സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു; ചാക്കയിലെ ഫ്‌ളാറ്റ് സ്പീക്കറുടെ രഹസ്യസങ്കേതം; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നയുടെ മൊഴി

സ്വന്തം ലേഖകന്‍ കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവെന്നാണ് ആരോപണം. ചാക്കയിലെ ഫ്‌ലാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നെന്നും നിരവധി വട്ടം വിളിച്ചിട്ടും താന്‍ തനിച്ച് പോയിരുന്നില്ലെന്നുമാണ് സ്വപ്നയുടെ മൊഴി. സ്പീക്കറുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് കീഴ്‌പ്പെടാതിരുന്നതിനാല്‍ മിഡില്‍ ഈസ്റ്റ് കോളജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്. ഇഡി ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ ആണ് സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്നയുടെ മൊഴിയുള്ളത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് […]

പൊലീസിനെതിരെ ഇ.ഡി തുറന്ന പോരിലേക്ക്…! സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ വനിതാ പൊലീസുകാർ കൂടെ ഉണ്ടാവണമെന്ന് കോടതി നിർദ്ദേശം നൽകിയത് ഓഗസ്റ്റ് 14ന് ; അതിന് ശേഷം സ്വപ്നയെ ചോദ്യം ചെയ്തിട്ടില്ല ; മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന പൊലീസിന്റെ വാദത്തിനെതിരെ ഇ.ഡി. ഹൈക്കോടതിയിൽ രേഖകൾ ഹാജരാക്കി

സ്വന്തം ലേഖകൻ കൊച്ചി : സ്വപ്‌നാ സുരേഷിനെ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്തപ്പോൾ സംസ്ഥാന പൊലീസിലെ വനിതാ ഓഫീസറുടെ സാന്നിധ്യം ഇല്ലായിരുന്നെന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ഇ.ഡി. ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഹാജരാക്കി. ഈ രേഖകൾ പരിശോധിച്ച് വിശദാംശങ്ങൾ കോടതി ശരിവച്ചാൽ കേരളാ പൊലീസ് വലിയ സമ്മർദ്ദത്തിലാകും. മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ നിർബന്ധിക്കുന്നതു കേട്ടെന്ന പൊലീസ് അവകാശവാദം പൊളിക്കുന്ന തരത്തിലുള്ള രേഖകളാണ് ഹൈക്കോടതിയിൽ ഇ.ഡി. ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. സ്വപ്നയെ ഫോഴ്‌സ് ചെയ്തു മുഖ്യമന്ത്രിയുടെ പേരു പറയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർ ചോദിച്ചതെന്നാണ് സ്വപ്നയുടെ ബോഡി ഗാർഡായി […]

സംസ്ഥാനത്ത് ഇ.ഡി – ക്രൈംബ്രാഞ്ച് പോര് : ഇ.ഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു ; നടപടി സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് എടുത്തിരിക്കുന്നത്. ഡയറ്കടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ സർക്കാറിനെതിരായ ഗൂഢാലോചനക്കും ഇഡിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ സമ്മർദത്തിലാക്കി ഇ ഡി ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നത് തങ്ങൾ കണ്ടുവെന്ന് നേരത്തെ രണ്ട് […]

കോടതിയിൽ വച്ച് ശിവശങ്കറിനെ കണ്ടപ്പോൾ അപരിചിതനെ പോലെ പെരുമാറി; ശിവശങ്കർ ജയിലിൽ പോയതോടെ കാര്യങ്ങൾ പിടിവിട്ട് പോകുന്നുവെന്നും മനസിലായി ;അതോടെ പറയാതിരുന്ന പലതും ഇന്ന് കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തി : സ്വപ്‌നയുടെ മൊഴി കസ്റ്റംസ് വിശ്വാസ്യതയിലെടുക്കുമ്പോൾ കുടുങ്ങുന്നത് സംസ്ഥാനത്തെ ഉന്നതരോ..?

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണ കടത്ത് കേസ് തുടക്കം മുതലെ വലിയ വിവാദമായപ്പോൾ സർക്കാരിനെയും ശിവശങ്കറിനേയും സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വപ്‌ന സുരേഷ് സ്വീകരിച്ചിരുന്നു. രാഷ്ട്രീയക്കാരുടെ ബലിയാടാവുകയാണെന്ന് പലകുറി ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും ഓഡീയോയിലൂടെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ മാസങ്ങൾക്കിപ്പുറം തുറന്ന് പറച്ചിലുകളുമായി സ്വപ്‌നാ സുരേഷ് കസ്റ്റംസിന് മുന്നിൽ എത്തുകയാണ്.ഇത് കോടതി വിശ്വസിച്ചാൽ മാത്രമേ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുന്നോട്ട് പോകൂ. ‘കോടതിയിൽ ഒരു ദിവസം എം. ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ, അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു. ഇതോടെ, ഒറ്റപ്പെട്ടതു […]

ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി വരുന്നതും പോകുന്നതും കണ്ടുവെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി നിർണ്ണായകം ; സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റും കുരുക്കാവും : സർക്കാരിനെ പ്രതിസന്ധിയിലാക്കി സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണ്ണക്കടത്ത് കേസ്. കേസിൽ ചോദ്യ ചിഹ്നമായി നിന്ന ഉന്നതൻ ആരാണെന്ന വ്യക്തമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. സ്വപ്നയും സരിത്തും നടത്തിയ റിവേഴ്‌സ് ഹവാല ഇടപാടിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ഈ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന മൊഴിയാണ് സ്വപ്‌ന അന്വേഷണ ഏജൻസികൾക്ക് നൽകിയിരിക്കുന്നത്. രണ്ടു വർഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണിൽ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഒരു […]

ഋഷിരാജ് സിംഗിന്റെ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റംസ്; സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ട എന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്

സ്വന്തം ലേഖകന്‍ കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിനെ കാണാനെത്തുന്ന സന്ദര്‍കര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്. ഉത്തരവിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോഫേപോസ സമിതിയ്ക്ക് പരാതി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പ് ശ്രമിക്കുന്നെന്നാണ് കസ്റ്റംസിന്റെ ആരോപണം. സ്വപ്ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞദിവസം സ്വപ്നയെ കാണാന്‍ എത്തിയ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ കയറ്റിവിടാന്‍ ജയില്‍ വകുപ്പ് അനുവദിച്ചില്ല. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടന്‍ കോടതിയെയും സമീപിക്കുമെന്നാണ് സൂചന. […]

മാസങ്ങൾക്ക് മുൻപ് വരെ സ്വപ്‌നജീവിതം നയിച്ച സ്വപ്‌നയുടെ ആർഭാടത്തിന് ഇന്ന് ആയിരം രൂപ മാത്രം ; വി.ഐപിമാർക്ക് ഐഫോണുകൾ സമ്മാനിച്ച സ്വപ്‌നയ്ക്ക് ആഴ്ചയിൽ ഒന്ന് മാത്രം വിളിക്കാൻ അനുമതി : ദിവസവും ജയിലിലെ മുരുക ക്ഷേത്രത്തിൽ മണിക്കൂറുകൾ ചെലവഴിച്ച് വിവാദ നായിക

സ്വന്തം ലേഖകൻ തിരുവനന്തപുരം : മാസങ്ങൾക്ക് മുൻപ് വരെ സ്വപ്നജീവിതം നയിച്ച സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജീവിതം ഇന്ന് കീഴ്‌മേൽ മറിഞ്ഞിരിക്കുകയാണ്. കള്ളക്കടത്തിലൂടെയും മറ്റും സ്വന്തമാക്കിയതെല്ലാം ഒരു നിമിഷം കൊണ്ടാണ് നഷടമായത്. സംസ്ഥാനത്തെ വി.ഐ.പിമാർക്ക് ആഴ്ചയിൽ ഒന്ന് മാത്രമേ സ്വന്തം വീട്ടിലേക്ക് വിളിക്കാൻ അനുവാദമുള്ളൂ. എന്നാൽ സ്വപ്നയ്ക്ക് ഫോൺവിളിയിൽ കടുത്ത നിയന്ത്രണമാണ് ഉള്ളത്, അതും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ സംസാരിക്കാനാവുകയുമുള്ളു. അടുത്ത ബന്ധുക്കൾക്ക് ആഴ്ചയിൽ ഒരു ദിവസം സ്വപ്നയെ കാണാനുമാകും. സ്വപ്നയുടെ ജീവിത രീതികളും അടിമുടിയാണ് മാറിയിട്ടുണ്ട്. തനിക്ക് വെജിറ്റേറിയൻ ആഹാരങ്ങൾ മതിയെന്നാണ് […]

ലൈഫ് മിഷൻ കരാർ ലഭിക്കാൻ സന്തോഷ് ഈപ്പൻ സ്വപ്‌നയ്ക്ക് നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ തീരുമാനവുമായി വിജിലൻസ് ; വിവാദ ഐഫോണുകൾ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ തീരുമാനവുമായി വിജിലൻസ്. സ്വപ്‌നയിൽ നിന്നും ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ വിജിലൻസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് വിവാദ ഐഫോണുകൾ കൂടി പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനമെടുത്തിരിക്കുന്നത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌നയ്ക്ക് വാങ്ങി നൽകിയത് ഏഴ് മൊബൈൽ ഫോണുകളാണെന്നാണ് അന്വേഷണ […]

സ്വർണ്ണക്കടത്ത് കേസ് ക്ലൈമാക്‌സിലേക്കോ…? സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖകൻ കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും കസ്റ്റംസ് ഒരേസമസം ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെയും ചോദ്യം ചെയ്യുകയാണ്.കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. നയതന്ത്ര ബാഗേജിൽ 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്നതു കേന്ദ്രാനുമതി ഇല്ലാതെയാണ്. കോൺസുലേറ്റാണ് ഈന്തപ്പഴം കൊണ്ടുവന്നതെന്നും വിതരണം ചെയ്യാനായി […]

സ്വപ്‌ന സുരേഷ്‌ നാല് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ ; ചോദ്യം ചെയ്യൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ : എല്ലാദിവസവും ബന്ധുക്കളെ കാണാനും സ്വപ്‌നയ്ക്ക് അനുമതി

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ. കോടതിയാണ് സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച സ്വപ്നയെ വീണ്ടും കോടതിയിൽ ഹാജരാക്കും. സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതോടെ എൻ.ഐ.എ. അന്വേഷണത്തിൽ നിർണായക പുരോഗതിയായിരിക്കും ഉണ്ടാവുക. ഇതുവരെ അന്വേഷണത്തിലൂടെ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നാല് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതേസമയം നിലവിൽ തനിക്ക് […]