ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം ആക്രമിച്ചു പണവും മൊബൈൽ ഫോണും തട്ടി: നാലു പ്രതികൾ പൂവൻതുരുത്തിൽ പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചു മൊബൈൽ ഫോണും പണവും തട്ടിയെടുത്ത നാലു പ്രതികളെ പൊലീസ് പിടികൂടി. പൂവൻതുരുത്ത് കാന്തിപ്പള്ളി തോട്ടത്തിൽ ബിജു (42), പനച്ചിക്കാട് പാറയിൽ ജിഷ്ണു (25), പൂവൻതുരുത്ത് പുത്തൻപറമ്പിൽ വിഷ്ണു (22) , പള്ളം തുണ്ടിയിൽ സന്ദീപ് (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് ക്രഷറിലെ ജോലിക്കാരൻ അനൂപിനെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് […]

കർഷകരെ തടയാനാവാതെ കേന്ദ്ര സർക്കാർ: പ്രതിഷേധവുമായി തെരുവിലിറങ്ങിയ കർഷകർ മോദിയെയും അമിതിനെയും വിറപ്പിച്ച് ഡൽഹിയിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്തെ കർഷകർ തെരുവിലിറങ്ങിയതോടെ വിറച്ച് കേന്ദ്ര സർക്കാർ. മറ്റൊരു സമരത്തിനു മുന്നിലും വിറയ്ക്കാതിരുന്ന കേന്ദ്ര സർക്കാരും നരേന്ദ്രമോദിയും അമിത് ഷായും കർഷകർക്കു മുന്നിൽ തലകുനിയ്ക്കുന്നു. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പ്രക്ഷോഭവുമായി കർഷകർ മുന്നോട്ട് പോകുന്നുതാടെ തുടർച്ചയായ അഞ്ചാം ദിവസവും രാജ്യതലസ്ഥാനം പ്രക്ഷുബ്ധമായി. ഇതേടെ ബിജെപി ദേശീയ നേതാക്കൾ കഴിഞ്ഞ ദിവസം തിരക്കിട്ട് ഉന്നതതല യോഗം ചേർന്നു.ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് […]

കോട്ടയം ജില്ലയില്‍ 243 പുതിയ കോവിഡ് രോഗികള്‍: 240 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 243 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 240 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ട് പേരും രോഗബാധിതരായി. പുതിയതായി 2206 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 118 പുരുഷന്‍മാരും 97 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 156 പേർ രോഗമുക്തരായി. 4496 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 35483 പേര്‍ കോവിഡ് ബാധിതരായി. 30930 പേര്‍ രോഗമുക്തി […]

കേരളത്തിൽ ഇന്ന് 3382 പേർക്ക് കോവിഡ് ; 2880 പേർക്ക് സമ്പർക്കരോഗം : രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ ആരോഗ്യപ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ന് 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 61894 ആയി. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 […]

റെയ്ഡിന് വരുന്ന ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുത് : കെ.എസ്.എഫ്. ഇ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി തോമസ് ഐസക്

സ്വന്തം ലേഖകൻ ആലപ്പുഴ: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയപ്പോൾ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ കർശന നിലപാടുമായി ധനമന്ത്രി തോമസ് ഐസക്. കെ.എസ്.എഫ്.ഇയുടെ ശാഖകളിൽ ചട്ടപ്പകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ മന്ത്രി നിർദേശം നൽകി. കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനയ്ക്കായി എത്തിയ വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. വളരെ പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം പരിശോധനകൾ ആ ധനകാര്യ സ്ഥാപനത്തിന്റെ […]

ന്യൂനമർദ്ദം തീവ്രന്യൂനമർദമാകും ; നാളെയോടെ ബുറേവി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറി. തീവ്ര ന്യൂനമർദം നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴക്കും സാധ്യതയുണ്ട്. അതിനാൽ കേരള തീരത്ത് ഇന്ന് അർധ രാത്രിയോടെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്..തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ അതിതീവ്രന്യൂനമർദമാകും. തുടർന്ന് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറും. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണ് പ്രവചനം. തമിഴ്‌നാട്ടിൽ കനത്ത മഴയുണ്ടാകും. കേരളത്തിൽ മഴക്കും ശക്തമായ […]

സർക്കാരിനെ വെട്ടിലാക്കി കെ.എസ്.എഫ്. ഇ വിജിലൻസ് റെയ്ഡ് ; മുഖ്യമന്ത്രി അറിയാതെ പരിശോധന നടക്കില്ലെന്ന് സി.പി.എം നേതാക്കൾ : പോർക്കളത്തിൽ ഒറ്റപ്പെട്ട് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന സസർക്കാരിന് കീഴിലുള്ള ഏറ്റവും വിശ്വാസ്യതയേറിയ സാമ്പത്തികസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ തന്നെ സ്ഥാപനത്തിൽ വിജിലൻസ് നടത്തിയ പരിശോധന തീർത്തും അപ്രതീക്ഷിതമായിരുന്നു. സ്വർണ്ണക്കടത്തിൽ ചുടങ്ങി വിവിധ കേന്ദ്ര ഏജൻസികൾ സർക്കാരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുമ്പോഴാണ് സർക്കാരിനെ വെട്ടിലാക്കി വിജിലൻസിന്റെ പുതിയ പരിശോധന. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് സി.പി.എം ചർച്ചചെയ്യുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്ക് പിന്നിൽ പിണറായി വിജയനാണെന്നാണ് സിപിഎമ്മിനുള്ളിൽ തന്നെയുള്ള പരക്കെയുള്ള ആരോപണം. […]

എന്നെ ഇടിച്ചിട്ടത്‌ ആടല്ല..! നിർണ്ണായകമായത് ആശയുടെ ഒറ്റവരിയിലെ മരണമൊഴി ; മക്കളെ ചോദ്യം ചെയ്തതോടെ കൊലപാതകത്തെ അപകടമരണമാക്കാനുള്ള അരുണിന്റെ കുബുദ്ധിയും പൊളിഞ്ഞു : ആശയെ അരുൺ ചവിട്ടി കൊന്നത് മദ്യലഹരിയിൽ

സ്വന്തം ലേഖകൻ കൊല്ലം: ‘എന്നെ ഇടിച്ചിട്ടത് ആടല്ല’. ഭർത്താവിന്റെ ചവിട്ടേറ്റ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ആശ ഒറ്റവരിയിൽ പറഞ്ഞത് ഇത് മാത്രമായിരുന്നു. മകളുടെ വിയോഗ വേദനയ്ക്കിടെ സത്യം കണ്ടെത്താൻ ഇതോടെ അച്ഛനും അമ്മയും പരാതി നൽകുകയായിരുന്നു. ആട് ഇടിച്ചതിനെത്തുടർന്നാണ് വീണ് പരിക്കേറ്റെന്ന ഭർത്താവിന്റെ മൊഴി അവർ വിശ്വസിക്കാതെ വരികെയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഗൗരവത്തോടെയുള്ള പൊലീസിന്റെ അന്വേഷണത്തിൽ ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുണിനെ (36) കുടുക്കി. കരിക്കം അഭിലാഷ് ഭവനിൽ ജോർജ് ശോഭ ദമ്പതികളുടെ മകൾ ആശ (29) കഴിഞ്ഞ നാലിനാണ് […]

കുവൈറ്റിൽ വീട്ടിൽ അകപ്പെട്ട മലയാളി യുവതിയെ അജപാക്‌ നാട്ടിൽ എത്തിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ്; കുവൈറ്റിൽ സ്വദേശിയുടെ വീട്ടിൽ ഗാർഹിക ജോലിയിൽ ഏർപ്പെട്ടിരുന്ന ആലപ്പുഴ, ഹരിപ്പാട്, പള്ളിപ്പാട് സ്വദേശിനിയെ ആലപ്പുഴ പ്രവാസി അസ്സോസിയേഷൻ്റെ സമയോചിതമായ ഇടപെടൽ മൂലം ഇന്ത്യൻ എംബസ്സിയുടെ സഹായത്താൽ നാട്ടിൽ എത്തിച്ചു. ഗാർഹിക ജോലിക്കിടയിൽ അതി കഠിനമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു ഹരിപ്പാട്, പള്ളിപ്പാട് സ്വദേശിനി അമ്പിളിക്കാണ് അജപാക്‌ സഹായ ഹസ്തവുമായി മുന്നോട്ട് വന്നത് . സ്വദേശിയുടെ വീട്ടിൽ നിന്നും അമ്പിളിയെ ഇന്ത്യൻ എംബസ്സിയിൽ എത്തിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകി, ആശുപത്രിയിൽ ആവശ്യമായ ചികിത്സാ സഹായവും മരുന്നും ലഭ്യമാക്കിയ ശേഷം ഇന്ത്യൻ എംബസ്സിയുടെ […]

കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ശതാബ്ദി ആചരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ 100-ാം വാര്‍ഷികാചരണം നടന്നു. ബാനര്‍ജി റോഡിലെ കുര്യന്‍സ് ടവറില്‍ നടന്ന ശതാബ്ദി ആഘോഷം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. കുര്യന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നയനം ഭവന പദ്ധതിയിലെ 18-മത്തെ വീടിന്റെ താക്കോല്‍ മുളവുകാട് സ്വദേശി സോമലതയ്ക്ക് ഹൈബി ഈഡന്‍ കൈമാറി. ഇവരുടെ ഉടമസ്ഥതയിലുള്ള 3 സെന്റ് സ്ഥലത്ത് 8.5 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്. 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായുള്ള കുര്യന്‍സ് […]