ആറ് എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം ; അധ്യാപകന് 15 വർഷം കഠിന തടവും 35000 രൂപ പിഴയും

ആറ് എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം ; അധ്യാപകന് 15 വർഷം കഠിന തടവും 35000 രൂപ പിഴയും

സ്വന്തം ലേഖകൻ

കാസർകോട്: എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികളായ
ആറ് പേരെ പീഡിപ്പിച്ച കേസിൽ അധ്യാപകന് പത്ത് വർഷം കഠിന തടവും 35000 രൂപ പിഴയും. മധൂർ പഞ്ചായത്തിലെ സ്‌കൂൾ അധ്യാപകൻ ബാലമുരളിയെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2012- 2013 അധ്യായന വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയതിന് 10 വർഷവും മറ്റൊരു വകുപ്പിൽ അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചത്.എന്നാൽ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പത്ത് വർഷമായിരിക്കും തടവ്. കഠിനതടവിന് പുറമെ 35,000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group