ഏഴ് വർഷത്തിൽ താഴെ തടവിന് ശിക്ഷിക്കാവുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം മറികടന്ന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം : എസ്.ഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഏഴ് വർഷത്തിൽ താഴെ തടവിന് ശിക്ഷിക്കാവുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം മറികടന്ന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം : എസ്.ഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ഹൈക്കോടതിയുടെ നിർദ്ദേശം മറികടന്ന് യുവാവിനെ അറസ്റ്റുചെയ്ത സംഭവത്തിൽ
പൊലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം ഉത്തരവിട്ട് ഹൈക്കോടതി.

നിർദ്ദേശം ലംഘിച്ച് യുവാവിനെ അറസറ്റ് ചെയ്ത പാലക്കാട് കുഴൽമന്ദം പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരേയാണ് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴുവർഷത്തിൽ താഴെ തടവിനു ശിക്ഷിക്കാനിടയുള്ള കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ജയിലിലും സാമൂഹിക അകലം ഉറപ്പാക്കാനായിരുന്നു ഇത്.

ഹൈക്കോടതിയുടെ ഈ ഉത്തരവ് നിലനിൽക്കെ അറസ്റ്റുചെയ്ത നെന്മാറ ചാത്തമംഗലം പ്രിയ നിവാസിൽ പ്രസാദിന് ജാമ്യം അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി എടുത്തിരിക്കുന്നത്.

പോക്‌സോ അടക്കമുള്ള കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.പരമാവധി ഏഴുവർഷമാണ് ഈ കേസിൽ തടവുശിക്ഷ ലഭിക്കുക. യുവാവിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.

ഉത്തരവുകിട്ടി ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിയോട് ഹൈക്കോടതി നിർദേശിച്ചു