play-sharp-fill
പതിനാറുകാരിയെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം : പ്രമുഖ രാഷ്ട്രീയക്കാരുൾപ്പെടെ 41 പേരെ പൊലീസ് ചോദ്യം ചെയ്തു

പതിനാറുകാരിയെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം : പ്രമുഖ രാഷ്ട്രീയക്കാരുൾപ്പെടെ 41 പേരെ പൊലീസ് ചോദ്യം ചെയ്തു

സ്വന്തം ലേഖകൻ

കോഴിക്കോട് : പതിനാറുകാരിയെ റിസോട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ രാഷ്ടീയക്കാരുൾപ്പെടെ 41 പേരെ ചോദ്യം ചെയ്തു. കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ വച്ചാണ് പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേർ പൊലീസിന്റെ കർശന നിരീക്ഷണത്തിൽ. രാഷ്ട്രീയക്കാരും ബിസിനസുകാരും ഉൾപ്പെടെ നാൽപ്പത്തി ഒന്നുപേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചത്. ഇവരെ വീണ്ടും സി.ബ്രാഞ്ച് ഓഫിസിലെത്താൻ നിർദേശിച്ചെങ്കിലും പലരും ഒളിവിലാണ്. ഇവരിൽ ചിലർ മുൻകൂർ ജാമ്യം നേടാൻ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.


നാല് ദിവസമാണ് പതിനാറുകാരി കക്കാടംപൊയിലിലെ റിസോർട്ടിലുണ്ടായിരുന്നത്. ഈ സമയത്തിന് മൂപ്പതിലധികം ആളുകളാണ് ഈ സമയത്ത് സന്ദർശനത്തിന് എത്തിയിരുന്നതായി പറ. ഇതിനുപുറമെ ഈ സമയം പെൺവാണിഭ സംഘത്തിലെ മറ്റ് ചില വനിതകളും ഇവിടെ താമസിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് കക്കാടംപൊയിലിലെ റിസോർട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനുപുറമെ പെൺകുട്ടിയെ നാല് മാസത്തിലധികം വയനാട്ടിലെ വിവിധ റിസോർട്ടുകളിൽ താമസിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധിപ്പെട്ട് കക്കാടംപൊയിലിലെ റിസോർട്ട് നടത്തിപ്പുകാരും പെൺകുട്ടിയെ എത്തിച്ച വനിതയും ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.