കെ. വി. പൗലോസ് നിര്യാതനായി

സ്വന്തം ലേഖകൻ  വാഴൂർ: കെ. വി. പൗലോസ്, കാവുങ്കൽ (83) അന്തരിച്ചു.സംസ്കാരം നെടുമാവ് ജോർജ് യാക്കോബായ പള്ളിയിൽ നടത്തി. ഭാര്യ താഴത്തേടത്ത് ഏലിയാമ്മ പൗലോസ്. മക്കൾ സാലമ്മ, (മീനടം) ബീനാ മറ്റത്തിൽ വാഴൂർ, ബെന്നി. മരുമക്കൾ: ഷിബു.കെ. കുറിയാക്കോസ് കിഴക്കേമുറി, പ്രസാദ് മറ്റത്തിൽ, ( വാഴൂർ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്) ആശ വർഗ്ഗീസ് കാഞ്ഞിരത്തും കുടിയിൽ – കോതമംഗലം (കറുകച്ചാൽ പഞ്ചായത്ത്)

രമണി കൃഷ്ണദേവൻ നിര്യാതയായി

സ്വന്തം ലേഖകൻ  കൊല്ലാട് : പൂവൻതുരുത്ത് നമ്പൂണിൽ കൃഷ്ണദേവന്റെ ഭാര്യ രമണി കൃഷ്ണദേവൻ (60) നിര്യാതയായി. കൂരോപ്പട കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ വിദ്യ (സൗദി അറെബ്യ )വിഷ്ണു ( മിഡാസ് ) മരുമക്കൾ സുധീഷ് പാലത്താറ്റിൽ . അർച്ചന, ചങ്ങനാശ്ശേരി. സംസ്കാരം നടത്തി.

എം.കെ. ഗോപാലന്‍ നിര്യാതനായി

സ്വന്തം ലേഖകന്‍ മുപ്പായിക്കാട്: കിഴക്കേപ്പറമ്പില്‍ എം.കെ. ഗോപാലന്‍(73) അന്തരിച്ചു. റിട്ട. രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് വെകുന്നേരം നാല് മണിക്ക്. ഭാര്യ: പരേതയായ ടി.യു ചെല്ലമ്മ. മക്കള്‍: അരുണ്‍.കെ.ജി, ആനൂപ് കെ.ജി. മരുമക്കള്‍: സ്മിത എം(കോട്ടയം മെഡിക്കല്‍ കോളേജ്), സീനു ശശി(കൂരോപ്പട).

നൗഷാദ് നിര്യാതനായി

സ്വന്തം ലേഖകൻ    അറുപറ: പാറക്കൽ നൗഷാദ് (49) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ :മണ്ണഞ്ചേരി പൂവത്തിൽ നിസ്സ.മക്കൾ:നൗഫിയ , നാദിയ. മരുമക്കൾ: ഷിഹാബ്(വൈക്കം), ഷമീർ(ഇടപ്പള്ളി)

കോട്ടയം നഗരസഭാ മുന്‍കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ് ഹരിശ്ചന്ദ്രന്‍ കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം നഗരസഭാ മുന്‍കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ് ഹരിശ്ചന്ദ്രന്‍(51) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ഹരിയുടെ ഭാര്യയും മകനും ആയിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടാണ് ഹരിയും രോഗബാധിതനായത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും, പിന്നീട് അപ്രതീക്ഷിതമായി സ്ഥിതി വഷളാവുകയായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കെ എസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന ഹരിശ്ചന്ദ്രന്‍ കോട്ടയം നഗരത്തിലെ രാഷ്ട്രീയ- സാസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. സംസ്‌കാരം പിന്നീട്.  

നിലമ്പൂരിലെ യുഡിഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു ; ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; വിടവാങ്ങിയത് സംസ്ഥാനത്തെ മികച്ച ഡി സി സി അധ്യക്ഷൻമാരിൽ ഒരാൾ

സ്വന്തം ലേഖകൻ    മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. . ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.     മലപ്പുറം ഡിസിസി ഓഫീസില്‍ എട്ടുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം എടകരയിലെ വീട്ടിലേക്ക് കൊണ്ടുപോവും.   മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന വി വി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്.   വൈകിട്ട് മൂന്ന് മണിക്ക് എടക്കരയിലെ പാലുണ്ട് ശ്മശാനത്തില്‍ മൃതദേഹം […]

സി.കെ കുരുവിള നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : വടവാതൂർ തെക്കേടത്ത് എം.ആർ.എഫ് മുൻ ഉദ്യോഗസ്ഥൻ സി.കെ കുരുവിള (കുറുവച്ചൻ 75) നിര്യാതനായി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് താഴത്തങ്ങാടിയിലുള്ള മകൻ വിനോദിന്റെ വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ വടവാതൂർ മാർ അപ്രേം യാക്കോബായ പള്ളിയിൽ. ഭാര്യ പുത്തനങ്ങാടി മണലേൽ അന്നമ്മ. മറ്റ് മക്കൾ : വിൻസി, ജേക്കബ് (ഷാർജ). മരുമക്കൾ : ബിനു (താഴത്തങ്ങാടി) കൊച്ചുമോൻ (മീനടം) സുമി (താഴത്തങ്ങാടി)

സതിയമ്മ സതീഷ് നിര്യാതയായി

സ്വന്തം ലേഖകൻ മൂലവട്ടം: മുപ്പായിക്കാട് എസ്.എസ് വില്ല( പള്ളിക്കുടംകുന്നേൽ) വീട്ടിൽ സതീശന്റെ ഭാര്യ സതിയമ്മ സതീഷ്(49) നിര്യാതയായി. പരുമല ആശാരിപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4.00 മണിക്ക് നാട്ടകം AKCHMS 4-)o നമ്പർ ശാഖ ശ്മശാനത്തിൽ. മക്കൾ: അരുൺ പ്രിയ , അക്ഷര പ്രിയ

ഏലിയാമ്മ കുര്യൻ നിര്യാതയായി

സ്വന്തം ലേഖകൻ മീനടം: ചുമയങ്കര പരേതനായ ഉലഹന്നാൻ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (101) അന്തരിച്ചു. സംസ്കാരം ഇന്ന് 4.00 പി എം ന് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് നോർത്ത് മീനടം പള്ളിയിൽ. മക്കൾ : അമ്മിണി, തങ്കമ്മ, സാറാമ്മ, തങ്കച്ചൻ(ചുമയങ്കര റബ്ബഴ്സ് ), സാം പരേതരായ കുഞ്ഞുമോൻ, കുഞ്ഞന്നാമ്മ. മരുമക്കൾ : തൃക്കോതമംഗലം പൊട്ടകാവേലിൽ തങ്കച്ചൻ, മയിലാടുംപാറ താഴത്തെകുറ്റ് ജോർജ്ജുകുട്ടി, വള്ളംകുളം തെക്കേതിൽ ലീലാമ്മ, മൂലേടം ചേറുംപാല പൊന്നമ്മ, പുളിങ്കുന്ന് ഇത്തിപള്ളി ആൻസി, പരേതരായ മണർകാട് കരിമ്പന്നൂർ എബ്രഹാം, കൊല്ലാട് കൈതയിൽ […]

പൃഥ്വിരാജ് ചിത്രത്തിന്റെ സഹസംവിധായകന്‍ ആര്‍. രാഹുലിനെ മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ കൊച്ചി : മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ സിനിമാ സഹസംവിധായകന്‍ ആര്‍. രാഹുലിനെ(33) മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികളെന്നു പോലീസ് അറിയിച്ചു.