അവന്‍ എന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്ന് പിസി ജോര്‍ജ്; ‘ജോര്‍ജ് സാറിന് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം, എന്ന് ഞാന്‍ പറയുമെന്നാണോ താന്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ ജിഹാദിയല്ലടോ, കമ്മ്യൂണിസ്റ്റാ’; പി സി ജോര്‍ജിനെതിരെ വധഭീഷണി മുഴക്കിയ യുവാവ് വെല്ലുവിളി തുടരുന്നു

അവന്‍ എന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്ന് പിസി ജോര്‍ജ്; ‘ജോര്‍ജ് സാറിന് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം, എന്ന് ഞാന്‍ പറയുമെന്നാണോ താന്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ ജിഹാദിയല്ലടോ, കമ്മ്യൂണിസ്റ്റാ’; പി സി ജോര്‍ജിനെതിരെ വധഭീഷണി മുഴക്കിയ യുവാവ് വെല്ലുവിളി തുടരുന്നു

Spread the love

സ്വന്തം ലേഖകന്‍

പൂഞ്ഞാര്‍: ഈരാറ്റുപേട്ടയില്‍ ചെന്നാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്ന് പറഞ്ഞ് പി.സി. ജോര്‍ജിനെതിരേ ഭീഷണി മുഴക്കിയ യുവാവ് വീണ്ടും വെല്ലുവിളിയുയര്‍ത്തി രംഗത്ത് . പി.സി. ജോര്‍ജ് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നു.

ജോര്‍ജ് സാറിനോട് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. പെട്ടന്നുണ്ടായ ആവേശത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതാണ്. ഓക്കെയല്ലേ പിസി..? ഇതാണോ താന്‍ എന്റെയടുത്ത് നിന്ന് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് എന്റെ ശ്വാസം നിലയ്ക്കണം. ഫേസ് ബുക്കില്‍ കുത്തിക്കുറിക്കുന്ന തന്റെ ശിങ്കിടികളോട് നേരിട്ട് വരാന്‍ പറ.ഞാന്‍ ജിഹാദിയും എസ്ഡിപിഐയും ഒന്നുമല്ല, ഓര്‍മ്മ വച്ച കാലം മുതല്‍ കമ്മ്യൂണിസ്റ്റാ..’- അമീന്‍ സോഷ്യല്‍ മീഡിയയിലൂടെ വിശദീകരിച്ചു.

‘ഇവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ ഇപ്പോഴും തനിക്കുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവന്‍ തന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്നും’ പിസി പ്രതികരിച്ചതിന് പിന്നാലെയാണ് യുവാവിന്റെ ക്ഷമാപണം

‘ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലിയെന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്.

ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.’ എന്നിയിരുന്നു അമീന്റെ ആദ്യ ഭീഷണി.

Tags :