play-sharp-fill
വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു : ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ പൊലീസ് കേസെടുത്തു

വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു : ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

മുംബൈ: വിദ്യാത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ കേസ്. പെൺകുട്ടിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, ലൈംഗികാതിക്രമം, തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഷഹബാസ് ഖാനെതിരെ പൊലീസ് എഫ.്‌ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ അന്വേഷണംപുരോഗമിക്കുകയാണ്. അതേസമയം താരത്തെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് ഷഹബാസ് ഖാനെതിരെ പെൺകുട്ടി പരാതി നൽകിയത്. യുഗ്, ദി ഗ്രേറ്റ് മറാത്ത, ചന്ദ്രകാന്ത, തെന്നാലി രാമൻ തുടങ്ങി നിരവധി സിനിമ, ടിവി ഷോകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പ്രമുഖ ക്ലാസിക്കൽ മ്യൂസിക്ക് ഗായകനും പത്മഭൂഷൺ അവാർഡ് ജേതാവുമായ ഉസ്താദ് അമിർ ഖാന്റെ മകനാണ് ഷഹബാസ് ഖാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group