പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം : ഒരു വർഷത്തിന് ശേഷം യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയൻകീഴിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു വർഷത്തിന് ശേഷം യുവാവ് പൊലീസ് പിടിയിൽ. തൊടുപുഴ പഴയരികുണ്ടം വഞ്ചിക്കൽ വലിയവിള പുത്തൻവീട്ടിൽ സുരേഷ് (27) ആണ് പൊലീസിന്റെ പിടിയിലായത് .
മലയത്തെ ഒരു കമ്പിനി ജീവനക്കാരനായിരുന്നു സുരേഷ്. ഒരു വർഷം മുമ്പാണ് സുരേഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്. തുടർന്ന് ഇയാൾക്കെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :