പണം നൽകി പത്തുവർഷമായിട്ടും ഫ്‌ളാറ്റ് ലഭിച്ചിട്ടില്ല ; ഗുരുവായൂരിൽ പ്രമുഖ ബിൽഡേഴ്‌സിനെതിരെ ഹൈക്കോടതിയിൽ പരാതി : കോവിഡ് കാരണമാണ് നിർമ്മാണം മുടങ്ങിയതെന്ന് സി.ഇ.ഓയുടെ വിശദീകരണം

പണം നൽകി പത്തുവർഷമായിട്ടും ഫ്‌ളാറ്റ് ലഭിച്ചിട്ടില്ല ; ഗുരുവായൂരിൽ പ്രമുഖ ബിൽഡേഴ്‌സിനെതിരെ ഹൈക്കോടതിയിൽ പരാതി : കോവിഡ് കാരണമാണ് നിർമ്മാണം മുടങ്ങിയതെന്ന് സി.ഇ.ഓയുടെ വിശദീകരണം

സ്വന്തം ലേഖകൻ

തൃശ്ശൂർ: പണം നൽകി പത്ത് വർഷമായിട്ടും ഫ്‌ളാറ്റ് ലഭിച്ചില്ലെന്ന് പരാതി. തൃശൂരിലെ അക്ഷയ ബിൽഡേഴ്‌സിന്റെ ഫ്‌ളാറ്റിനായി പണം മുടക്കിയവരാണ് കുടുക്കിലായിരിക്കുന്നത്.

ഇതോടെ ഫ്‌ളാറ്റ് ഉടൻ ലഭിക്കണമെന്ന ആവശ്യവുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണമാണ് വൈകിയതെന്നും ആറ് മാസത്തിനകം ഫ്‌ളാറ്റുകൾ കൈമാറുമെന്നും അക്ഷയ ഡെവലപ്പേഴ്‌സ് സിഇഓ ജോജു വാസുദേവൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂർ നഗരത്തോട് ചേർന്നാണ് 8 നിലകളിൽ 120 ഫ്‌ളാറ്റുകളുളള കെട്ടിട സമുച്ചയം. ഇതിൽ 30 എണ്ണം ഒഴികെ എല്ലാം വിൽക്കുകയും ചെയ്തു. 2010ലാണ് കെട്ടിടത്തിന്റെ പണി തുടങ്ങിയത്. ഫ്‌ളാറ്റ് കൈമാറുമെന്ന് പറഞ്ഞ കാലാവധികളെല്ലാം തെറ്റിയപ്പോഴാണ് പണം മുടക്കിയവർ ഹൈക്കോടതിയെ സമീപിക്കുകയാണ്.

ഇതുവരെ 90 ശതമാനത്തോളം പണിയും പൂർത്തിയായെന്നാണ് അക്ഷയ ഡെവലപ്പേഴ്‌സ് സിഇഓയുടെ വിശദീകരണം. കൊവിഡ് കാരണമാണ് പണി മുടങ്ങിയതെന്നും നക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണം നൽകിയവർക്ക് ഫ്‌ളാറ്റുകൾ ഉടൻ കൈമാറാനുളള എല്ലാ നടപടികളും പൂർത്തിയായെന്നും അക്ഷയ ഡെവലപ്പേഴ്‌സ് അറിയിച്ചു.