2800 ജലാറ്റീന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റണേറ്ററുകള്‍; വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി; കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ് കൈ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാശ്രമം
സ്വന്തം ലേഖകൻ കാസർഗോഡ് : വാഹന പരിശോധനയ്ക്കിടെ കാറിൽ കൊണ്ടു പോവുകയായിരുന്ന വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ പിടികൂടി. കാസർഗോഡ് എക്സൈസ് എൻഫോസ്മെന്റ് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ കസ്റ്റഡിയിലെടുത്തു . ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. 13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകൾ,6000 ഡീറ്റെനേറ്റർസ്,500 സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് എന്നിവയാണ് പിടികൂടിയത്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ […]