വാദവും പൊളിയുന്നു; പേരൂരിലെ പ്രമുഖനെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പൊളിഞ്ഞു; ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യം

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: അടുത്തിടെ മാത്രം ടാർ ചെയ്ത ഏറ്റുമാനൂർ – പേരൂർ ബൈപ്പാസിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കൊലയാളി വണ്ടി പാഞ്ഞത് അമിത വേഗത്തിലെന്ന് പൊലീസ് ഉറപ്പിച്ചു. റോഡിലൂടെ റേസിംഗിനെ തോൽപ്പിക്കുന്ന വേഗത്തിൽ പാഞ്ഞ കാർ ബ്രേക്ക് ചെയ്ത പാട് ഇരുപത് മീറ്ററോളം ദൂരത്തിൽ റോഡിൽ പതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അമിത വേഗം മാത്രമാണ് അപകടകാരണമെന്നും, മറ്റൊരു വണ്ടിയും അപകടത്തിനിടയാക്കിയ വണ്ടിയിൽ ഇടിച്ചിട്ടില്ലെന്നും പൊലീസ് ഉറപ്പിച്ചു പറയുന്നു. തന്റെ വണ്ടിയിൽ മറ്റൊരു വണ്ടിയിടിച്ച് നിയന്ത്രണം നഷ്ടമായതാണെന്ന പ്രതി ഷോണിന്റെ മൊഴിയും ഇതോടെ പൂർണമായും […]

പാറമ്പുഴയിലെ മോഷണം: പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചത് നഗരമധ്യത്തിൽ നിന്ന്; രണ്ടു ദിവസം പ്രതി നഗരത്തിൽ ബൈക്കിൽ കറങ്ങി

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴയിലെ വീട്ടിൽ നിന്നും ഏഴു പവൻ സ്വർണവും ബൈക്കും മോഷ്ടിച്ച കേസിൽ പ്രതി വീട്ടിലെത്താൻ ഉപയോഗിച്ച ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. കോട്ടയം നഗമധ്യത്തിൽ അരീന ആനിമേഷൻസ് ഉടമ ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാളുടെ താമസ സ്ഥലത്തിനു സമീപത്തു നിന്നും പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടിന് രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് പ്രതി, ബൈക്ക് മോഷ്ടിച്ചത്. തുടർന്ന് മൂന്നിനു പാറമ്പുഴയിലെ പ്രവീണിന്റെ വീട്ടിൽ മൂന്നിന് എത്തി ബൈക്കും, സ്വർണവും മോഷ്ടിച്ച് മുങ്ങുകയായിരുന്നു. രാത്രിയിൽ ബൈക്ക് മോഷണം പോയത് […]