പറഞ്ഞാല്‍ കൂടിപ്പോകും, അങ്ങേരുടെ തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ; 40 കൊല്ലമായി എംഎല്‍എപ്പണിയും കൊണ്ട് നടക്കുന്ന ആളാണ് ഞാന്‍; മാണി സി കാപ്പനോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്ജ്

പറഞ്ഞാല്‍ കൂടിപ്പോകും, അങ്ങേരുടെ തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ; 40 കൊല്ലമായി എംഎല്‍എപ്പണിയും കൊണ്ട് നടക്കുന്ന ആളാണ് ഞാന്‍; മാണി സി കാപ്പനോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്ജ്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: പൂഞ്ഞാറില്‍ പി സി ജോര്‍ജ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്. മാണി സി കാപ്പന്‍ പാലായില്‍ മത്സരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം.

‘ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോകും. മാണി സി കാപ്പനേ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ല. ഞാന്‍ കാപ്പനോട് ഇതേപ്പറ്റി ചോദിച്ചിരുന്നു. ‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’ എന്ന് കാപ്പന്‍ സത്യം പറഞ്ഞു. അല്ലേല്‍ അങ്ങേരുടെ തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ. കാരണം എന്റെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ മാണി സി കാപ്പനല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാണി സി കാപ്പന്‍ എംഎല്‍എ ആയിട്ട് ഒന്നരക്കൊല്ലമേ ആയുള്ളൂ. ഞാന്‍ 40 കൊല്ലമായി എംഎല്‍എ പണിയും കൊണ്ട് നടക്കുന്നതാണ്. എന്റെ ചെയര്‍മാന്‍ സ്ഥാനവും എന്റെ സ്ഥാനാര്‍ഥിത്വവുമൊന്നും കാപ്പന്‍ നിശ്ചയിക്കേണ്ട. അതിന്റെ ആവശ്യവുമില്ല. എനിക്കൊരു പാര്‍ട്ടിയുണ്ട്. ഞാന്‍ സ്വതന്ത്രനാകേണ്ട കാര്യമെന്താ?’

പി സി ജോര്‍ജ് യുഡിഎഫിന്റെ പിന്തുണയുള്ള സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കും. അതില്‍ സംശയമൊന്നും വേണ്ട. ഞാന്‍ ഉറപ്പു പറയുന്നു, സംഭവിക്കാന്‍ പോകുന്ന കാര്യമാണിതൊക്കെ. യുഡിഎഫ് നേതാക്കള്‍ക്ക് ഇത് സംബന്ധിച്ച് പിസി ജോര്‍ജ് ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ നേരത്തെ നടന്നിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് പിസി ജോര്‍ജ് രൂക്ഷ പ്രതികരണം നടത്തിയത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി പോലും സുരക്ഷിതനല്ല. എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടാന്‍ നിലവില്‍ സാധ്യത ഏറെയുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.