ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ജനിച്ച് വളർന്ന എന്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് : ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് പി.സി ജോർജ്

ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ജനിച്ച് വളർന്ന എന്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് : ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് പി.സി ജോർജ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ പ്രചരണങ്ങൾ അവസാനിപ്പിച്ച് പി.സി ജോർജ്. ആരെയും ഭയന്നിട്ടല്ല മറിച്ച് ജനിച്ച് വളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളി വിടാതിരിക്കാനാണ് പ്രചരണം അവസാനിപ്പിക്കുന്നതെന്നും പി.സി വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിലൂടെയാണ് പി.സി. ജോർജ് പ്രചരണ പരിപാടികൾ നിർത്തിവച്ചതായി അറിയച്ചത്. കഴിഞ്ഞ ദിവസം പി.സിയുടെ പ്രചരണ പരിപാടിയുടെ ഇടയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.സി. ജോർജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

എന്റെ നാടായ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചരണം ഞാൻ അവസാനിപ്പിക്കുകയാണ്

ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
ഞാൻ ജനിച്ച് വളർന്ന എന്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്.

ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോൾ അവർ ലക്ഷ്യം വെക്കുന്ന വർഗ്ഗീയ ലഹളയിലേക്ക്, എന്റെ നാടിനെ തള്ളിവിടാൻ എനിക്കാകില്ല.

എന്നെ അറിയുന്ന, എന്നെ സ്‌നേഹിക്കുന്ന ഈ വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിൽ ഉണ്ട്. പക്ഷെ അവർക്ക് പോലും കാര്യങ്ങൾ തുറന്ന് പറയാൻ ഭീഷണികൾ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണി പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയിൽ ഞാൻ പ്രസംഗിച്ചിട്ടുള്ളതുമാണ്.

എനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയിൽ എന്റെ പ്രചരണ പരിപാടികൾ ഞാൻ അവസാനിപ്പിക്കുകയാണ്.

ഞാൻ അറിയുന്ന എന്നെ സ്‌നേഹിക്കുന്ന ഇത്തരം വർഗ്ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടിൽ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാർ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോദ്ധ്യമെനിക്കുണ്ട്.

Tags :