ക്ഷേത്രത്തിലെ  വിഗ്രഹത്തിൽ സ്വർണ മലയ്ക്ക് പകരം മുക്കുപണ്ടം; പൂജയ്ക്ക് എത്തിയ പൂജാരി മാലയുമായി മുങ്ങി; പൂജാരിയെ കണ്ടെത്താനാകാതെ പോലീസും

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ സ്വർണ മലയ്ക്ക് പകരം മുക്കുപണ്ടം; പൂജയ്ക്ക് എത്തിയ പൂജാരി മാലയുമായി മുങ്ങി; പൂജാരിയെ കണ്ടെത്താനാകാതെ പോലീസും

കാസർകോട്: ഹൊസങ്കടിയിലെ ക്ഷേത്രത്തിൽ നിന്ന് സ്വർണമാല കവർന്ന് പൂജാരി മുങ്ങിയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ പൂജാരിയാണ് വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി സ്വര്ണമാലയുമായി മുങ്ങിയത്. കഴിഞ്ഞദിവസം ക്ഷേത്ര വാതിൽ പൂട്ടി താക്കോൽ വാതിലിനു സമീപം വെച്ച നിലയിലായിൽ കണ്ടതിനെ തുടർന്ന് പൂജാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്താണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് താമസിച്ചിരുന്ന വീട്ടിൽ അന്വേഷിച്ചപ്പോളും വിവരമൊന്നും ലഭിച്ചില്ല.

മറ്റൊരു പൂജാരിയെ കൊണ്ടുവന്ന് പൂജാകർമ്മം നടത്തുന്നതിനിടെയാണ് വിഗ്രഹത്തിലെ മാല ശ്രദ്ധയിൽപെട്ടത്. മലയിലെ തിളക്കം കണ്ട് പരിശോധിച്ചപ്പോളാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. സ്വർണ്ണമാല കവർന്നതാണെന്ന് മനസിലായതോടെ കമ്മിറ്റി ഭാരവാഹികൾ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ഊർജിതം ആക്കിയിട്ടുണ്ട്.