മിനി നിര്യാതയായി

സ്വന്തം ലേഖകൻ കുടമാളൂർ : പള്ളിപ്പുറത്ത് (പുത്തൻ പറമ്പിൽ) ബാലചന്ദ്രൻ്റെ ഭാര്യ മിനി (44) അന്തരിച്ചു . കിടങ്ങൂർ നെടുമ്പിലാ കുടിയിൽ കുടുംബാംഗമാണ് സംസ്കാരം നാളെ 07/04/2021 ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

വിട, പി കെ സി മറഞ്ഞു; നഷ്ടമായത് കോട്ടയത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന സഹൃദയനായ കമ്മ്യൂണിസ്റ്റിനെ..!

സ്വന്തം ലേഖകൻ കോട്ടയം: പികെസി എന്ന മൂന്നക്ഷരത്തില്‍ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക, നിയമ ലോകത്തില്‍ നിറഞ്ഞു നിന്ന പി കെ ചിത്രഭാനു ഓര്‍മ്മയായി. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടിവ് അംഗവും കോട്ടയത്തെ മുതിർന്ന അഭിഭാഷകനും ആയിരുന്ന പി കെ ചിത്രഭാനുവിന് ഇന്നലെ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ലോകം വിടചൊല്ലി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ കോട്ടയം അണ്ണാന്‍കുന്നിലെ വസതിയിലെത്തിച്ച മൃതദേഹം […]

രുഗ്മിണി നിര്യാതയായി

കുടമാളൂര്‍: വെള്ളാപ്പള്ളില്‍ കെ. രാമചന്ദ്രന്റെ ഭാര്യ രുഗ്മിണി നിര്യാതയായി. വൈക്കം ബ്ലാലില്‍ കുടുംബാംഗമാണ്. മക്കള്‍: രശ്മി മുരുഗന്‍, രതിഷ്. മരുമക്കള്‍: മുരുഗന്‍ (അരയന്‍കാവ്). ശവസംസ്‌കാരം ഞായര്‍ 2ന് വീട്ടുവളപ്പില്‍.

ബേബി സൗണ്ട് ഉടമ ഉലഹന്നാന്‍ ബേബി നിര്യാതനായി

സ്വന്തം ലേഖകന്‍ കോട്ടയം : ബോബി ഡൗണ്ട് ഉടമ തിരുവാതുക്കല്‍ വേളൂര്‍ കൈലാത്ത് പുന്നാപറമ്പില്‍ ഉലഹന്നാന്‍ ബേബി ( ബേബിച്ചായന്‍ 74) നിര്യാതനായി. ഭാര്യ :ഏലമ്മ (മൂഴൂര്‍ തെക്കേ കൊഴുവനാല്‍) മക്കള്‍ :സോയി ,സോഫി. മരുമക്കള്‍ ടിനി സോയി, ജയ്‌സണ്‍. സംസ്‌കാരം തിങ്കളാഴ്ച( മെയ് 11) വൈകുന്നേരം മൂന്നിന് താഴത്തങ്ങാടി തിരുഹൃദയ ദേവാലയത്തില്‍

ജോലിയ്ക്ക് പോകുന്ന ഭർത്താവിനെ പിരിയുന്നതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു ; യാത്ര മുടക്കാൻ ഒതളങ്ങ കഴിച്ച യുവതി മരിച്ചു ; സംഭവം വൈക്കത്ത്

സ്വന്തം ലേഖകൻ കോട്ടയം: ലക്ഷദ്വീപിൽ ജോലിക്കായി പോകുന്ന ഭർത്താവിനെ പിരിയുന്നതിലുള്ള മനോവിഷമത്താൽ യാത്ര മുടക്കാൻ യുവതി ഒതളങ്ങ കഴിച്ചു. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേർത്തല കുത്തിയതോട് അശ്വതി ഭവനത്തിൽ മോഹൻദാസ് ഗിരിജ ദമ്പതിമാരുടെ മകളും വൈക്കം ഉദയനാപുരം നേരേ കടവ് പുതുവൽ നികർത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹത്തിന് ശേഷം പെട്ടെന്നുതന്നെ ഭർത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം. മധുവിധു കഴിയും മുൻപ് ശരത്ത് ലക്ഷ്വദ്വീപിൽ ജോലിയ്ക്ക് […]

ഔസേപ്പ് നിര്യാതനായി

  കുറവിലങ്ങാട് : ഇലയ്ക്കാട് കുറുന്തോട്ടിത്തടത്തിൽ ഔസേപ്പ് (85) നിര്യാതനായി. സംസ്‌കാരം വെള്ളിയായഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ.ഭാര്യ : കത്രി (കതിരവേലിയിൽ കുടുംബാംഗം) .മക്കൾ : റോസമ്മ , അന്നക്കുട്ടി,മേരി . മരുമക്കൾ : തോമസ്, ജോസഫ് പുല്ലാന്താനിയിൽ, സണ്ണി .

നിര്യാതനായി

ഏറ്റുമാനൂർ : പടിഞ്ഞാറെനട മഹാലക്ഷ്മിയിൽ ശ്രീറാം സുബ്രഹ്മണ്യൻ ( 45 ) അന്തരിച്ചു. പാലക്കാട് എൽ.ജി റബ്ബേഴ്‌സ് ഉദ്യോഗസ്ഥനാണ്. ഭാര്യ : പ്രൊഫ.സരിത അയ്യപ്പൻ ( ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. ആർ.എ അയ്യരുടെ മകൾ ) . മക്കൾ : ലക്ഷ്മി ( ചിന്മയ വിദ്യാലയ വിദ്യാത്ഥിനി ), വാണി. സംസ്‌കാരം പിന്നീട്

നിര്യാതയായി

  വെള്ളൂർ: പരേതനായ വട്ടമല കെ.വി വറുഗീസിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: ഷീല വറുഗീസ് (സ്റ്റാഫ് നേഴ്‌സ്, മന്ദിരം ആശുപത്രി, മാങ്ങാനം), കുരുവിള വറുഗീസ്, കോട്ടയം ആർ. എം. എസ്), ഷേർളി വറുഗീസ് (യു. എസ്. എ), ഷീനാ വറുഗീസ് (കൊശമറ്റം ബാങ്ക്, കളത്തിൽപ്പടി), ഷിനു വറുഗീസ് (ജോസ്‌കോ ജൂവലേഴ്‌സ്, പത്തനംതിട്ട). മരുമക്കൾ: ടി. എൻ നൈനാൻ (കാട്ടുപറമ്പിൽ, കാടമുറി), പി. എം മാത്യു (യു. എസ്. എ), വിജി വറുഗീസ് (പെരുങ്ങുഴി, കളത്തിപ്പടി), ആൻസി കുരുവിള, ജൂബി ഷിനു.സംസ്‌കാരം ഇന്ന് […]