റോഡിന്റെ മീഡിയനുകളിലും കൈവരികളിലും കൊടികൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

റോഡിന്റെ മീഡിയനുകളിലും കൈവരികളിലും കൊടികൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

സ്വന്തം ലേഖകൻ

കൊച്ചി: റോഡിൻറെ മീഡിയനുകളിലും കൈവരികളിലും ബോർഡുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരേ കേസെടുക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് . ഫ്‌ളക്‌സ് നിരോധന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് കോടതി ഉത്തരവിട്ടത് .

ഫ്‌ളക്‌സ് നിരോധനം കാര്യക്ഷമമായി നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതി സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ ഉത്തരവുകൾ പിൻവലിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയുടെ മുൻപിൽ നിൽക്കുമ്പോൾ സർക്കാരിന് ആത്മാർത്ഥത വേണമെന്നും പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നിരവധി ഉത്തരവുകൾ ഇറങ്ങിയിട്ടും അതു നടപ്പാക്കാനായില്ലെന്നും കോടതി കുറ്റപ്പെടുത്തി.