അവന്‍ എന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്ന് പിസി ജോര്‍ജ്; ‘ജോര്‍ജ് സാറിന് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം, എന്ന് ഞാന്‍ പറയുമെന്നാണോ താന്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ ജിഹാദിയല്ലടോ, കമ്മ്യൂണിസ്റ്റാ’; പി സി ജോര്‍ജിനെതിരെ വധഭീഷണി മുഴക്കിയ യുവാവ് വെല്ലുവിളി തുടരുന്നു

സ്വന്തം ലേഖകന്‍ പൂഞ്ഞാര്‍: ഈരാറ്റുപേട്ടയില്‍ ചെന്നാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്ന് പറഞ്ഞ് പി.സി. ജോര്‍ജിനെതിരേ ഭീഷണി മുഴക്കിയ യുവാവ് വീണ്ടും വെല്ലുവിളിയുയര്‍ത്തി രംഗത്ത് . പി.സി. ജോര്‍ജ് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നു. ജോര്‍ജ് സാറിനോട് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. പെട്ടന്നുണ്ടായ ആവേശത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതാണ്. ഓക്കെയല്ലേ പിസി..? ഇതാണോ താന്‍ എന്റെയടുത്ത് നിന്ന് പ്രതീക്ഷിക്കുന്നത്. അതിന് എന്റെ ശ്വാസം നിലയ്ക്കണം. ഫേസ് ബുക്കില്‍ കുത്തിക്കുറിക്കുന്ന തന്റെ ശിങ്കിടികളോട് നേരിട്ട് വരാന്‍ പറ.ഞാന്‍ ജിഹാദിയും എസ്ഡിപിഐയും ഒന്നുമല്ല, […]

ജിഹാദി സംഘടനകൾ അവരുടെ വേരോട്ടം ആദ്യം പരീക്ഷിച്ചത് ഈരാറ്റുപേട്ടയിലായിരിക്കും ;കൊറോണയെക്കാൾ അപകടകാരികളാണ് ജിഹാദി സംഘടനകൾ ; ആദരിക്കേണ്ടവരെ ആദരിക്കാനും എതിർക്കേണ്ടവരെ എതിർക്കാനും എനിക്കറിയാം : പി.സി ജോർജിന്റെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയ നേതാവാണ് പി.സി ജോർജ്. ഇതുമായി ബന്ധപ്പെട്ട് ജോർജ് പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ജിഹാദി സംഘടനകൾക്കെതിരെ ജോർജ് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ജിഹാദി സംഘടനകളുടെ പ്രവർത്തനങ്ങൾ കൊറോണയെക്കാൾ അപകടകാരികളാണെന്നും ആദരിക്കേണ്ടവരെ ആദരിക്കാനും സ്‌നേഹിക്കണ്ടവരെ സ്‌നേഹിക്കാനും എതിർക്കേണ്ടവരെ എതിർക്കാനും എനിക്കറിയാമെന്നാണ് പി.സി.ജോർജ് കുറിച്ചിരിക്കുന്നത്. പി.സി.ജോർജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഞാനെന്ന ഇസ്ലാം വിരുദ്ധൻ….. സമകാലികമായി സാമൂഹ്യമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒന്ന് പരതിയാൽ ആർക്കും തോന്നാവുന്ന ഒരു സംശയമാണ്,ഇത് വിശദീകരിക്കാതിരിക്കാൻ കഴിയില്ല. […]

ഈരാറ്റുപേട്ടയിൽ മാത്രം നഷ്ടപ്പെട്ടത് ഏറ്റവും സൗന്ദര്യമുള്ള 47 പെൺകുട്ടികളെ ; പ്രാർത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി മോട്ടോർ സൈക്കിളിൽ കയറിപോയത്, പിറ്റേന്ന് കണ്ടത് വിവാഹിതരായി എന്ന് പറഞ്ഞ് തലയിൽ മുണ്ടിട്ട പടവും : മുസ്ലീമിലെ ചില തീവ്രവാദികളാണ് ഇതിന് പിന്നിൽ : വീണ്ടും ലൗ ജിഹാദ് ആരോപണവുമായി പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: വീണ്ടും ലൗ ജിഹാദ് ആരോപണം ആവർത്തിച്ച് പി.സി ജോർജ്. ലൗ ജിഹാദിൽ ഈരാറ്റുപേട്ടയിൽ മാത്രം 47 പെൺകുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്.ലൗജിഹാദ് ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളതുകൊണ്ടാണ് ഇത് പറയുന്നതെന്നും പിസി ജോർജ് വ്യക്തമാക്കി. ‘സഖാവ് വി എസ് അച്യൂതാനന്ദൻ വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദിന് പിന്നിൽ മുസ്ലിം സമുദായമല്ല. മുസ്ലീമിലെ തന്നെ ചില തീവ്രവാദികളാണ്. ഇവർ എന്ത് വൃത്തികേടിനും കൂട്ട് നിൽക്കും. ഈരാറ്റുപേട്ടയിൽ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ 12 പേരും മുസ്ലിം പെൺകുട്ടികളാണ്. 35 […]

അയ്യപ്പന് വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടിലാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ പ്രവർത്തനം ; വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറി ; രാജ്യത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് അന്ത്യന്തം ഗുരുതരം : പി.സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി സീറോ മലബാർ സഭ മുഖപത്രം

സ്വന്തം ലേഖകൻ കോട്ടയം : ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്ന പി.സി ജോർജ്ജിന്റെ പ്രഖ്യാപനത്തിനെതിരെ സീറോ മലബാർ സഭ മുഖപത്രം. ഏറ്റവും ഒടുവിൽ 2030 ൽ ഇന്ത്യയെ മുസ്ലീം രാഷ്ടമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടൻ ഹിന്ദുരാഷ്ടമായി പ്രഖ്യാപിക്കണമെന്ന് പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞുവെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. റാസ്പുട്ടിൻ ഗാനത്തിന് ചുവടുവച്ച മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മുഖംപ്രസംഗം ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരെ ഡാൻസ് ജിഹാദ് എന്ന പുതിയ സംജ്ഞയുമാണ് ചിലർ രംഗത്ത് എത്തിയിരിക്കുന്നത്. വിദ്വേഷ പ്രചാരണം […]

ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറും ; ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയതോടെ നാട് മുടിഞ്ഞെന്ന് പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ താൻ വിജയിക്കുമെന്ന് ഉറപ്പിച്ച് പി സി ജോർജ്. എന്നാൽ ഭൂരിപക്ഷം എത്ര എന്ന് ഇപ്പോൾ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാൽ പോരേയെന്നും പി.സി ജോർജ് പറയുന്നു. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പി സി ജോർജ് പറയുന്നു.എസ്ഡിപിഐ എതിർത്തത് ഗുണം ആയി. ഇതോടെ ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങൾ തനിക്ക് അനുകൂലമായി വലിയ പിന്തുണ നൽകിയെന്നും പി.സി ജോർജ് പറയുന്നു. ‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് […]

ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ജനിച്ച് വളർന്ന എന്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് : ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് പി.സി ജോർജ്

തേർഡ് ഐ ബ്യൂറോ കോട്ടയം : നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ പ്രചരണങ്ങൾ അവസാനിപ്പിച്ച് പി.സി ജോർജ്. ആരെയും ഭയന്നിട്ടല്ല മറിച്ച് ജനിച്ച് വളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളി വിടാതിരിക്കാനാണ് പ്രചരണം അവസാനിപ്പിക്കുന്നതെന്നും പി.സി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് പി.സി. ജോർജ് പ്രചരണ പരിപാടികൾ നിർത്തിവച്ചതായി അറിയച്ചത്. കഴിഞ്ഞ ദിവസം പി.സിയുടെ പ്രചരണ പരിപാടിയുടെ ഇടയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പി.സി. ജോർജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം എന്റെ നാടായ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചരണം ഞാൻ അവസാനിപ്പിക്കുകയാണ് ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. […]

ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം. […]

സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് പി.സി ജോർജ് : തലയ്ക്ക് നെല്ലിക്കാതളം വെക്കാനുള്ള നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്

  /സ്വന്തം ലേഖകൻ ചെറുതുരുത്തി: പി.സി ജോർജിന്റെ തലയ്ക്ക് നെല്ലിക്കതളം   ഇടണമെന്ന് അഭ്യര്‍ഥിച്ച്‌ ഒരു പെട്ടി നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രതീകാത്മക പ്രതിഷേധം പ്രവാസി കോണ്‍ഗ്രസ് ദേശമംഗലം മണ്ഡലം പ്രസിഡന്‍റ്​ അബ്​ദുല്‍ റസാഖ്​ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഷാദ് തലശ്ശേരി അധ്യക്ഷത വഹിച്ചു. സനൂപ്, റിന്‍ഷാദ്, അഷറഫ് എന്നിവര്‍ പങ്കെടുത്തു.

പറഞ്ഞാല്‍ കൂടിപ്പോകും, അങ്ങേരുടെ തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ; 40 കൊല്ലമായി എംഎല്‍എപ്പണിയും കൊണ്ട് നടക്കുന്ന ആളാണ് ഞാന്‍; മാണി സി കാപ്പനോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്ജ്

സ്വന്തം ലേഖകന്‍ കോട്ടയം: പൂഞ്ഞാറില്‍ പി സി ജോര്‍ജ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്. മാണി സി കാപ്പന്‍ പാലായില്‍ മത്സരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം. ‘ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോകും. മാണി സി കാപ്പനേ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ല. ഞാന്‍ കാപ്പനോട് ഇതേപ്പറ്റി ചോദിച്ചിരുന്നു. ‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’ എന്ന് കാപ്പന്‍ സത്യം പറഞ്ഞു. അല്ലേല്‍ […]

പിസി ജോര്‍ജ്ജിനെ മുന്നണിയിലെടുക്കേണ്ട, യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ മതിയെന്ന് പിജെ ജോസഫ്; പാലായില്‍ ജോസ് കെ മാണിയെങ്കില്‍ എതിരാളിയായ് ഞാന്‍ മത്സരിക്കും, ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചു തരാം; പിസി ജോര്‍ജ്ജ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിസി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം എളുപ്പമല്ലെന്ന സൂചനയുമായി പി ജെ ജോസഫ് രംഗത്ത്. പിസി ജോര്‍ജ്ജും ജനപക്ഷം പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നു എന്ന വാര്‍ത്ത സജീവമായിരിക്കെയാണ് ജനപക്ഷം പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കേണ്ട എന്ന അഭിപ്രായവുമായി പിജെ ജോസഫ് എത്തിയിരിക്കുന്നത്. പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ലെന്നാണ് പിജെ ജോസഫിന്റെയും കേരളാ കോണ്‍ഗ്രസിന്റേയും നിലപാട്. എന്നാല്‍ യു.ഡി.എഫുമായി സഹകരിച്ചു പോകാനാണ് താല്പര്യമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. പക്ഷേ സഹകരണത്തില്‍ ചില നിബന്ധനകളുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് ജോര്‍ജ്ജ് പറയുന്നത്. ആരുടെയും ഔദാര്യമില്ലാതെ […]