ബലാത്സംഗ ശ്രമത്തിനിടെ ആക്രമികൾ ഇരുപത്തിമൂന്നുകാരിയെ തീകൊളുത്തിയ സംഭവം ; ചികിത്സയിലായിരുന്ന യുവതി മരിച്ചു

  സ്വന്തം ലേഖകൻ പട്‌ന: ബീഹാറിലെ മുസഫപൂരിലെ ബലാത്സംഗ ശ്രമത്തിനിടെ അക്രമികൾ തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. അപകടത്തെ തുടർന്ന് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലുമായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി മരണത്തിന് കീഴടങ്ങിയത്. ഡിസംബർ ഏഴിനാണ് യുവതിയ്ക്ക് നേരെ ബലാത്സംഗശ്രമം നടത്തിയത് . പെൺകുട്ടിയുടെ അമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ്. ഇവർ ജോലിക്കു പോയ സമയത്താണ് ഗ്രാമമുഖ്യന്റെ മകനും കൂട്ടുകാരും യുവതിയുടെ വീട്ടിലെത്തിയത് . തുടർന്ന് യുവതി […]

പതിനേഴുകാരിയെ ഉപയോഗിച്ച് അമ്മായി പെൺവാണിഭം നടത്തിയ സംഭവം ; കൂടുതൽ തെളിവുകൾ പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: പതിനേഴുകാരിയെ ഉപയോഗിച്ച് അമ്മായി പെൺവാണിഭം നടത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് . പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. കേസിൽ പ്രതിയായ അമ്മായിയായ ലിനറ്റിന്റെ സുഹൃത്തിന്റെ തൃശൂർ കുന്നംകുളത്തെ കടയിൽ നിന്നാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മായിയായ ലിനറ്റാണ് പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. പൊലീസ നേരെത്തെ് ലിനറ്റിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോൺ മാറ്റിയെന്ന് ബോധ്യപ്പെട്ട അന്വേഷണ സംഘം കഴിഞ്ഞ […]

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ; അമ്മയുടെ കാമുകന് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

  സ്വന്തം ലേഖകൻ ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകന് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. 2014ൽ വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ അമ്മയുടെ കാമുനാണ് പ്രതി. വണ്ടിപ്പെരിയാർ സ്വദേശിയാണ് പ്രതിയായ മനോജ്. തൊടുപുഴ പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അതേസമയം പിഴത്തുക നൽകാത്ത പക്ഷം രണ്ട് വർഷം കൂടി അധികശിക്ഷ അനുഭവിക്കേണ്ടിവരും. പീഡനവിവരം പുറത്തുവന്നതിനെ തുടർന്ന് കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. കൗൺസിലിങ്ങിനിടെ പ്രതിയുടെ പീഡനങ്ങൾ കുട്ടി തുറന്ന് […]

രാത്രിയായാൽ സംസ്ഥാന കേഡറിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് പണി മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശമയക്കൽ; ഉദ്യോഗസ്ഥനെതിരെ ഗുരുതര ലൈംഗികാരോപണവുമായി സംസ്ഥാനത്തെ അസിസ്റ്റന്റ് കളക്ടറടക്കമുള്ള അഞ്ച് വനിതാ ഉദ്യോഗസ്ഥർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന കേഡറിലെ മുതിർന്ന ഉത്തരേന്ത്യൻ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ലൈംഗികാരോപണവുമായി സംസ്ഥാനത്തെ അസിസ്റ്റന്റ് കളക്ടറടക്കമുള്ള അഞ്ച് വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നു . അർദ്ധരാത്രിയിലും പുലർച്ചെയും വാട്‌സ്ആപ്പിൽ അനാവശ്യ സന്ദേശങ്ങൾ അയയ്ക്കുകയും പല നമ്പറുകളിൽ നിന്ന് ഫോൺ വിളിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നും പരാതികളുയർന്നിട്ടുണ്ട്. ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളിൽ നിന്ന് വിളിച്ചതിനെതിരെ അവർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് […]

കോഴിക്കോട് വീട്ടമ്മയെ പീഡിപ്പിച്ച വൈദികൻ മനോജ് പ്ലാക്കൂട്ടം ഒളിവിലിരുന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

  സ്വന്തം ലേഖകൻ കോഴിക്കോട്: ചേവായൂരിൽ വീട്ടമ്മയെ പീഡിപ്പിച്ച വൈദികൻ മനോജ് പ്ലാക്കൂട്ടം ഒളിവിലിരുന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജി ഈ മാസം 19ന് കോടതി പരിഗണിക്കും. ചേവായൂർ ഇടവക വികാരിയായിരിക്കെ ഫാ. മനോജ് പ്ലാക്കൂട്ടം തന്നെ ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചുവെന്നും ഇതുസംബന്ധിച്ച് താമരശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലിന് നൽകിയ പരാതി പൂഴ്ത്തിയെന്നുമാണ് 45 കാരിയായ വീട്ടമ്മയുടെ പരാതി. എന്നാൽ പൊലീസ് കേസെടുത്ത് ഒരാഴ്ചയായിട്ടും ഫാ. മനോജ് പ്ലാക്കൂട്ടത്തെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഫാ.മനോജ് […]

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

  കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സില്‍ മുഹമ്മദിനെ(32) ആണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പുല്ലാളൂരിലെ മദ്രസ അധ്യാപകനായ മുഹമ്മദ്‌ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ കോളേജിനടുത്തുള്ള ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പീഡനകേസിലെ പ്രതിയും പൊലീസും തമ്മിൽ സംഘർഷം ;  എസ്ഐയെ കുത്തിപരിക്കേൽപ്പിച്ച  പ്രതി ഒളിവിൽ , എസ്.ഐ ആശുപത്രിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്‌ഐയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം പീഡനക്കേസിലെ പ്രതി ഓടിരക്ഷപ്പെട്ടു.  പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കരിമഠം കോളനി സ്വദേശിയായ നിയാസാണ് രക്ഷപ്പെട്ടത്. കരിമഠം കോളനിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ നിയാസിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ പ്രതിയായ നിയാസും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസിനെ തടയുകയായിരുന്നു. ശേഷം ഒരു ബിയര്‍ കുപ്പി പൊട്ടിച്ച്‌ നിയാസ്‌ സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി രക്തം എസ്‌ഐയുടെ ശരീരത്തില്‍ പുരട്ടാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ ബലപ്രയോഗത്തില്‍ ഇയാള്‍ കുപ്പികൊണ്ട് […]