ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണം വേണം; ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം: നിർദ്ദേശിച്ച് ഹൈക്കോടതി
സ്വന്തം ലേഖകൻ കൊച്ചി : ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. ഉത്സവങ്ങൾക്ക് ക്ഷേത്രങ്ങൾ തോറും ആനകളെ കൊണ്ടുപോകുന്നതിനിടെ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം . എഴുന്നള്ളത്തിനും മറ്റും പോകുന്ന ആനകൾക്കു ശരീരത്തിലെ ചൂടു കുറയ്ക്കാൻ ക്ഷേത്രങ്ങളിൽ സംവിധാനം വേണമെന്ന ആവശ്യവുമായി സൊസൈറ്റി ഫോർ എലിഫന്റ് വെൽഫെയർ നൽകിയ ഹർജി പരിഗണിച്ചാണ് നിർദേശം. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ക്ഷേത്രങ്ങളിൽ ആനകൾക്കു കുളിക്കാൻ വലിയ ടാങ്കുകൾ നിർമിക്കണമെന്നാണ് […]