ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറും ; ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയതോടെ നാട് മുടിഞ്ഞെന്ന് പി.സി ജോർജ്

സ്വന്തം ലേഖകൻ

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ താൻ വിജയിക്കുമെന്ന് ഉറപ്പിച്ച് പി സി ജോർജ്. എന്നാൽ ഭൂരിപക്ഷം എത്ര എന്ന് ഇപ്പോൾ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാൽ പോരേയെന്നും പി.സി ജോർജ് പറയുന്നു.

ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പി സി ജോർജ് പറയുന്നു.എസ്ഡിപിഐ എതിർത്തത് ഗുണം ആയി. ഇതോടെ ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങൾ തനിക്ക് അനുകൂലമായി വലിയ പിന്തുണ നൽകിയെന്നും പി.സി ജോർജ് പറയുന്നു.

‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് കാണിക്കാമോ’ എന്നും പി സി ജോർജ് ചോദിക്കുന്നു. ബിജെപി വോട്ടുകൾ തനിക്ക് കിട്ടി. ബിജെപിക്കാർക്ക് ഒരു ചായ പോലും വാങ്ങിക്കൊടുത്തില്ല. എല്ലാവരോടും വോട്ട് ചോദിച്ചതുപോലെ അവരോടും വോട്ട് ചെയ്യാൻ അഭ്യർഥിച്ചു. അല്ലാതെ വോട്ട് കച്ചടവടമൊന്നുമല്ല. എന്നാൽ മുസ്ലീം വോട്ടുകൾ ഭിന്നിച്ച് പോയെന്നും ജോർജ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയൻ ശബരിമലയിൽ കയറി തമാശ കളിക്കാതിരുന്നെങ്കിൽ തുടർ ഭരണം ഉറപ്പായിരുന്നു. ശബരിമലയിൽ സ്ത്രീകളെ കയറ്റിയതോടെ നാട് നശിച്ചെന്നും പി സി ജോർജ് ആരോപിച്ചു.

പാലായിൽ മാണി സി കാപ്പൻ വിജയിക്കും.മാണി സി കാപ്പൻ ഒന്നേ മുക്കാൽ കൊല്ലം കൊണ്ട് ജനങ്ങളുടെ മനസ്സ് കവർന്നു. നമ്മുടെ ആളുകൾ കാപ്പന് വോട്ട് ചെയ്തു. പാലായിൽ ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്.

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും ജയിക്കും. ഏറ്റുമാനൂരിൽ വാസവൻ ജയിക്കും. ചങ്ങനാശ്ശേരിയിൽ രണ്ട് പേർക്കും സാധ്യതയുണ്ട്. കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനമോ ജയരാജോ ജയിക്കും. കടുത്തുരുത്തിയിൽ മോൻസിന്റ നില പരുങ്ങലിലാണ്.  വൈക്കത്ത് ആശയും പാലായിൽ മാണി സി കാപ്പനും പൂഞ്ഞാറിൽ പി സി ജോർജും ജയിക്കുമെന്നുമാണ് പി.സി ജോർജിന്റെ പ്രവചനം.