സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ്  പി.സി ജോർജ് : തലയ്ക്ക് നെല്ലിക്കാതളം വെക്കാനുള്ള   നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്

സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് പി.സി ജോർജ് : തലയ്ക്ക് നെല്ലിക്കാതളം വെക്കാനുള്ള നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്

Spread the love

 

/സ്വന്തം ലേഖകൻ

ചെറുതുരുത്തി: പി.സി ജോർജിന്റെ തലയ്ക്ക് നെല്ലിക്കതളം   ഇടണമെന്ന് അഭ്യര്‍ഥിച്ച്‌ ഒരു പെട്ടി നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതീകാത്മക പ്രതിഷേധം പ്രവാസി കോണ്‍ഗ്രസ് ദേശമംഗലം മണ്ഡലം പ്രസിഡന്‍റ്​ അബ്​ദുല്‍ റസാഖ്​ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഷാദ് തലശ്ശേരി അധ്യക്ഷത വഹിച്ചു. സനൂപ്, റിന്‍ഷാദ്, അഷറഫ് എന്നിവര്‍ പങ്കെടുത്തു.