സ്വകാര്യ ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം..! ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യാത്രക്കാരി

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്. ബസിലെ യാത്രക്കാരിയായ യുവതിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദുരനുഭവം വിവരിച്ച് യുവതി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസ് ചെറുപുഴ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ശേഷം ബസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം. ഈ സമയത്ത് ബസില്‍ കയറിയ മാസ്ക് ധരിച്ചയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. യാത്രക്കാരി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് അറിഞ്ഞിട്ടും ഇയാള്‍ നഗ്നതാ […]

ജയിലിലായ ഭര്‍ത്താവിന് ജാമ്യം ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ മക്കിമല വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതി പിടിയില്‍

സ്വന്തം ലേഖകന്‍ മാനന്തവാടി: തടവ്ശിക്ഷ അനുഭവിക്കുന്ന ആളുടെ ഭാര്യയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൊലക്കേസ് പ്രതി പിടിയില്‍. കണ്ണൂര്‍ ഇരിട്ടി വിളമന പാറക്കണ്ടിപറമ്പ് വീട്ടില്‍ അശോകനെ (45) ആണ് തലപ്പുഴ പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ ജിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ജയിലിലായ ഭര്‍ത്താവിനു ജാമ്യം ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ മക്കിമല വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2019 മേയില്‍ തോല്‍പെട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് തിരുനെല്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു […]

23കാരിയെ ബലാല്‍ത്സംഗം ചെയ്തശേഷം ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു

സ്വന്തം ലേഖകന്‍ മുംബൈ : ഇരുപത്തിമൂന്ന്കാരിയായ യുവതിയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്ത്, തലയില്‍ ഗുരുതര പരുക്കേല്‍പ്പിച്ച്, ഓടുന്ന ട്രെയില്‍ നിന്നും വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. ടിറ്റ്വാല സ്വദേശിയായ 23 കാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6. 30ഓടെയാണ് വാഷി ക്രീക്ക് പാലത്തിന് സമീപത്തു നിന്നും പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം തലയില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പിന്നീട് ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നുവെന്നും പോലീസ് അനുമാനിക്കുന്നു. പുലര്‍ച്ചെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് […]

നടിയെ പീഡിപ്പിച്ച സംഭവം : സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ ഫോൺ വാങ്ങിയ കടയുടമയേയും ബുധനാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടമയേയും ബുധുനാഴ്ച കോടതി വിസ്തരിക്കും. സംഭവത്തിൽ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും അത് പകർത്തിയ പെൻഡ്രൈവും അഭിഭാഷകർ മുഖേനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിലെ മുഖ്യതെളിവായ ഈ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ബുധനാഴ്ച വിസ്തരിക്കും. കേസിൽ ഇവരുടെ മൊഴികൾ നിർണായകമാണ്. അഭിഭാഷകർക്കൊപ്പം പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടെ ഉടമയെയും കോടതി […]

മെട്രോയാത്രയിൽ വച്ച് പരിചയം, ശേഷം വിവാഹ വാഗ്ദാനം നൽകി പീഡനം ; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി :പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാക്കനാട് സ്വദേശിനിയായ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പാലക്കാട് സ്വദേശി രമേശ് രാമനാണ്‌ (24) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പച്ചാളത്തെ കോൺവെന്റിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന കഥ പുറത്ത് വന്നത്. കഴിഞ്ഞ വർഷം മെട്രോ യാത്രക്കിടെ പരിചയപ്പെട്ട പെൺകുട്ടിയെ കത്രികടവിലുള്ള തന്റെ ഫ്‌ളാറ്റിൽ കൊണ്ടുപോയി […]

സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് : വെളിപ്പെടുത്തലുമായി വീട്ടമ്മ

സ്വന്തം ലേഖകൻ കൊച്ചി: സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് സഭയും പൊലീസും ഇപ്പോൾ ശ്രമിക്കുന്നത്. മമനോജ് പ്ലാക്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്. വയനാട് ചേവായൂരിൽ സിറോ മലബാർ സഭയിലെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വൈദികനെതിരെയുള്ള തന്റെ പരാതി താമരശ്ശേരി രൂപതാ ബിഷപ്പ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് താൻ മൊഴി നൽകിയതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും വിദേശ മലയാളി കൂടിയായ വീട്ടമ്മ പറഞ്ഞു. അതോടൊപ്പം ഇരയായ തന്റെ […]

ആറ് എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം ; അധ്യാപകന് 15 വർഷം കഠിന തടവും 35000 രൂപ പിഴയും

സ്വന്തം ലേഖകൻ കാസർകോട്: എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികളായ ആറ് പേരെ പീഡിപ്പിച്ച കേസിൽ അധ്യാപകന് പത്ത് വർഷം കഠിന തടവും 35000 രൂപ പിഴയും. മധൂർ പഞ്ചായത്തിലെ സ്‌കൂൾ അധ്യാപകൻ ബാലമുരളിയെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2012- 2013 അധ്യായന വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. . പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയതിന് 10 വർഷവും മറ്റൊരു വകുപ്പിൽ അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചത്.എന്നാൽ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പത്ത് വർഷമായിരിക്കും തടവ്. കഠിനതടവിന് പുറമെ 35,000 രൂപ പിഴ ശിക്ഷയും കോടതി […]

വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു : ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ മുംബൈ: വിദ്യാത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ കേസ്. പെൺകുട്ടിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, ലൈംഗികാതിക്രമം, തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഷഹബാസ് ഖാനെതിരെ പൊലീസ് എഫ.്‌ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ അന്വേഷണംപുരോഗമിക്കുകയാണ്. അതേസമയം താരത്തെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് ഷഹബാസ് ഖാനെതിരെ പെൺകുട്ടി പരാതി നൽകിയത്. യുഗ്, ദി ഗ്രേറ്റ് മറാത്ത, ചന്ദ്രകാന്ത, തെന്നാലി രാമൻ തുടങ്ങി നിരവധി സിനിമ, ടിവി ഷോകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം […]

പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം : ഒരു വർഷത്തിന് ശേഷം യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയൻകീഴിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു വർഷത്തിന് ശേഷം യുവാവ് പൊലീസ് പിടിയിൽ. തൊടുപുഴ പഴയരികുണ്ടം വഞ്ചിക്കൽ വലിയവിള പുത്തൻവീട്ടിൽ സുരേഷ് (27) ആണ് പൊലീസിന്റെ പിടിയിലായത് . മലയത്തെ ഒരു കമ്പിനി ജീവനക്കാരനായിരുന്നു സുരേഷ്. ഒരു വർഷം മുമ്പാണ് സുരേഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്. തുടർന്ന് ഇയാൾക്കെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി.

പതിനാറുകാരിയെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം : പ്രമുഖ രാഷ്ട്രീയക്കാരുൾപ്പെടെ 41 പേരെ പൊലീസ് ചോദ്യം ചെയ്തു

സ്വന്തം ലേഖകൻ കോഴിക്കോട് : പതിനാറുകാരിയെ റിസോട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ രാഷ്ടീയക്കാരുൾപ്പെടെ 41 പേരെ ചോദ്യം ചെയ്തു. കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ വച്ചാണ് പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേർ പൊലീസിന്റെ കർശന നിരീക്ഷണത്തിൽ. രാഷ്ട്രീയക്കാരും ബിസിനസുകാരും ഉൾപ്പെടെ നാൽപ്പത്തി ഒന്നുപേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചത്. ഇവരെ വീണ്ടും സി.ബ്രാഞ്ച് ഓഫിസിലെത്താൻ നിർദേശിച്ചെങ്കിലും പലരും ഒളിവിലാണ്. ഇവരിൽ ചിലർ മുൻകൂർ ജാമ്യം നേടാൻ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. നാല് ദിവസമാണ് പതിനാറുകാരി കക്കാടംപൊയിലിലെ റിസോർട്ടിലുണ്ടായിരുന്നത്. ഈ സമയത്തിന് മൂപ്പതിലധികം […]