നടിയെ പീഡിപ്പിച്ച സംഭവം : സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ ഫോൺ വാങ്ങിയ കടയുടമയേയും ബുധനാഴ്ച വിസ്തരിക്കും
സ്വന്തം ലേഖകൻ
കൊച്ചി: യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടമയേയും ബുധുനാഴ്ച കോടതി വിസ്തരിക്കും. സംഭവത്തിൽ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും അത് പകർത്തിയ പെൻഡ്രൈവും അഭിഭാഷകർ മുഖേനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.
കേസിലെ മുഖ്യതെളിവായ ഈ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ബുധനാഴ്ച വിസ്തരിക്കും. കേസിൽ ഇവരുടെ മൊഴികൾ നിർണായകമാണ്. അഭിഭാഷകർക്കൊപ്പം പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടെ ഉടമയെയും കോടതി ബുധനാഴ്ച വിസ്തരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :