സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയോ മകനെയോ നേരിട്ട് അറിയില്ല; 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയത്..! വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയോ മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള. എംവി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വിജേഷ് […]

‘മാപ്പു പറയണം, അല്ലങ്കില്‍ ഒരു കോടി നഷ്ടപരിഹാരം വേണം’; സ്വപ്‌നാ സുരേഷിന് വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ കണ്ണൂർ: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. സ്വർണ്ണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലിലാണ് സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചത്. സ്വപ്നയുടെ പരാമർശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എം വി ഗോവിന്ദൻ പറയുന്നു. ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് […]

സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം..! നടപടി വിജേഷ് പിള്ള ഡിജിപിക്ക് നൽകിയ പരാതിയിൽ; ക്രൈംബ്രാഞ്ച് കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല

സ്വന്തം ലേഖകൻ കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവാദങ്ങൾ ഒത്തുതീർപ്പാക്കാൻ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നൽകിയത്. പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. വിജേഷിന്റെ ജില്ലയെന്ന നിലയിൽ കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചിരുന്നു.

പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പല ആരോപണങ്ങളും കേൾക്കേണ്ടിവരും..! ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ല…! സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം.എ. യൂസഫലി

സ്വന്തം ലേഖകൻ ദുബായ്: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്ന് യൂസഫലി വ്യക്തമാക്കി. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.എം എ യൂസഫലിക്ക് ഇ ഡി നോട്ടിസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല. 65,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി […]

സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ പോലീസ് കേസെടുത്തു; വിജേഷിനെക്കൂടാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖക ബംഗളൂരു: സ്വപ്‌ന സുരേഷ് നൽകിയ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ ബെംഗളൂരു കെആര്‍ പുരം പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. വിജേഷ് പിള്ളയെ ചോദ്യം ചെയ്‌തേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. പൊലീസ്,സ്വപ്നയെ ഇവര്‍ രണ്ടുപേരും കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി മൊഴി രേഖപ്പെടുത്തി. ഹോട്ടലിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം […]

‘കണ്ണൂരില്‍ പിള്ളമാരില്ല, തിരുവിതാംകൂറില്‍ നിന്നും വന്നവരാകാം; പിള്ള ആള് ശരിയല്ല, ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണം’; സ്വപ്നയുടെ ആരോപണങ്ങളില്‍ മുരളീധരന്‍

സ്വന്തം ലേഖകൻ കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളിച്ച്‌ കെ മുരളീധരന്‍. മുമ്പ് ആരോപണം ഉയ‍ര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറായെന്നും 18 മണിക്കൂറാണ് കമ്മീഷന് മുന്നില്‍ മൊഴി കൊടുത്തതെന്നും ഈ നിലാപാട് പിണറായി വിജയനും കാണിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെ ആരോപണം യുഡിഎഫ് തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല. സ്വപ്നയുടെ ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ തയ്യാറാവണം. കേന്ദ്ര സ‍ര്‍ക്കാരും കേരള സ‍ര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഇഡിയുടെ അന്വേഷണം […]

‘കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയെക്കൂടി ഉപദേശിക്കണം; ആരോപണങ്ങളെല്ലാം വിജേഷ് സമ്മതിച്ചിരിക്കുന്നു ; തെളിവുകൾ കോടതിയിൽ ഹാജരാക്കും’ ; വെല്ലുവിളിയേറ്റെടുത്ത് സ്വപ്ന സുരേഷ്

സ്വന്തം ലേഖകൻ ബെംഗളൂരു: താൻ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 30 കോടി വാഗ്ദാനം ചെയ്തതും എം.വി. ഗോവിന്ദന്റെ പേര് പരാമർശിച്ചതും വിജേഷ് സമ്മതിച്ചുവെന്ന് സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. താന്‍ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണ്. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകള്‍ ഏജന്‍സികള്‍ക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടന്‍ കോടതിയിലും നല്‍കും. എം വി ഗോവിന്ദന്‍ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. […]

‘ഇത്തവണ ബോംബ് പൊട്ടുമോ’ ?; സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്; വൈകീട്ട് ലൈവിലൂടെ വിവരങ്ങൾ പുറത്തുവിടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വര്‍ണ്ണ കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരുമെന്ന് അറിയിച്ച് സ്വപ്‌ന സുരേഷ്. ഒത്ത് തീര്‍പ്പ് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായാണ് 5 മണിക്ക് സ്വപ്ന ലൈവില്‍ വരുമെന്ന് അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യവും അറിയിച്ചത്. ‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’ എന്ന് മാത്രമാണ് സ്വപ്‌ന അറിയിച്ചത്.സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്‌ന […]

സ്വപ്‌നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും അശ്ലീലം; രാത്രി വൈകിയുള്ള സ്വകാര്യ ചാറ്റ് പുറത്ത്; സി.എം രവീന്ദ്രനെ നാളെ ഇ.ഡി ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻതുക കമ്മിഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ് നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ സ്വപ്ന സുരേഷിനു സി.എം. രവീന്ദ്രൻ അയച്ച അശ്ലീലച്ചുവയുള്ള സ്വകാര്യ ചാറ്റുകൾ പുറത്തുവന്നു. രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് രവീന്ദ്രന്‍ സ്വപ്നയ്ക്ക് അയച്ചത്. എന്നാല്‍, രവീന്ദ്രന്റെ നിലവിട്ട സന്ദേശങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികള്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പില്‍ വന്‍ തുക കമ്മീഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ട കേസിലാണ് സി.എം […]

‘കേരളത്തിലെ ജനങ്ങളുടെ കിടപ്പറകൾ വരെ തുറന്നു കാട്ടാനുള്ള ഏർപ്പാടാണ് കെ ഫോൺ‘: ഈ വക ഏർപ്പാടുകളുടെയെല്ലാം മാസ്റ്റർ ബ്രെയിൻ ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ്.ഒരിടവേളയ്ക്ക് ശേഷം തുറന്നടിച്ച് സ്വപ്ന സുരേഷ്.കെ ഫോൺ വീട്ടിൽ സ്ഥാപിച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്താണ് കാണുന്നത്, എന്താണ് ചെയ്യുന്നത്, തുടങ്ങി എല്ലാ കാര്യങ്ങളും പരസ്യമാകും. കേരളത്തിൽ പിന്നെ ആരുടെയും വീടുകളിൽ ഒരു രഹസ്യങ്ങളും ഉണ്ടാകില്ലെന്നും സ്വപ്ന…

കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോർച്ചയാണെന്ന് സ്വപ്ന സുരേഷ്. കെ ഫോൺ എല്ലാ വീട്ടിലും സ്ഥാപിച്ച് കഴിയുമ്പോൾ പിന്നെ കേരളത്തിലാർക്കും രഹസ്യങ്ങൾ ഉണ്ടാകില്ല. ഈ വക പദ്ധതികളുടെയെല്ലാം മാസ്റ്റർ ബ്രെയിൻ എം ശിവശങ്കാറാണെന്നും സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന പറഞ്ഞു. കെ ഫോൺ വീട്ടിൽ സ്ഥാപിച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്താണ് കാണുന്നത്, എന്താണ് ചെയ്യുന്നത്, തുടങ്ങി എല്ലാ കാര്യങ്ങളും പരസ്യമാകും. കേരളത്തിൽ പിന്നെ ആരുടെയും വീടുകളിൽ ഒരു രഹസ്യങ്ങളും ഉണ്ടാകില്ല. ഇക്കാര്യത്തിൽ വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലെന്നും സ്വപ്ന പറഞ്ഞു. എല്ലാവരുടെയും വീടുകൾ […]