ഋഷിരാജ് സിംഗിന്റെ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റംസ്; സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ട എന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്

ഋഷിരാജ് സിംഗിന്റെ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റംസ്; സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ട എന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിനെ കാണാനെത്തുന്ന സന്ദര്‍കര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്. ഉത്തരവിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോഫേപോസ സമിതിയ്ക്ക് പരാതി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പ് ശ്രമിക്കുന്നെന്നാണ് കസ്റ്റംസിന്റെ ആരോപണം.

സ്വപ്ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞദിവസം സ്വപ്നയെ കാണാന്‍ എത്തിയ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ കയറ്റിവിടാന്‍ ജയില്‍ വകുപ്പ് അനുവദിച്ചില്ല. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടന്‍ കോടതിയെയും സമീപിക്കുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോഫെപോസെ വകുപ്പ് പ്രകാരം തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനായി ഉന്നതര്‍ ജയിലിലെത്തി സ്വപ്നയെ കണ്ടെന്ന പരാതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നേരത്തെ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണം ശരിവയ്ക്കുന്നരീതിയില്‍ കസ്റ്റംസും രംഗത്ത് വന്നിരിക്കുന്നത്.