മെട്രോയാത്രയിൽ വച്ച് പരിചയം, ശേഷം വിവാഹ വാഗ്ദാനം നൽകി പീഡനം ; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി :പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാക്കനാട് സ്വദേശിനിയായ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പാലക്കാട് സ്വദേശി രമേശ് രാമനാണ് (24) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
പച്ചാളത്തെ കോൺവെന്റിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന കഥ പുറത്ത് വന്നത്. കഴിഞ്ഞ വർഷം മെട്രോ യാത്രക്കിടെ പരിചയപ്പെട്ട പെൺകുട്ടിയെ കത്രികടവിലുള്ള തന്റെ ഫ്‌ളാറ്റിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നാലുവയസ്സുള്ളപ്പോൾ പൊലീസ് പള്ളുരുത്തി ഡോൺബോസ്‌കോ ഓർഫനേജിൽ എത്തിച്ച ഇയാൾ പതിനെട്ട് വയസ് ആയതോടെ അവിടെ നിന്നും ഇറങ്ങി ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്കെതിരെ അരൂർ, പാലക്കാട് കൊല്ലങ്കോട് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.