പൊലീസിനെതിരെ ഇ.ഡി തുറന്ന പോരിലേക്ക്…! സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ വനിതാ പൊലീസുകാർ കൂടെ ഉണ്ടാവണമെന്ന് കോടതി നിർദ്ദേശം നൽകിയത് ഓഗസ്റ്റ് 14ന് ; അതിന് ശേഷം  സ്വപ്നയെ  ചോദ്യം ചെയ്തിട്ടില്ല ; മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന പൊലീസിന്റെ വാദത്തിനെതിരെ ഇ.ഡി. ഹൈക്കോടതിയിൽ രേഖകൾ ഹാജരാക്കി

പൊലീസിനെതിരെ ഇ.ഡി തുറന്ന പോരിലേക്ക്…! സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ വനിതാ പൊലീസുകാർ കൂടെ ഉണ്ടാവണമെന്ന് കോടതി നിർദ്ദേശം നൽകിയത് ഓഗസ്റ്റ് 14ന് ; അതിന് ശേഷം സ്വപ്നയെ ചോദ്യം ചെയ്തിട്ടില്ല ; മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന പൊലീസിന്റെ വാദത്തിനെതിരെ ഇ.ഡി. ഹൈക്കോടതിയിൽ രേഖകൾ ഹാജരാക്കി

സ്വന്തം ലേഖകൻ

കൊച്ചി : സ്വപ്‌നാ സുരേഷിനെ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്തപ്പോൾ സംസ്ഥാന പൊലീസിലെ വനിതാ ഓഫീസറുടെ സാന്നിധ്യം ഇല്ലായിരുന്നെന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ഇ.ഡി. ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഹാജരാക്കി. ഈ രേഖകൾ പരിശോധിച്ച് വിശദാംശങ്ങൾ കോടതി ശരിവച്ചാൽ കേരളാ പൊലീസ് വലിയ സമ്മർദ്ദത്തിലാകും.

മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ നിർബന്ധിക്കുന്നതു കേട്ടെന്ന പൊലീസ് അവകാശവാദം പൊളിക്കുന്ന തരത്തിലുള്ള രേഖകളാണ് ഹൈക്കോടതിയിൽ ഇ.ഡി. ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്.
സ്വപ്നയെ ഫോഴ്‌സ് ചെയ്തു മുഖ്യമന്ത്രിയുടെ പേരു പറയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർ ചോദിച്ചതെന്നാണ് സ്വപ്നയുടെ ബോഡി ഗാർഡായി ഡ്യൂട്ടിചെയ്ത വനിതാ പൊലീസുകാർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മൊഴി കണക്കിലെടുത്താണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിന് കാരണം. എന്നാൽ ഇത് തെറ്റാണെന്ന് ഇഡി രേഖകൾ ചൂണ്ടിക്കാണിച്ച് വ്യക്തമാക്കുന്നു. ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇ.ഡി. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. ഈ കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയിൽ ഹാജരാക്കിയത് ഓഗസ്റ്റ് 14നാണ്. അന്നാണു ചോദ്യം ചെയ്യലിൽ വനിതാ പൊലീസുകാരുടെ സാന്നിധ്യം കോടതി നിർദ്ദേശിച്ചത്. അതിന് ശേഷം ചോദ്യം ചെയ്തിട്ടില്ലെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഇ.ഡി. ഉദ്യോഗസ്ഥർ അർധരാത്രിവരെ ചോദ്യം ചെയ്യുകയാണെന്നും അതിനിടെ മാനസികമായും വാക്കുകൊണ്ടും പീഡിപ്പിക്കുകയാണെന്നും സ്വപ്ന കോടതിയിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണു കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ വനിതാ ഓഫീസറുടെ സാന്നിധ്യം ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ 14 ശേഷം ചോദ്യം ചെയ്യലുണ്ടായില്ല. 16 വരെ കസ്റ്റഡി നീട്ടിനൽകി. ഓഗസ്റ്റ് 8, 10, 12, 14, 16 തീയതികളിലാണു തങ്ങൾ അഞ്ചുപേർ മാറിമാറി ഡ്യൂട്ടി ചെയ്തതെന്നാണു സിവിൽ പൊലീസ് ഓഫീസർ സിജി വിജയൻ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി.

രേഖകൾ പരിശോധിച്ചതിൽ നിന്നു പൊലീസുകാരികളുടെ മൊഴി വ്യാജമാണെന്നും അതിനുപിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് ഇ.ഡിയുടെ വാദം. ചോദ്യം ചെയ്യുന്ന സമയത്ത് വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന രേഖകളാണ് ഇ.ഡി. ഇന്നലെ ഹൈക്കോടതിക്കു കൈമാറിയത്. മുഖ്യമന്ത്രിയുടെ പേരു പറയാൻ തങ്ങൾ നിർബന്ധിച്ചെന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചു.

സ്വപ്ന ഇ.ഡിക്കു നൽകിയ മൊഴിയിലൊന്നും മുഖ്യമന്ത്രിയുടെ പേരില്ല. കൂടുതൽ കള്ളത്തെളിവ് ഉണ്ടാക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. അതിനാണു ശബ്ദരേഖ ചോർന്ന സംഭവത്തിൽ സ്വപ്നയെ ചോദ്യംചെയ്ത പൊലീസ് ഓഫീസറെയും സുരക്ഷാഡ്യൂട്ടിക്കാരെയും വീണ്ടും ചോദ്യചെയ്യുന്നത് എന്നും ആരോപിക്കുന്നു.

ക്രൈംബ്രാഞ്ച് കേസെടുത്തതു ദുരുദ്ദേശ്യപരമാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം തടസപ്പെടുത്താനാണു നീക്കമെന്നും ആരോപിച്ച് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനാണു ഹൈക്കോടതിയെ സമീപിച്ചത്. ഇതിനു പിന്നിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഢാലോചനയുണ്ട്. നിഷ്പക്ഷ അന്വേഷണത്തിന് സിബിഐയാണു വേണ്ടതെന്നും ഇ.ഡി. വ്യക്തമാക്കി.

ഭീഷണിപ്പെടുത്തിയെന്നു സ്വപ്ന ഒരിക്കലും പരാതി ഉന്നയിച്ചിട്ടില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹൈക്കോടതിയെ അറിയിച്ചു. മജിസ്‌ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിൽ മാത്രമാണു സ്വപ്ന ഉന്നതരുടെ പേരു പറഞ്ഞത്. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ ഇത്തരം പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. കേസ് രജിസറ്റർ ചെയ്യുന്നതിന് മുൻപായി സ്വപ്നയുടെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഇതിനിടെയാണ് നേരത്തേ മുദ്രവച്ച കവറിൽ കോടതിക്കു കൈമാറിയ മൊഴികൾ ഈ ഹർജിക്കൊപ്പം ഉൾപ്പെടുത്തിയത് ഉചിതമായ നടപടിയാണോയെന്നു കോടതി ആരാഞ്ഞത്. എന്നാൽ മൊഴിയും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും കേസിലെ തെളിവുകളാണെന്നായിരുന്നു ഇ.ഡിയുടെ മറുപടി. കേസിൽ ഹർജിക്കാരനായ പി. രാധാകൃഷ്ണനെ പ്രതിയാക്കിയിട്ടില്ലെന്നും സർക്കാർ വാദം ഉന്നയിച്ചു. കേസിൽ 30 വരെ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകില്ലെന്നു സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.

Tags :