ജൂൺ ആദ്യം ഒരു ഫോണിൽ നിന്നും സ്വപ്‌നയ്ക്ക് എത്തിയ ശബ്ദസന്ദേശത്തിന് മന്ത്രി ജലീലിന്റെ ശബ്ദവുമായി സാമ്യം ; ജലീലിന്റെ ശബ്ദസാമ്പിളെടുത്ത് പരിശോധന നടത്താൻ ആലോചനയുമായി എൻ.ഐ.എ : ഡിലീറ്റ് ചെയ്ത സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള സ്വപ്‌നാ സരേഷിന്റെ ചോദ്യം ചെയ്യൽ ഇനി നിർണ്ണായകം. സ്വപ്‌ന സുരേഷിന്റെ മൊബൈൽ ഫോണിൽ നിന്നും വീണ്ടെടുത്ത ഓരോ തെളിവിനും ഇനി ഉത്തരം നൽകേണ്ടി വരും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്‌നയ്ക്ക് പുറമെ സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച് ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ശിവശങ്കറിനെ കുടുക്കാനുള്ള തെളിവുകൾ ചാറ്റിൽ ഉണ്ടെന്നാണ് സൂചന. ഇതോടൊപ്പം സ്വപ്നയുടെ ഡിലീറ്റ് […]

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിൽ നിന്നും എൻ.ഐ.എ കണ്ടെടുത്തത് 2000 ജി.ബി. ഡിജിറ്റൽ വിവരങ്ങൾ ; മന്ത്രിപുത്രനുമായുള്ള ആശയവിനിമയം വരെ ഇതിലുണ്ടെന്ന് റിപ്പോർട്ടുകൾ : സ്വപ്‌ന നൽകിയ മൊഴികളിൽ പലതും വ്യാജമാണെന്നും അന്വേഷണ സംഘം

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരിൽ നിന്നും പിടികൂടിയ മൊെബെൽ ഫോണുകളിൽനിന്നും ലാപ്‌ടോപ്പുകളിൽനിന്നുമായി എൻ.ഐ.എ. കണ്ടെടുത്തത് 2000 ജി.ബി. ഡിജിറ്റൽ വിവരങ്ങൾ. ഇതിൽ ലൈഫ് ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള ആശയവിനിമയവും ഇതിലുണ്ടെന്ന് സൂചന. സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്ത ആറ് മൊെബെൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ തുടങ്ങിയവയാണ് സിഡാക്കിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയത്. സ്വപ്‌ന നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നും അവയിൽ പലതും […]

ഉന്നതരുമായുള്ള സ്വപ്‌ന സുരേഷിന്റെ ഫോൺ ചാറ്റുകൾ പുറത്ത് ; എൻ.ഐ.എ കണ്ടെത്തിയത് ഗൂഗിൾ ഡ്രൈവിൽ സ്‌ക്രീൻ ഷോട്ടുകളായി രഹസ്യമായി സൂക്ഷിച്ചിരുന്നവ : സംസ്ഥാനത്തെ ഉന്നതർ കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ഫോൺ ചാറ്റുകൾ എൻഐഎ കണ്ടെത്തി. ഉന്നതരുമായി സ്വപ്‌ന നടത്തിയ ഫോൺ ചാറ്റുകളാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഗൂഗിൾ ഡ്രൈവിൽ സ്‌ക്രീൻ ഷോട്ടുകളായി രഹസ്യമായി പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു ഇവ. കേസുമായി ബന്ധപ്പെട്ട് ആവശ്യംവന്നാൽ ഇവ ഉന്നതരെ ഭീഷണിപ്പെടുത്തുന്നതിനായി സൂക്ഷിച്ചതാണെന്നാണ് കരുതുന്നത്. സ്വപ്‌ന സംസ്ഥാനത്തെ പല ഉന്നതരുമായും ബന്ധം സൂക്ഷിച്ചിരുന്നു. ഇവരുടെ ഭാര്യമാരുമായി ഷോപ്പിങ്ങിനും മറ്റും പോയിരുന്നു. സ്വർണക്കടത്തിനും മറ്റ് ഇടപാടുകൾക്കുമായി മനപ്പൂർവ്വം ബന്ധം ഉണ്ടാക്കിയെടുത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന് പുറമേ […]

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്ക് കസ്റ്റംസിന്റെ നോട്ടീസ് ; നടപടി സ്വർണ്ണം വന്ന ദിവസങ്ങളിൽ സ്വപ്‌ന സുരേഷുമായി നിരന്തരം ഫോൺ വിളിച്ചതിന്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ നയന്ത്രബാഗ് വഴിയുള്ള സ്വർണകള്ളകടത്തു കേസിൽ ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്ക് കസ്റ്റംസിന്റെ നോട്ടീസ്. കൊച്ചിയിലെ ഓഫീസിൽ വ്യാഴാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ പ്രതി സ്വപ്ന സുരേഷുമായി സ്വർണം വന്ന ദിവസങ്ങളിൽ നിരന്തരമായി ഫോൺ വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റംസ് പിടിച്ച സ്വർണമടങ്ങിയ ബാഗ് പുറത്തിറക്കാൻ സഹായം നൽകയോയെന്ന് അന്വേഷിക്കാനാണ് ചോദ്യം ചെയ്യൽ. അതേ സമയം നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പതിനഞ്ചു പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം […]

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ എൻഐഎ കോടതിയിൽ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതിയെ എൻഐഎ കോടതിയെ അറിയിച്ചു. ”swapna haad causal association with cm’ എന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയ്ക്ക പുറമെ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി അടുത്തബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടായിരുന്നുവെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ എല്ലാമെല്ലാമായിരുന്നു സ്വപ്ന. ശിവശങ്കറിൽ നിന്ന് സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു. ശിവശങ്കർ തന്റെ […]

സ്വപ്‌ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജം ; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസിന് എൻ.ഐ.എയുടെ അനുമതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമാക്കി സർവകലാശാല. ബാബാ അംബേദ്കർ സാങ്കേതിക സർവകലാശാലയാണ് സ്വപ്‌നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ കാര്യം വ്യക്തമാക്കിയത്. ബാബാ അബേദ്ക്കർ സർവകലാശാല ബി.കോം കോഴ്‌സ് നടത്തുന്നില്ലെന്നും സ്വപ്ന സുരേഷ് അവിടെ പഠിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ എൻ.ഐ,എ കോടതി പൊലീസിന് അനുമതി നൽകി. കസ്റ്റംസ് കസ്റ്റഡി അവസാനിപ്പിച്ചാൽ പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. കന്റോൺമെന്റ് പൊലീസ് നൽകിയ അപേക്ഷയിൽ […]

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കടത്താമെന്ന പദ്ധതി ആദ്യം ഉണ്ടാക്കിയത് കെ.ടി റമീസ് ; ലോക്കറിൽ നിന്നും ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിയിടെ ഒരു ഡീലിന് ലഭിച്ച പ്രതിഫലമെന്നും സ്വപ്‌നയുടെ മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്താവളം വഴി നയതന്ത്രബാഗിൽ സ്വർണം കടത്താമെന്ന പദ്ധതി ആദ്യം ഉണ്ടാക്കിയത് കെ ടി റമീസെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. സ്വർണക്കടത്തിന്റെ പ്രധാന ആസൂത്രകർ റമീസും സന്ദീപുമാണ്. റമീസും സന്ദീപും ആദ്യം ദുബായിൽ വച്ചാണ് കാണുന്നത് ഇതിന് ശേഷം ഇരുവരും ചേർന്ന് സ്വർണക്കടത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഈ നടപടികൾക്കെല്ലാം ശേഷമാണ് സരിത്തിനെയും പിന്നീട് സ്വപ്നയെയും സ്വർണ്ണക്കടത്ത് റാക്കറ്റിലേക്ക് എത്തിക്കുന്നത്. ഇവരിലൂടെയാണ് നയതന്ത്രബാഗിൽ ആർക്കും […]

സന്ദീപ് നായരിൽ നിന്നും പിടിച്ചെടുത്ത ബാഗിൽ നിന്നും കണ്ടെത്തിയത് ഡയറികളും കോഡുകളും ചിഹ്നങ്ങളുമുള്ള കടലാസുകെട്ടുകളും ; തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ കടലാസുകളെന്ന് പ്രാഥമിക നിഗമനം ; ഫെമ പ്രകാരം എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുകക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗിൽനിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും. പിടിച്ചെടുത്ത കടലാസുകെട്ടുകളിൽ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകൾ ഏറെയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കോഡുകളിൽ വ്യക്തത വരുത്താൻ സന്ദീപിൽ നിന്ന് തന്നെ അധികൃതർ ശ്രമിക്കും. തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ കോഡ് സന്ദേശമെന്നാണ് വിലയിരുത്തൽ. ദേശീയ അന്വേഷണ ഏജൻസി ജഡ്ജിയുടെ സാന്നിധ്യത്തിൽ കോടതിയിൽ തുറന്നുപരിശോധിച്ചു. ഡയറിയുടെ ഓരോ പേജിനും നമ്പറിട്ട് ഉള്ളടക്കം രേഖപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ […]

സ്വപ്‌നയ്ക്ക് വേണ്ടി സെക്രട്ടറിയേറ്റിനടുത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കർ പറഞ്ഞതനുസരിച്ച് ; ജയശങ്കർ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത് ; നിർണ്ണായക വെളിപ്പെടുത്തലുമായി ഐ.ടി ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നക്ക് വേണ്ടി സെക്രട്ടറിയേറ്റിന് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ പറഞ്ഞതനുസരിച്ചാണെന്ന് ഐ.ടി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. സ്വപ്‌നയ്ക്ക് വേണ്ടിയായിരുന്നില്ല മറിച്ച് ജയശങ്കർ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ളാറ്റെന്നാണ് എം ശിവശങ്കർ പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുൺ ബാലചന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ പ്രവർത്തിക്കുന്ന ഐടി വകുപ്പിലെ കൂടുതൽ പേരിലേക്ക് അന്വേഷണം പോകുന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് […]

സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമാ നടൻ കൂടിയായ പുത്രൻ : സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ സി.പി.എമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രനാണെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം സിപിഎമ്മും സ്വർണ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വർണ്ണക്കള്ളക്കടത്ത് സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണ് 2014 ൽ സ്വർണ്ണക്കള്ളക്കടത്ത് […]