മാണി സി കാപ്പന്‍ ഒറ്റയ്ക്ക് വന്നാലും സ്വീകരിക്കും; തനിക്കും മകനും ഒരു സീറ്റെങ്കിലും തരണമെന്ന് പിസി ജോര്‍ജ്‌; ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് അവരോട് സീറ്റ് ചോദിക്കണമെന്ന് പിസി തോമസിന്‌ കോണ്‍ഗ്രസിന്റെ മറുപടി; പിസി ജോര്‍ജിന്റെ ജനപക്ഷത്തോട് ലീഗിന് പക്ഷമില്ല; കോട്ടയത്തെ ഒറ്റയാന്‍മാരെ വരച്ചവരയില്‍ നിര്‍ത്താന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ മുന്നൊരുക്കങ്ങളുമായി യുഡിഎഫ്. മുന്നണിയിലേക്ക് കടന്ന്കൂടാന്‍ കാത്തിരിക്കുന്ന ഒറ്റയാന്മാര്‍ക്ക് മുന്നില്‍ നിബന്ധനകള്‍ വച്ചിരിക്കുകയാണ് നേതൃത്വം. എന്‍.സി.പി. ഇടതുമുന്നണി വിട്ടുവന്നാലും മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മാത്രം വന്നാലും യു.ഡി.എഫ് നേതൃത്വം സ്വീകരിക്കും. പാലായില്‍ കേരള കോണ്‍ഗ്രസിനോട് പകരം വീട്ടി മുഖം രക്ഷിക്കാന്‍ വേണ്ടതെല്ലാം വലത്പക്ഷം ചെയ്യും. പി.സി. ജോര്‍ജ്, പി.സി. തോമസ് തുടങ്ങി ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിലുള്ള പാര്‍ട്ടികളെ ഘടകകക്ഷികളായി എടുക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അവര്‍ ഏതെങ്കിലും കക്ഷികളില്‍ ലയിച്ച് മത്സരിക്കട്ടെയെന്നാണ് മുന്നണിയുടെ നിര്‍ദ്ദേശം. […]

യുഡിഎഫില്‍ കയറിപ്പറ്റാന്‍ കാത്തിരിക്കുന്ന പി സി ജോര്‍ജ്; പാലായിലെ എല്‍ഡിഎഫ് സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; മാണി സി കാപ്പനെ മറുകണ്ടം ചാടിക്കാന്‍ പതിനെട്ടടവും പയറ്റി യുഡിഎഫ്; പാലായിലെ രാഷ്ട്രീയം ‘കുഞ്ഞൂഞ്ഞ്’ കളിയല്ല..!

സ്വന്തം ലേഖകന്‍ കോട്ടയം: പാല നിയമസഭാ സീറ്റിനെ ചൊല്ലി യുഡിഎഫിലും എല്‍ഡിഎഫിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് പുതിയ ചുവടുകള്‍ വയ്ക്കുന്നതിനനുസരിച്ച് മുന്നണികള്‍ പുതിയ അടവ് പയറ്റേണ്ടി വരും. പാലായെന്ന പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാതെ കൈക്കലാക്കാനുള്ള തന്ത്രങ്ങള്‍ ഇരുകോട്ടയിലും മെനയുന്നുണ്ട്. എല്‍ഡിഎഫില്‍ ജോസ് കെ മാണി ഏതാണ് ആ സീറ്റ് ഉറപ്പിച്ച മട്ടിലുമാണ്. ഇതോടെ നിലവിലെ എംഎല്‍എ മാണി സി കാപ്പന്‍ മറുകണ്ടം ചാടേണ്ടി വരും. യുഡിഎഫിലാണ് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നത്. പി സി ജോര്‍ജ്ജും എങ്ങനെയെങ്കിലും യുഡിഎഫില്‍ കയറിപ്പറ്റാന്‍ വേണ്ടിയുള്ള ശ്രമങ്ങളുമായി രംഗത്തുണ്ട്. […]

കോവിഡ് 19 : നിരീക്ഷണത്തിൽ കഴിഞ്ഞ പി.സി ജോർജിന്റെ പരിശോധനാഫലം നെഗറ്റീവ് ; എ.കെ ശശീന്ദ്രൻ നിരീക്ഷണത്തിൽ ജയരാജൻ വീണ്ടും ആശുപത്രിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പി.സി ജോർജ് എം.എൽ.എയുടെയും കുടുബാംഗങ്ങളുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ. പി.സി ജോർജ് കഴിഞ്ഞ ഏഴ് ദിവസമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി ഇ.പി ജയരാജനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കി. നേരത്തെ ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്നു. തുടർന്ന് പരിശോധനാഫലം നെഗറ്റീവ് ആയതിന് ശേഷം […]

ലോക് ഡൗണില്‍ ജോലി ചെയ്യാതെ വീട്ടില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ മാത്രമല്ല 30 ദിവസത്തെയും ശമ്പളം കട്ട് ചെയ്യണം : പ്രതികരണവുമായി പി.സി ജോര്‍ജ്

സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പള്ളി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ഫണ്ടിലേക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുമെന്ന് ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അധ്യാപക സംഘടനകള്‍ സാലറി ചലഞ്ചിനുള്ള ഉത്തരവ് കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചിരുന്നു. ഇത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. സാലറി ചലഞ്ചില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി..സി ജോര്‍ജ്ജ് എം.എല്‍.എ രംഗത്ത് എത്തിയിരിക്കുകയാണ്. ജോലി ചെയ്യാതെ വീട്ടില്‍ സുഖിച്ച് കുത്തിയിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ ദിവസത്തേയും ശമ്പളം കട്ട് ചെയ്യണമെന്ന് കേരള ജന പക്ഷം നേതാവ് പി സി […]

എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല ; ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി.എം സിറാജ്

സ്വന്തം ലേഖകൻ കോട്ടയം : എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല.നിലപാട് കടുപ്പിച്ച് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി എം സിറാജ്. മുസ്ലീം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാൻ ശ്രമിച്ച പി.സി ജോർജിനെ നഗരസഭാ പരിപാടിയിൽ നിന്ന് മാറ്റിനിർത്തണമെന്നത് കൗൺസിൽ തീരുമാനാണെന്നാണ് നഗരസഭാ ചെയർമാൻ വി എം സിറാജ് വ്യക്തമാക്കിയത്. എംഎൽഎ പങ്കെടുത്താൽ ലൈഫ് കുടുംബ സംഗമത്തിൽ കൗൺസിലർമാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു. തനിക്കൊപ്പമുണ്ടെന്ന് പി.സി ജോർജ് അവകാശപ്പെടുന്ന കൗൺസിലർമാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും ചെയർമാൻ പറഞ്ഞു. ലൈഫ് […]