2800 ജലാറ്റീന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റണേറ്ററുകള്‍;  വാഹന പരിശോധനയ്ക്കിടെ  കാറില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി; കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ്  കൈ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാശ്രമം

സ്വന്തം ലേഖകൻ

കാസർഗോഡ് : വാഹന പരിശോധനയ്ക്കിടെ കാറിൽ കൊണ്ടു പോവുകയായിരുന്ന വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ പിടികൂടി.

കാസർഗോഡ് എക്സൈസ് എൻഫോസ്മെന്റ് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ
മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ കസ്റ്റഡിയിലെടുത്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.

13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകൾ,6000 ഡീറ്റെനേറ്റർസ്,500 സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് എന്നിവയാണ് പിടികൂടിയത്.

എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി .

Tags :