ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പ്; സംഭവത്തിൽ ദുരൂഹത

ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പ്; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക

തമിഴ്‌നാട്: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു.

സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷമാണ് ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ പെണ്‍കുട്ടി പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ആത്മഹത്യ കുറിപ്പ് പുറത്തു വന്നതോടെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

അന്വേഷണം ആരംഭിച്ച പൊലീസ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു വരികയാണ്.