നിലമ്പൂരിലെ യുഡിഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു ; ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; വിടവാങ്ങിയത് സംസ്ഥാനത്തെ മികച്ച ഡി സി സി അധ്യക്ഷൻമാരിൽ ഒരാൾ
സ്വന്തം ലേഖകൻ
മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. . ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം ഡിസിസി ഓഫീസില്‍ എട്ടുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം എടകരയിലെ വീട്ടിലേക്ക് കൊണ്ടുപോവും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന വി വി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്.
വൈകിട്ട് മൂന്ന് മണിക്ക് എടക്കരയിലെ പാലുണ്ട് ശ്മശാനത്തില്‍ മൃതദേഹം സംസ്ക്കരിക്കും.
രമേശ് ചെന്നിത്തല, ആര്യാടന്‍ ഷൗക്കത്ത്, ടി സിദ്ദിഖ്, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ വി വി പ്രകാശിന്‍റെ വിയോഗത്തില്‍ അനുശോചിച്ചു.
Third Eye News Live
0
Tags :