സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച ചിത്രകലാ അദ്ധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച ചിത്രകലാ അദ്ധ്യാപകന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

നെടുമ്പാശ്ശേരി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ചിത്രകലാ അദ്ധ്യാപകന്‍ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ രാജു (50)വിനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു.

11 വയസുള്ള ആണ്‍കുട്ടിയെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇയാളുടെ വീട്ടിലെത്തിച്ചാണ് ലൈംഗികാതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എസ്.എം പ്രദീപ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജെ. കുര്യാക്കോസ്, എം.ബി. റഷീദ്, എ.എസ്.ഐ രാജേഷ് കുമാര്‍, സി.പി.ഒ സെബാസ്റ്റ്യന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group