പൃഥ്വിരാജ് ചിത്രത്തിന്റെ  സഹസംവിധായകന്‍ ആര്‍. രാഹുലിനെ മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൃഥ്വിരാജ് ചിത്രത്തിന്റെ സഹസംവിധായകന്‍ ആര്‍. രാഹുലിനെ മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ സിനിമാ സഹസംവിധായകന്‍ ആര്‍. രാഹുലിനെ(33) മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്.

‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികളെന്നു പോലീസ് അറിയിച്ചു.